ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം മറ്റൊരു ‘ഓഖി’ ആയി മാറുമോ ? ബുരേവി ചുഴലിക്കാറ്റിന്റെ ദിശമാറിയാല്‍ കേരളത്തിനു വന്‍ഭീഷണി; പുറത്തു വരുന്ന വിവരങ്ങള്‍ ഇങ്ങനെ…

ബംഗാള്‍ ഉള്‍ക്കടലിലെ തെക്കു കിഴക്കന്‍ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്രമാകുമെന്ന മുന്നറിയിപ്പ് വന്നതോടെ സംസ്ഥാനം അതീവ ജാഗ്രതയില്‍. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതിതീവ്ര മഴ പ്രവചിച്ചതോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ നാലു ജില്ലകളില്‍ ഡിസംബര്‍ മൂന്ന് വ്യാഴാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡിസംബര്‍ രണ്ടിന് ഈ നാലു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടാണ്. കോട്ടയം, എറണാകുളം, ഇടുക്കി എന്നീ മൂന്ന് ജില്ലകളില്‍ വ്യാഴാഴ്ച്ച ഓറഞ്ച് അലര്‍ട്ടാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇപ്പോള്‍ ന്യൂനമര്‍ദം ശ്രീലങ്കന്‍ തീരത്ത് നിന്ന് ഏകദേശം 750 കി.മീ ദൂരത്തിലും കന്യാകുമാരിയില്‍നിന്ന് ഏകദേശം 1150 കി.മീ ദൂരത്തിലുമാണ്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്നും തമിഴ്നാട്, കേരള തീരം വഴി അറബിക്കടലിലെത്തി ഒമാന്‍ തീരത്തേക്കു നീങ്ങുമെന്നുമാണു പ്രവചനം. കൃത്യമായ ദിശ 24 മണിക്കൂറിനുള്ളില്‍ ലഭ്യമാകും. ഇതോടെ, ബുരേവി ചുഴലിക്കാറ്റ് കേരളത്തെ എത്രമാത്രം ബാധിക്കുമെന്ന്…

Read More