തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. 2021-22 വർഷത്തേക്കുള്ള പുതുക്കിയ ബജറ്റാണ് അവതരിപ്പിച്ചത്. പുതുക്കിയ ബജറ്റ് അവതരണം കേരളത്തിന് പ്രതീക്ഷയേകുമെന്ന ആമുഖത്തോടെയാണ് ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥ സംസ്ഥാന വികസനത്തിന് വെല്ലുവിളിയായെന്നും ആരോഗ്യം ഒന്നാമത് എന്ന നയം സ്വീകരിക്കാൻ നിർബന്ധിതമായെന്നും ധനമന്ത്രി പറഞ്ഞു. 20,000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജ് ധനമന്ത്രി പ്രഖ്യാപിച്ചു. 2800 കോടി കൊവിഡ് പ്രതിരോധത്തിനായിരിക്കും. 8000 കോടി നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കും. മുൻസർക്കാരിന്റെ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുമെന്നും പറഞ്ഞ ധനമന്ത്രി കെ.എൻ ബാലഗോപാൽ കഴിഞ്ഞ തവണ തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിനെ പ്രശംസിക്കുകയും ചെയ്തു. കൊവിഡ് പ്രതിരോധത്തിൽ കേന്ദ്ര കൊവിഡ് വാക്സിൻ നയം തിരിച്ചടിയായെന്നും വാക്സിൻ കയറ്റുമതിയിൽ അശാസ്ത്രീയ നിലപാടുകൾ ഉണ്ടായെന്നും ധനമന്ത്രി പറഞ്ഞു.…
Read MoreTag: budget-2021
കവിതയും ഉദ്ധരണികളുമില്ല; ഒറ്റ മണിക്കൂറിൽ കന്നി ബജറ്റ് തീർത്ത് ധനമന്ത്രി ബാലഗോപാൽ
തിരുവനന്തപുരം: മഹാരഥന്മാരുടെ ഉദ്ധരണികളോ കവിതാശകലങ്ങളുടെ മേമ്പൊടിയോ ഇല്ലാതെ ഒരു മണിക്കൂറിൽ കന്നി ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. രാവിലെ ഒമ്പതിന് തുടങ്ങി കൃത്യം പത്ത് മണിക്ക് ബജറ്റ് അവതരണം പൂർത്തിയാക്കി പിരിഞ്ഞു. ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ ബജറ്റ് അവതരണങ്ങളില്‍ ഒന്നായി ബാലഗോപാലിന്റെ കന്നി ബജറ്റ്. നാടകീയ പ്രഖ്യാപനങ്ങളൊന്നും മുമ്പോട്ടുവയ്ക്കാത്ത ബജറ്റിൽ പുതിയ നികുതി നിർദേശങ്ങളൊന്നും ഉൾപ്പെട്ടിട്ടില്ല. കോവിഡ് പ്രതിരോധത്തിലൂന്നിയാണ് ബാലഗോപാല്‍ 16,910.12 കോടി ധനകമ്മിയുള്ള ബജറ്റ് അവതരിപ്പിച്ചത്. കോവിഡ് പ്രതിസന്ധി നേരിടാൻ ഇരുപതിനായിരം കോടി രൂപയുടെ പാക്കേജാണ് ശ്രദ്ധേമായ പ്രഖ്യാപനം. മുന്‍ഗാമിയായ തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം അതിലെ കവിതാശകലങ്ങളും ഉദ്ധരണികളാലും സമ്പന്നമായിരുന്നു. എന്നാൽ തികഞ്ഞ യാഥാര്‍ഥ്യബോധത്തോടെയും കോവിഡിന്റെ വെല്ലുവിളി അതിജീവിക്കാൻ ഉതകുന്ന പ്രഖ്യാപനങ്ങൾക്കുമാണ് ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഊന്നല്‍ നല്‍കിയത്.
Read More