വേറേ നിവൃത്തിയില്ലാത്തതു കൊണ്ടാണ് പലരും മോഷണത്തിനായി ഇറങ്ങിത്തിരിക്കുന്നത്. എന്നാല്‍ മോഷണം ഒരു ഹോബിയാക്കി മാറ്റിയ കഥയാണ് സിദ്ധാര്‍ഥ് മെഹറോത്ര എന്ന 27കാരന് പറയാനുള്ളത്. ബാങ്ക് മാനേജറുടെ മകനായ ഇയാള്‍ മോഷ്ടിക്കാന്‍ തെരഞ്ഞെടുക്കുന്ന വീടുകള്‍ക്കും പ്രത്യേകതയുണ്ട്. രാഷ്ട്രീയക്കാരുടെയും സിവില്‍ സര്‍വ്വീസുകാരുടെയും വീട്ടില്‍ നിന്ന് മാത്രമെ ഈ യുവാവ് മോഷ്ടിക്കു. ദാരിദ്ര്യം അനുഭവിക്കുന്നവരുടെ വീട്ടില്‍ കയറി മോഷ്ടിക്കാന്‍ ഇദ്ദേഹത്തെ കിട്ടില്ല. രാഷ്ട്രീയ നേതാക്കളുടെയും സിവില്‍ സര്‍വ്വീസുകാരുടെയും വീടുകള്‍ മാത്രം തെരഞ്ഞുപിടിച്ച് മോഷ്ടിക്കുന്ന ഇയാളെ അറസ്റ്റു ചെയ്ത ഡല്‍ഹി പോലീസ് മോഷണരീതി കണ്ട് അമ്പരന്നു പോയി. സിദ്ധാര്‍ത്ഥ് മെഹറോത്ര എന്ന 27കാരനാണ് അറസ്റ്റിലായത്. ഇയാള്‍ ബാങ്ക് റിട്ടയേര്‍ഡ് ബാങ്ക് മാനേജരുടെ മകനാണ്. മോഷ്ടിച്ച പണം കൊണ്ട് വാങ്ങിയ കാറിലാണ് ഇയാള്‍ മോഷണത്തിന് ഇറങ്ങിയിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ കൂടുതലായി താമസിക്കുന്ന വസന്ത് കുഞ്ച് വിഹാറിലാണ് സിദ്ധാര്‍ത്ഥ് മോഷ്ടിച്ചിരുന്നത്. കണ്ടാല്‍ മാന്യനെന്ന് തോന്നും, നല്ലൊരും…
Read More