തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. 2021-22 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ് അവതരിപ്പിച്ചത്. പുതുക്കിയ ബജറ്റ് അവതരണം കേരളത്തിന് പ്രതീക്ഷയേകുമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്നും ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായെന്നും ധനമന്ത്രി പറഞ്ഞു. 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. 2800 കോടി കൊവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കും. മുൻസർക്കാരിന്റെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുമെന്നും പറഞ്ഞ ധനമന്ത്രി കെ.എൻ ബാലഗോപാൽ കഴിഞ്ഞ തവണ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ പ്രശംസിക്കുകയും ചെയ്തു. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര കൊവിഡ് വാക്സിൻ നയം തിരിച്ചടിയായെന്നും വാക്സിൻ കയറ്റുമതിയിൽ അശാസ്ത്രീയ നിലപാടുകൾ ഉണ്ടായെന്നും ധനമന്ത്രി പറഞ്ഞു.…
Read MoreTag: budget
കവിതയും ഉദ്ധരണികളുമില്ല; ഒറ്റ മണിക്കൂറിൽ കന്നി ബജറ്റ് തീർത്ത് ധനമന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: മഹാരഥന്മാരുടെ ഉദ്ധരണികളോ കവിതാശകലങ്ങളുടെ മേമ്പൊടിയോ ഇല്ലാതെ ഒരു മണിക്കൂറിൽ കന്നി ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം പത്ത് മണിക്ക് ബജറ്റ് അവതരണം പൂർത്തിയാക്കി പിരിഞ്ഞു. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്. നാടകീയ പ്രഖ്യാപനങ്ങളൊന്നും മുമ്പോട്ടുവയ്ക്കാത്ത ബജറ്റിൽ പുതിയ നികുതി നിർദേശങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല. കോവിഡ് പ്രതിരോധത്തിലൂന്നിയാണ് ബാലഗോപാല്‍ 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്. കോവിഡ് പ്രതിസന്ധി നേരിടാൻ ഇരുപതിനായിരം കോടി രൂപയുടെ പാക്കേജാണ് ശ്രദ്ധേമായ പ്രഖ്യാപനം. മുന്‍ഗാമിയായ തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം അതിലെ കവിതാശകലങ്ങളും ഉദ്ധരണികളാലും സമ്പന്നമായിരുന്നു. എന്നാൽ തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അതിജീവിക്കാൻ ഉതകുന്ന പ്രഖ്യാപനങ്ങൾക്കുമാണ് ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഊന്നല്‍ നല്‍കിയത്.
Read Moreഎവിടെ…നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ മാഡം ! കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് നടി രഞ്ജിനി
രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് നടി രഞ്ജിനി. ബജറ്റിനൊപ്പം തന്നെ കേന്ദ്രധനകാര്യ മന്ത്രിയായ നിര്‍മ്മല സീതാരാമനെയും താരം വിമര്‍ശിക്കുന്നു. ഞാന്‍ ആദ്യം നിങ്ങളുടെ ആരാധികയായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ നിരാശ തോന്നുവെന്നും പറഞ്ഞുകൊണ്ടാണ്. ഫേസ്ബുക്കിലൂടെ രഞ്ജിനി വിമര്‍ശനം ഉന്നയിച്ചത്. മാഡം, നമുക്കാവശ്യമുള്ള തൊഴിലുകള്‍ എവിടെ…? എന്ന് ചോദിച്ചുകൊണ്ടാണ് അവര്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; ‘ഇന്ത്യയുടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കടുത്ത ആരാധികയാണ് ഞാന്‍. പക്ഷേ താങ്കളുടെ ആദ്യ ബജറ്റ് എന്നെ നിരാശയിലാഴ്ത്തുന്നു. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കും തൊഴില്‍ മേഖലയ്ക്കും പരിഗണന നല്കുന്നതില് ഈ ബജറ്റ് പരാജയപ്പെട്ടു. ഒരു വിദ്യാഭ്യാസ വിദഗ്ധ എന്ന നിലയില്‍, ഇന്ത്യന്‍ വിദ്യാഭ്യാസ സമ്ബ്രദായത്തെ ഇഷ്ടപ്പെടുന്ന ഞാന്‍, സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പദ്ധതിയെ സ്വാഗതം ചെയ്യാന്‍ ആഗ്രഹിക്കുന്നു. അതിനായി 2011 മുതല്‍ ഞാന്‍ പ്രചരണം…
