സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ താരം ബക്കറ്റ് ചിക്കനാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ ലംഘിച്ച് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കാന്‍ കൂട്ടം കൂടിയാല്‍ പോലീസിന് നോക്കിയിരിക്കാനാവുമോ ? പൊതുസ്ഥലത്ത് ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ചുപേര്‍ പരപ്പനങ്ങാടിയില്‍ അറസ്റ്റിലായപ്പോള്‍ വേങ്ങരയില്‍ ആറു പേര് കുടുങ്ങിയത് കോഴിയെ നിര്‍ത്തിപ്പൊരിച്ചതിനാണ്. ഇരുകൂട്ടരെയും കുടുക്കിയതാവട്ടെ ഡ്രോണ്‍ കാമറയും. ഡ്രോണ്‍ ക്യാമറ വഴി പരപ്പനങ്ങാടി പോലീസ് രാത്രിയില്‍ നടത്തിയ ആകാശ നിരീക്ഷണത്തിലാണ് കൂട്ടംകൂടി ബക്കറ്റ് ചിക്കന്‍ ഉണ്ടാക്കിയ അഞ്ച് പേര് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം പരപ്പനങ്ങാടി, ഉള്ളണം, കൊടക്കാട്, ആനങ്ങാടി എന്നീ ഇടങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരപ്പനങ്ങാടി പോലീസ് നടത്തിയ രാത്രികാല ഡ്രോണ്‍ ക്യാമറ നിരീക്ഷണത്തില്‍ ദൃശ്യമായത്, സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വന്‍തോതില്‍ പ്രചരിക്കുന്ന ബക്കറ്റ് ചിക്കന്‍ നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന ഒരു സംഘം യുവാക്കളായിരുന്നു. തുടര്‍ന്ന് സ്ഥലം ലൊക്കേറ്റ് ചെയ്ത് എത്തിയ പരപ്പനങ്ങാടി…
Read More