ജമ്മു-കാശ്മീരില്‍ ആദ്യവിദേശനിക്ഷേപമായി 250 കോടി മുതല്‍മുടക്കില്‍ ഷോപ്പിംഗ് മാള്‍. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ കെട്ടിടത്തിന് തറക്കല്ലിട്ടു. ബുര്‍ജ് ഖലീഫയുടെ നിര്‍മ്മാതാക്കളായ ഇമാര്‍ ഗ്രൂപ്പിനാണ് നിര്‍മാണ ചുമതല. ജമ്മുവില്‍ ഐ.ടി ടവറും ഉടന്‍ നിര്‍മാണമാരംഭിക്കുമെന്ന് ശ്രീനഗറില്‍ ഇന്ത്യ-യു.എ.ഇ സംരഭക യോഗത്തില്‍ പങ്കെടുത്തുകൊണ്ട് സിന്‍ഹ പ്രഖ്യാപിച്ചു. കാശ്മീരില്‍ വികസനം കൊണ്ടുവരുക എന്ന നരേന്ദ്ര മോദിയുടെ സ്വപ്നം സാക്ഷാത്കരിക്കുകയാണെന്നും ഷോപ്പിങ് മാള്‍ കാശ്മീരില്‍ പുതിയ സാധ്യതകളുടെ വാതില്‍ തുറക്കുമെന്നും ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. 10 ലക്ഷം ചതുരശ്രയടിയില്‍ ഒരുങ്ങുന്ന മാള്‍ 2026-ഓടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. 500ല്‍ അധികം വ്യാപാര സ്ഥാപനങ്ങള്‍ മാളിലുണ്ടാകും. 150 കോടി ചെലവഴിച്ചാകും ഐ.ടി ടവര്‍ നിര്‍മിക്കുക.
Read More