എഐ കാമറയെപ്പറ്റിയുള്ള ആശങ്കയില്‍ വാഹനത്തില്‍ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ പരിവാഹന്‍ സൈറ്റില്‍ കയറിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കണ്ടത് സ്വന്തം ബുള്ളറ്റിന്റെ അതേ നമ്പരില്‍ രജിസ്റ്റര്‍ ചെയ്ത ലോറി. എടക്കാട് കുണ്ടുപറമ്പ് സ്വദേശിയും കാരപ്പറമ്പ് സര്‍ക്കാര്‍ ഹോമിയോ കോളേജിലെ ക്ലര്‍ക്കുമായ നിഷാന്തിനാണ് ഈ അനുഭവം. കോട്ടയം ട്രാഫിക് പോലീസിന്റെ കാമറയില്‍ പതിഞ്ഞ ലോറിയും കോഴിക്കോട് ആര്‍ടി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത തന്റെ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിനും ഒരേ നമ്പരാണെന്നാണ് നിഷാന്ത് കണ്ടെത്തിയത്. ബുള്ളറ്റിന്റെ നമ്പരിലുള്ള ലോറിക്ക് പോലീസ് പിഴ ചുമത്തിയ വിവരങ്ങളും സൈറ്റിലുണ്ട്. 2022 ജൂലൈയില്‍ യൂണിഫോം ധരിക്കാത്തതിന് കോട്ടയം കുറവിലങ്ങാട് വെച്ച് ഡ്രൈവര്‍ക്ക് 250 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഡ്രൈവറായ ബിനു എന്നയാള്‍ പിഴ അടയ്ക്കുകയും ചെയ്തു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിഷാന്ത് കുറവിലങ്ങാട് പോലീസ് സ്റ്റേഷനുമായി നിഷാന്ത് ബന്ധപ്പെട്ടെങ്കിലും അവര്‍ കൈമലര്‍ത്തുകയായിരുന്നു. കോഴിക്കോട് ആര്‍ടി ഓഫീസില്‍ വിളിച്ച് ഇക്കാര്യം…
Read MoreTag: bullet
ഒരു മണിക്കൂര്‍ കൊണ്ട് ഒരു പാത്രം ഭക്ഷണം മുഴുവന്‍ കഴിച്ചാല്‍ സമ്മാനം പുത്തന്‍ ബുള്ളറ്റ് ! ആരെയും ആകര്‍ഷിക്കുന്ന ഓഫറുമായി ഹോട്ടല്‍;വീഡിയോ കാണാം…
ഒരു മണിക്കൂര്‍ കൊണ്ട് ഒരു വലിയ പ്ലേറ്റ് മുഴുവന്‍ വിളമ്പി വച്ചിരിക്കുന്ന ആഹാരം കഴിച്ചാല്‍ നിങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഈ തീറ്റമത്സരം സംഘടിപ്പിച്ചിരിക്കുന്നത് പൂനെയിലെ ശിവ്രാജ് ഹോട്ടലാണ്. വയറു നിറയെ കഴിച്ച് ബുളളറ്റ് സ്വന്തമാക്കണമെന്ന് സ്വപ്നം കണ്ട് ദിവസവും നിരവധി പേരാണ് ഹോട്ടലിലേക്ക് എത്തി കൊണ്ടിരിക്കുന്നത്. ‘വിന്‍ എ ബുളളറ്റ് ബൈക്ക്’ എന്നാണ് മത്സരത്തിന്റെ പേര്. ഹോട്ടലില്‍ നിന്ന് ഒരു പ്ലേറ്റ് ഭക്ഷണം കഴിച്ചാല്‍ ബുളളറ്റ് കിട്ടുമോയെന്നാണ് സംശയമെങ്കില്‍ അത് വെറും വ്യാമോഹമാണെന്നേ ഹോട്ടല്‍ നടത്തിപ്പുകാര്‍ പറയൂ. അറുപത് മിനിറ്റില്‍ ഒരു വലിയ പ്ലേറ്റ് മുഴുവന്‍ വിളമ്പിവച്ച മാംസാഹാരമടങ്ങുന്ന ഭക്ഷണം കഴിച്ചു തീര്‍ക്കുന്ന ആള്‍ക്കാണ് ബുളളറ്റ് സമ്മാനമായി കിട്ടുക. രണ്ട് ലക്ഷത്തിനടുത്ത് വിലയുളള ബുളളറ്റാണ് വിജയിക്ക് ലഭിക്കുക. വിഭവസമൃദ്ധമായ പന്ത്രണ്ട് തരം വിഭവങ്ങളാണ് കഴിക്കാനായി മുന്നില്‍ നിരത്തുന്നത്. നാല്…
Read More