വാടകയ്ക്കു കൊടുത്ത കെട്ടിടത്തില്‍ പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചതിന്റെ പേരില്‍ കെട്ടിട ഉടമയ്ക്കെതിരേ കേസെടുക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി. ഉടമയുടെ അറിവോടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനം എന്നു വ്യക്തമായാല്‍ മാത്രമേ കേസ് നിലനില്‍ക്കൂവെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വ്യക്തമാക്കി. 2019 ഡിസംബറിലാണ് ഉടമ കെട്ടിടം വാടകയ്ക്കു നല്‍കിയത്. ജനുവരിയില്‍ പൊലീസ് ഇവിടെ റെയ്ഡ് നടത്തി പെണ്‍വാണിഭ സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ തന്നെയും പ്രതി ചേര്‍ത്തതിന് എതിരെ ഉടമ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. മനുഷ്യക്കടത്ത് നിരോധന നിയമത്തിന്റെ 3 (രണ്ട്) ബി വകുപ്പ് അനുസരിച്ച് ഉടമയുടെ അറിവോടെ സംഘം പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ കേസെടുക്കാനാവൂ എന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവിടെ ഉടമ ഈ കെട്ടിടത്തില്‍ താമസിക്കുന്നില്ല. മറ്റൊരിടത്തു താമസിക്കുന്ന ഉടമയ്ക്ക് ഇവിടെ നടന്ന കാര്യങ്ങള്‍ അറിയണമെന്നില്ല. ഇക്കാര്യം പൊലീസ് തന്നെ എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് ഉടമയ്ക്കെതിരേ കേസെടുത്തത് നിയമത്തിന്റെ ദുരുപയോഗമായേ കാണാനാവൂ…
Read More