Read Moreഅങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ ? ഇന്ത്യ വേണ്ടെന്നു പറഞ്ഞിട്ടും ബഡ്ജറ്റില്‍ ഇന്ത്യയെ സഹായിക്കാന്‍ തുക നീക്കിവച്ച് ബ്രിട്ടന്; ഏതുവിധേനയും ഇന്ത്യയെ അപമാനിക്കാനുറച്ച് ബ്രിട്ടീഷ് മാധ്യമങ്ങളും…
വളര്‍ന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്ക് സാമ്പത്തിക സഹായം നല്‍കാനുള്ള ബ്രിട്ടന്റെ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ബ്രിട്ടീഷ് മാധ്യമങ്ങള്‍. തങ്ങള്‍ക്ക് ബ്രിട്ടന്റെ സാമ്പത്തിക സഹായം മേലാല്‍ വേണ്ടെന്ന് ഇന്ത്യ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇന്ത്യയെ സഹായിക്കാന്‍ ബഡ്ജറ്റില്‍ 98 മില്യണ്‍ പൗണ്ട് വകയിരുത്തിയ തെരേസക്കെതിരെയാണ് ബ്രിട്ടീഷ് മാധ്യമങ്ങളും രാജ്യത്തെ നിരവധി രാഷ്ട്രീയ നേതാക്കളും രംഗത്തിറങ്ങിയിരിക്കുന്നത്.ലോകത്തിലെ മൂന്നാമത്തെ സമ്പന്ന രാജ്യമാകാന്‍ പോകുന്ന ഇന്ത്യയ്ക്ക് എന്തിനാണ് സഹായം നല്‍കുന്നതെന്ന ചോദ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്. ഇന്ത്യ സഹായം വേണ്ടെന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കിയെങ്കിലും ഏതുവിധേനയും ഇന്ത്യയെ അപമാനിക്കണമെന്നുറച്ചാണ് ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ മുന്നോട്ടു പോകുന്നത്. തെരേസ ഭരണകൂടം എടുത്ത പുതിയ തീരുമാനമനുസരിച്ച് 98 മില്യണ്‍ പൗണ്ട് ധനസഹായത്തില്‍ 201819ല്‍ ഇന്ത്യയ്ക്ക് 52 മില്യണ്‍ പൗണ്ടും 2019-20ല്‍ 46 മില്യണ്‍ പൗണ്ടുമാണ് ബ്രിട്ടന് അനുവദിക്കുന്നത്. ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-2ന് വേണ്ടി ഇന്ത്യ 94. 5…
Read Moreമദ്യത്തിന് ഒറ്റയടിക്ക് കൂടുക 20രൂപ; വിദേശ നിര്‍മിത വിദേശമദ്യം കുടിക്കണമെങ്കില്‍ കാത്തിരിക്കണം; പരസ്യക്കരാറുകള്‍ക്ക് ഇനി 500 രൂപയുടെ മുദ്രപത്രം; ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ…
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ പുതുക്കിയ നിര്‍ദ്ദേശങ്ങള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. ഇതിന്‍പ്രകാരം ഭൂമിയുടെ ന്യായവില 10% വര്‍ധിക്കും. മദ്യത്തിനും ഇന്ന് മുതല്‍ വില കൂടും. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യത്തിന്റെ വില്പന നികുതി 200 ശതമാനമാകും. നിലവില്‍ ഇതു 125 ശതമാനമാണ്. 400 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 210 ശതമാനമാകും. നിലവില്‍ 135 ശതമാനമാണ്. ബിയറിന്റെ നികുതി 70 ശതമാനത്തില്‍നിന്ന് നൂറു ശതമാനമായി ഉയരും. വിവിധ ബ്രാന്‍ഡുകള്‍ക്ക് ഇരുപതു രൂപവരെ വില വര്‍ധിക്കുമെന്നാണ് സൂചന. വിദേശ നിര്‍മ്മിത വിദേശ മദ്യവില്പനയ്ക്കും ഏപ്രില്‍ ഒന്നു മുതല്‍ അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ വിദേശ നിര്‍മ്മിത വിദേശ മദ്യം ഉടന്‍ ബവ്റിജസ് ഔട്ട്ലറ്റുകളിലെത്തില്ല.വിദേശ നിര്‍മ്മിത മദ്യത്തിന് ഇപ്പോള്‍ 150 ശതമാനമാണ് കസ്റ്റംസ് ഡ്യൂട്ടി. ഇതിനു മുകളില്‍ നികുതി ഏര്‍പ്പെടുത്തിയാല്‍ മദ്യത്തിനു…
Read More