കോഴിക്കോട്: സ്ത്രീകളെ സൗഹൃദം നടിച്ചു പറ്റിക്കുന്ന സംഘങ്ങള്‍ കോഴിക്കോട്ട് നഗരത്തില്‍ സജീവമാകുന്നു. ഈ സംഘത്തില്‍ പെട്ട രണ്ടു പേരേയാണ് ഇന്നലെ പോലീസ് കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചാലിയം പുതിയപുരയില്‍ മന്‍സൂര്‍(24) വള്ളിക്കുന്ന് അരിയല്ലൂര്‍ വടക്കാപ്പുറത്ത് മുജിബ്(22) എന്നിവരാണു സൗഹൃദം നടിച്ചു സ്ത്രീകളില്‍ നിന്ന് ആഭരണങ്ങള്‍ തട്ടിയെടുത്തത്. ഭര്‍ത്താവ് ഉപേക്ഷിച്ച മലപ്പുറം തവന്നൂര്‍ സ്വദേശിനിയായ 40 കാരിയെ ഇവര്‍ കോഴിക്കോട്ടേയ്ക്കു ക്ഷണിച്ചു വരുത്തിയാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച് സ്ത്രീകളെയും വിധവകളെയും കണ്ടെത്തി ഇവരുമായി സൗഹൃദം സ്ഥാപിച്ചു വിലപിടിപ്പുള്ള വസ്തുക്കള്‍ തട്ടിയെടുക്കുകയാണ് ഇവരുടെ ലക്ഷ്യം എന്നു പോലീസ് പറയുന്നു. ചൊവ്വാഴ്ച പരാതിക്കാരിയെ കോഴിക്കോട് പട്ടണം കാണിച്ചു തരാമെന്നു പറഞ്ഞു പുതിയ സ്റ്റാന്‍ഡിലേയ്ക്കു വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്നു കേരളഭവന്‍ ലോഡ്ജില്‍ മുറിയെടുത്ത് ഇവരുടെ ആഭരണം കവരുകയായിരുന്നു. ഒരു ലക്ഷം രൂപ വില വരുന്ന നാലുപവന്…
Read MoreTag: BURGLERS
ജ്വല്ലറി ഉടമകളെ വശീകരിച്ച ശേഷം തട്ടിയെടുക്കുന്നത് ലക്ഷങ്ങള്‍; പിടികൂടാതിരിക്കാന്‍ ചാത്തന്‍സേവ; ഗ്ലാമര്‍ കൂട്ടാന്‍ ബ്യൂട്ടി പാര്‍ലറില്‍ ചിലവിടുന്നത് ലക്ഷങ്ങള്‍; ‘പൂമ്പാറ്റ സിനി’യുടെ തന്ത്രങ്ങള്‍ ഇങ്ങനെ…
ജ്വല്ലറി ഉടമകളുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ വശീകരിച്ച് ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന പൂമ്പാറ്റ സിനിയും കൂട്ടാളികളും അറസ്റ്റില്‍. കൊലപാതകശ്രമമടക്കം നിരവധി തട്ടിപ്പു കേസുകളില്‍ പ്രതിയായ എറണാകുളം കുമ്പളങ്ങി തണ്ടാശേരി വീട്ടില്‍ പൂമ്പാറ്റ സിനി എന്ന സിനിലാലു(38) ശ്രിജ, ശാലിനി,ഗായത്രി, മേഴ്സി തുടങ്ങിയ പേരുകളിലാണ് തട്ടിപ്പുകള്‍ നടത്തിക്കൊണ്ടിരുന്നത്. തൃശൂര്‍ അഞ്ചേരി സ്വദേശി ചക്കാലമറ്റം വീട്ടില്‍ ബിജു (33), അരിമ്പൂര്‍ സ്വദേശി കൊള്ളന്നൂര്‍ താഞ്ചപ്പന്‍ വീട്ടില്‍ ജോസ് (49) എന്നിവരെയാണ് സിനിയ്ക്കൊപ്പം പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ജ്വല്ലറി ഉടമകളെ വശീകരിച്ച ശേഷം പണം തട്ടിയെടുക്കുന്നതാണ് സിനിയുടെ രീതി. ആദ്യം ജ്വല്ലറി ഉടമകളുമായി ചിരിച്ച് കളിച്ച് സൗഹൃദത്തിലായ ശേഷം നമ്പര്‍ വാങ്ങും. പിന്നീട് തന്റെ സൗന്ദര്യം കാട്ടി വീഴ്ത്തിയശേഷം ലക്ഷങ്ങള്‍ തട്ടും. ഇതായിരുന്നു സിനിയുടെ പതിവ്. തട്ടിപ്പ് പിടികൂടാതിരിക്കാന്‍ ചാത്തന്‍സേവയും നടത്തിവന്നിരുന്നതായി വിവരമുണ്ട്. ആഡംബര ഫ്ളാറ്റുകളില്‍ താമസിച്ചിരുന്ന ഇവര്‍…
Read More