നയതന്ത്ര സ്വര്‍ണക്കടത്തിനു പിന്നില്‍ ഭീകരബന്ധവുമെന്ന് സൂചന. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് യുഎഇ വഴി എത്തിക്കുന്ന സ്വര്‍ണത്തിനു പിന്നില്‍ ഐ.എസ് ബന്ധമുള്ള സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. സ്വര്‍ണത്തിന്റെ ഉറവിടമറിയാന്‍ എന്‍.ഐ.എ െവെകാതെ യു.എ.ഇ കോണ്‍സുലേറ്റുമായി ബന്ധപ്പെടും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം പ്രതി സരിത്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. നയതന്ത്രബാഗിലേക്ക് സ്വര്‍ണം മാറ്റിയ വ്യക്തിയെപ്പെറ്റിയും അറിയേണ്ടതുണ്ട്. ഹവാലാ ഇടപാടുകള്‍ ബുദ്ധിമുട്ടായ സാഹചര്യത്തില്‍ ഭീകരസംഘടനകള്‍ ഇതിനു സമാന്തരമായി ‘മെറ്റല്‍ കറന്‍സി’ എന്ന നിലയിലാണ് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തുന്നതെന്ന വിവരം എന്‍ഐഎയ്ക്കു ലഭിച്ചിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ എഫ്ബിഐയും ഫ്രഞ്ച് പോലീസുമാണ് ഇക്കാര്യങ്ങള്‍ എന്‍ഐഎയെ അറിയിച്ചത്. മുമ്പ് യൂറോപ്പില്‍ നിന്നും തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും സിംഗപ്പൂരും ബാങ്കോക്കും വഴി മ്യാന്മാര്,നേപ്പാള്‍ എന്നിവിടങ്ങളിലൂടെ റോഡ് മാര്‍ഗമാണ് ഇന്ത്യയിലേക്ക് സ്വര്‍ണം കടത്തിയിരുന്നത്. എന്നാല്‍ ഈ മേഖലയില്‍ പരിശോധന…
Read More