ന്യൂഡല്‍ഹി: സംഘര്‍ഷ ഭൂമിയായിരുന്ന കാഷ്മീര്‍ പതിയെ സമാധാനത്തിന്റെ പാതയിലേക്ക് ചുവടുവയ്ക്കുകയായിരുന്നു. എന്നാല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയ ശേഷം ഇവിടെ ഭീകരവാദം അതീവശക്തി പ്രാപിച്ചുവെന്നാണ് കണക്കുകള്‍ പറയുന്നത്. ഹിന്ദുത്വവാദിയായ ഭരണാധികാരി അധികാരത്തിലെത്തിയെന്ന പൊതു വികാരമാണ് കാഷ്മീര്‍ ജനതയെ നയിക്കുന്നത്. ഇതുമൂലം കാഷ്മീര്‍ കടുത്തര മതമൗലീകവാദ ആശയങ്ങളോട് അടുക്കുകയാണ്. സൗദിയുടെ പിന്തുണയോടെ വഹാബിസം കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും ചുവട് പിടിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ ഒരു സാഹചര്യത്തില്‍ സമാധാനവാദികള്‍ക്ക് സ്ഥാനമില്ലാത്ത അവസ്ഥയും സംജാതമാകുന്നുണ്ട്. ചുരുക്കി പറഞ്ഞാല്‍ മോദി പ്രധാനമന്ത്രി ആയതിന് ശേഷം കാഷ്മീരില്‍ ഉണ്ടായത് അവിശ്വസനീയമായ മൗലികവാദ മുന്നേറ്റമാണ്. കാഷ്മീരില്‍ മുമ്പെങ്ങുമില്ലാത്ത വിധം മൗലീകവാദം പടര്‍ന്നു പന്തലിക്കുകയാണെന്ന റിപ്പോര്‍ട്ട് പുറത്തു വിട്ടത് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ്. കഴിഞ്ഞ മാസം ഇവിടുത്തെ ഒരു മോസ്കിലെ മുസ്ലിം പുരോഹിതനായ മുഫ്തി സബിര്‍ അഹ്മദ് ഖാസ്മി കാശ്മീരിലെ ഏറ്റവും ക്രൂരനായ തീവ്രവാദിയും പൊലീസ്…
Read More