മൃതദേഹത്തോടു പോലും അനാദരവ് ! ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മൃതദേഹം നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് സംസ്‌കരിച്ചത് എട്ടുകിലോമീറ്റര്‍ ദൂരെ…

ശ്രീനഗര്‍:നിഷ്ഠൂരമായ കൂട്ടബലാല്‍സംഗത്തിനിരയായി കൊലപ്പെട്ട കത്വയിലെ എട്ടുവയസുകാരിയുടെ മൃതദേഹത്തോടു പോലും അനാദരവ്. പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഒരു തുണ്ട് ഭൂമിപോലും നാട്ടുകാര്‍ വിട്ടുകൊടുത്തില്ലെന്നും മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിക്കാതെ കുടുംബത്തെ ആട്ടിപ്പായിച്ചെന്നും റിപ്പോര്‍ട്ട്. ഇത്രയും ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തോടും നാട്ടുകാര്‍ ദയവില്ലാതെ പെരുമാറിയെന്ന വിവരമാണ് പുറത്തുവന്നത്. പിറന്നുവീണ നാട്ടില്‍ സംസ്‌കാരം നടത്താനാവാതെ വന്നതോടെ എട്ടുകിലോമീറ്റര്‍ അകലെയാണ് സംസ്‌കാരം നടത്തിയത്. കത്വയിലെ രസാന ഗ്രാമത്തില്‍ നിന്ന് എട്ടുകിലോമീറ്റര്‍ അകലെ ഒരു കുന്നിന്‍ ചെരുവിലാണ് ഒടുവില്‍ ആ കുടുംബം തങ്ങളുടെ പിഞ്ചോമനയുടെ മൃതദേഹം അടക്കിയത്. ഇവിടെ ഏക്കറുകണക്കിന് നീണ്ടുകിടക്കുന്ന ഗോതമ്പുവയലിന്റെ ഒരു അരികിലായാണ് ആ കുരുന്നിന്റെ അന്ത്യവിശ്രമം. ജനുവരിയിലാണ് ദാരുണമായി കുഞ്ഞ് കൊലചെയ്യപ്പെടുന്നത്. കാണാതായി ദിവസങ്ങള്‍ കഴിഞ്ഞ് മൃതദേഹം കണ്ടെത്തി. ഇന്‍ക്വസ്റ്റും മറ്റു നടപടികളും കഴിഞ്ഞായിരുന്നു സംസ്‌കാരത്തിനായി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കിയത്. മൃതദേഹം അടക്കാന്‍ നാട്ടില്‍ സ്ഥലം കിട്ടാതായതോടെ നാല് അകന്ന…

Read More

ശവമടക്കിനു ശേഷം കല്ലറയില്‍ നിന്ന് തുടര്‍ച്ചയായി അലര്‍ച്ച കേട്ടതോടെ നാട്ടുകാര്‍ അങ്കലാപ്പിലായി; ഒടുവില്‍ കല്ലറ തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച…

ശവമടക്കിനു ശേഷം കല്ലറയില്‍ നിന്നു മൃതദേഹം കാണാതായ സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ബ്രസീലില്‍ നടന്ന ഒരു സംഭവം ഇതിനെയെല്ലാം കടത്തി വെട്ടുന്നതാണ്. ബ്രസില്‍ സ്വദേശിയായ അല്‍മെഡ സാന്റോസ് എന്ന യുവതിയുടെ മരണ ശേഷമാണു ഞെട്ടിക്കുന്നതും വിചിത്രവുമായ സംഭവങ്ങള്‍ അരങ്ങേറിയത്. രണ്ടു ഹൃദയാഘാതങ്ങളെ തുടര്‍ന്ന് അന്തരീകാവയവങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്നാണ് യുവതി മരിക്കുന്നത്. തുടര്‍ന്നു ബന്ധുക്കള്‍ മതാചാരപ്രകാരം മൃതദേഹം സംസ്‌ക്കരിച്ചു. എന്നാല്‍ ഇതിനു ശേഷം യുവതിയെ അടക്കം ചെയ്ത കല്ലറയില്‍ നിന്നു തുടച്ചയായി അലര്‍ച്ച കേള്‍ക്കുന്നതായി സമീപവാസികള്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ഒടുവില്‍ പരിസരവാസികളുടെ പരാതികൊണ്ട് പൊറുതിമുട്ടിയ ബന്ധുക്കള്‍ എത്തി കല്ലറ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. മൃതദേഹത്തിന്റെ നെറ്റിയിലും കൈയിലും മുറിവുകള്‍ ഉണ്ടായിരിക്കുന്നു. ശവപ്പെട്ടിയില്‍ മറിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. 37 കാരിയായ യുവതിയുടെ വിരലുകള്‍ ശവപ്പെട്ടിയില്‍ അടര്‍ന്നു കിടക്കുന്ന നിലയിലായിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ജീവനോടെയാണോ അടക്കം ചെയ്തത് എന്നായി…

Read More