കൊച്ചി: ബിനോയ് കോടിയേരി വിവാദത്തെത്തുടര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ കടുത്ത വിമര്‍ശനം ഉയരുമ്പോള്‍ ജനങ്ങളെ പിഴിയാന്‍ ബക്കറ്റ് പിരിവുമായി സിപിഎം. പാര്‍ട്ടിയുടെ കഴുത്തറപ്പന്‍ പിരിവിനെക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ കടുത്ത വിമര്‍ശനമാണുയരുന്നത്. സമീപകാലത്ത് ബക്കറ്റ് പിരിവുകളിലൂടെ പാര്‍ട്ടി കോടികളാണു നേടിയത്. എന്നാല്‍, തുടര്‍ച്ചയായ പിരിവുകള്‍ ബാധ്യതയാകുമെന്നാണ് ഒരു വിഭാഗത്തിന്റെ വിമര്‍ശനം. മാസങ്ങള്‍ക്കു മുന്‍പ് ഇ.കെ നായനാരുടെ പേരില്‍ കണ്ണൂര്‍ പയ്യാമ്പലത്ത് നിര്‍മിക്കുന്ന അക്കാഡമിക്കായി പാര്‍ട്ടി ബക്കറ്റെടുത്തപ്പോള്‍ ലഭിച്ചത് കോടികളാണ്. പാര്‍ട്ടി സമ്മേളന നടപടികളിലേക്കു കടന്നപ്പോള്‍ ഓരോ ഘടകവും പിരിവു നടത്തി. ഓഖി ദുരന്തത്തിന് ഇരയായവരെ സഹായിക്കാന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി നടത്തിയ ഫണ്ട് ശേഖരണത്തില്‍ ലഭിച്ചത് 4.81 കോടിയാണ് പിരിച്ചത്. ഫെബ്രുവരി 22 മുതല്‍ നടക്കുന്ന സി.പി.എം. സംസ്ഥാന സമ്മേളനത്തിന് ബ്രാഞ്ച് കമ്മറ്റികള്‍ 40,000 മണ്‍കുടുക്കകള്‍ വഴിയും പണം സ്വരൂപിച്ചിരുന്നു. കൂടാതെ പ്രത്യേക ഹുണ്ടിക…
Read More