ബ്യൂറോ 121; കിം ജോങ് ഉന്നിന്റെ ഭീകര സൈബര്‍ സൈന്യം;പലപ്പോഴും രാജ്യത്തിനാവശ്യമായ പണം മറ്റു രാജ്യങ്ങളില്‍ നിന്നു തട്ടിയെടുക്കുന്നു;ലോകത്തെ നടുക്കുന്ന ഈ സൈബര്‍ സേനയെക്കുറിച്ച് അറിയാം…

ലോകത്തെ ഭീതിയിലാഴ്ത്തി വാനാക്രൈ റാന്‍സംവെയറിന്റെ ഓരോ പതിപ്പുകളും കംപ്യൂട്ടറുകളെ ആക്രമിക്കുമ്പോള്‍ ഉത്തരകൊറിയയുടെ രഹസ്യസൈബര്‍ സൈന്യമായ ബ്യൂറോ 121 ചര്‍ച്ചയാവുകയാണ്. വാനാക്രൈ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതോടെ ഇവരുടെ നേര്‍ക്കുള്ള സംശയമുനകള്‍ കൂടുതല്‍ ശക്തമാകുകയാണ്. രാജ്യത്ത് പട്ടിണിയാണെങ്കില്‍ക്കൂടി ഉത്തരകൊറിയന്‍ സര്‍ക്കാര്‍ ഇക്കൂട്ടര്‍ക്ക് സഹായം നല്‍കുന്നതില്‍ ഒരു മുടക്കവും വരുത്താറില്ല എന്നതാണ് വസ്തുത.  ചിലപ്പോഴൊക്കെ രാജ്യത്തിനാവശ്യമായ പണം തട്ടിയെടുത്തു നല്‍കുന്നതും ഈ സൈബര്‍ കൊള്ളക്കാരാണ്. ഉത്തരകൊറിയന്‍ ചാരസംഘടനയുടെ കീഴിലുള്ള ഈ സൈബര്‍ സെല്ലില്‍ രാജ്യത്തെ ഏറ്റവും ബുദ്ധിശാലികളായ കംപ്യൂട്ടര്‍ വിദഗ്ധരാണ് ഉള്ളത്. അന്യരാജ്യങ്ങളുടെ രഹസ്യങ്ങള്‍ ചോര്‍ത്താനും അവരുടെ കംപ്യൂട്ടര്‍ ശൃംഖലകള്‍ തകര്‍ക്കാനും ബ്യൂറോ 121നെ സര്‍ക്കാര്‍ ഉപയോഗപ്പെടുത്താറുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ബ്യൂറോ 121ന്റെ ആ്ക്രമണത്തിന് പലപ്പോഴും ഇരയാകുന്നത് അയല്‍ രാജ്യമായ ദക്ഷിണകൊറിയ തന്നെയാണ്. കഴിഞ്ഞവര്‍ഷം ദക്ഷിണകൊറിയയിലെ ബാങ്കുകളിലെയും ബ്രോഡ്കാസ്റ്റിംഗ് സ്ഥാപനങ്ങളിലെയും മുപ്പതിനായിരത്തിലധികം കംപ്യൂട്ടറുകളെ തകര്‍ത്ത സൈബര്‍ ആക്രമണത്തിനു പിന്നിലും ഈ സംഘമാണെന്നാണ്…

Read More