മധ്യപ്രദേശിലെ ഭോപ്പാലില്‍ നിര്‍ബന്ധിച്ച് പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായെന്ന് വിവരം. പരസ്യമായി പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിക്കുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പോലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. അതേസമയം, സംഭവത്തില്‍ പെണ്‍കുട്ടി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും അതിനാല്‍ കസ്റ്റഡിയിലെടുത്തവര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടില്ലെന്നും അഡീഷണല്‍ പോലീസ് സൂപ്രണ്ട് ദിനേശ് കൗശല്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭോപ്പാലിലെ ഒരു ഗ്രാമത്തില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. ആള്‍ക്കൂട്ടം നിര്‍ബന്ധിച്ച് ഒരു പെണ്‍കുട്ടിയുടെ ബുര്‍ഖ അഴിപ്പിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. പെണ്‍കുട്ടിക്കൊപ്പം ഒരു ആണ്‍സുഹൃത്തും ഉണ്ടായിരുന്നു. സ്കൂട്ടറിലെത്തിയ പെണ്‍കുട്ടിയെയും സുഹൃത്തിനെയും തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയ ചിലര്‍ ബുര്‍ഖ അഴിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. വീഡിയോയില്‍ പെണ്‍കുട്ടിയുടെയും സുഹൃത്തിന്റെയും ദൃശ്യങ്ങള്‍ മാത്രമാണുള്ളത്. എന്നാല്‍ ആള്‍ക്കൂട്ടത്തിലെ ചിലര്‍ ബുര്‍ഖ അഴിക്കാന്‍ ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് പെണ്‍കുട്ടി ബുര്‍ഖ അഴിക്കുന്നതും സുഹൃത്ത് ഇത് മറ്റുള്ളവര്‍ക്ക് കൈമാറുന്നതും…
Read MoreTag: burka
യുവാവ് സ്ത്രീകളുടെ വാര്‍ഡില്‍ കയറിപ്പറ്റിയത് ബുര്‍ഖ ധരിച്ച് ! ഇയാളുടെ ഉദ്ദേശ്യം കേട്ട് ഞെട്ടി സര്‍വരും…
ബുര്‍ഖ ധരിച്ച് ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡില്‍ കയറിപ്പറ്റിയ യുവാവ് കുടുങ്ങി. ആശുപത്രിയിലെ തന്നെ വനിതാ ഡോക്ടറുടെ ഡ്രൈവറാണ് പിടിയിലായത്. ശരീരഭാഷയില്‍ സംശയം തോന്നിയതിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടിയത്. യുവാവിന്റെ കാലുകള്‍ കണ്ട് വാര്‍ഡിലുണ്ടായിരുന്ന ഒരു സ്ത്രീ സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ പണിപാളിയെന്ന് മനസ്സിലായ ഇയാള്‍ അത്യാഹിത വിഭാഗത്തിലേക്ക് ഓടി. മതില് ചാടി കടന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിവീണത്. യുവാവിനെ പോലീസില്‍ ഏല്‍പ്പിച്ചു. യുവാവ് സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും മാനസികപ്രശ്നങ്ങള്‍ ഉള്ള ആളാണെന്നും പോലീസ് പറഞ്ഞു. സ്ത്രീകളുടെ ടോയ്ലറ്റില് പ്രവേശിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.
Read Moreസ്വിറ്റ്സര്‍ലന്‍ഡിലും ബുര്‍ക്ക നിരോധന നിയമം നിലവില്‍ വന്നു ! പുതിയ നിയമത്തെ കോടതിയില്‍ നേരിടാനുള്ള ഫണ്ട് ശേഖരണവുമായി മുന്നോട്ടു പോകാന്‍ മുസ്ലിം സംഘടനകള്‍…
മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി സ്വിറ്റ്സര്‍ലന്‍ഡ്. ഫ്രാന്‍സും ഡെന്മാര്ക്കുമാണ് മുമ്പ് ഇത്തരത്തിലുള്ള നിയമം കൊണ്ടുവന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ റഫറണ്ടത്തില്‍ 48.8 ശതമാനംപേര്‍ ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവരുന്നതിനെ എതിര്‍ത്തപ്പോള്‍ 51.2 ശതമാനം പേര് അനുകൂലിച്ചു. കോവിഡ് പ്രതിസന്ധി ആരംഭിക്കുനതിനു മുന്‍പ് തന്നെ ബുര്‍ക്ക ബാന്‍ എന്ന് പരാമര്‍ശിക്കുന്ന ഈ നിരോധനത്തിനായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ഇതിനായി നിര്‍ദ്ദേശം കൊണ്ടുവന്നത്. അതില്‍ ഇസ്ലാം എന്ന വാക്ക് പരാമരിശിച്ചിട്ടില്ലെങ്കിലും, ഈ നീക്കത്തെ എതിര്‍ക്കുന്നവര്‍ ഈ നിര്‍ദ്ദേശത്തെ വര്‍ഗീയതയിലൂന്നിയുള്ള ഒരു നടപടിയായാണ് കണ്ടത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ നിയമം വഴി നിരോധനം വന്നിരിക്കുന്നത് ബുര്‍ക്കയ്ക്കു മാത്രമല്ല പ്രതിഷേധസമരങ്ങള്‍ക്കിടയില്‍ സ്കി മാസ്കുകളും ബന്‍ഡാനാസും ഉപയോഗിച്ച് മുഖം മറയ്ക്കുന്നതും നിയമവിരുദ്ധമായിരിക്കുകയാണ്. അതേസമയം കോവിഡിനെ പ്രതിരോധിക്കുവാന്‍ മാസ്ക് ധരിക്കാം. മുഖം കാണിക്കുക എന്നതാണ്…
Read More