ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ കൂട്ടമാനഭംഗത്തിനിരയായ യുവതിയെ ചുട്ടുകൊലപ്പെടുത്തിയ സംഭവത്തിനു കാരണം വിവാഹ ഉടമ്പടിയെന്ന് പോലീസ്. പ്രതികളിലൊരാളായ ശിവം ത്രിവേദിയും കൊല്ലപ്പെട്ട യുവതിയും ഈ വര്‍ഷം ജനുവരി 15ന് വിവാഹിതരായിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ ഇയാളുടെ കുടുംബം വിവാഹത്തെ എതിര്‍ത്തിരുന്നു. ഈ എതിര്‍പ്പ് വകവെയ്ക്കാതെ ഇരുവരും വിവാഹിതരാവുകയായിരുന്നു. വിവാഹ ഉടമ്പടി കൈക്കലാക്കാനും ഇരുവരെയും വേര്‍പെടുത്താനും ശിവം ത്രിവേദിയുടെ ബന്ധുക്കള്‍ ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ യുവതി ഇതിന് വഴങ്ങിയില്ല. ഇതാണ് യുവതിയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. ബ്രാഹ്മണ വിഭാഗത്തില്‍ പെട്ട ശിവം ത്രിവേദിയെ കഴിഞ്ഞ ജനുവരി 15 നാണ് ലോഹര്‍ വിഭാഗത്തില്‍ പെട്ട യുവതി വിവാഹം ചെയ്യുന്നത്. തൊട്ടടുത്ത ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. ഉഭയ സമ്മത പ്രകാരം ഉടമ്പടിയും ഉണ്ടാക്കി. ഇതില്‍ പ്രകോപിതരായ ശിവം ത്രിവേദിയുടെ കുടുംബം യുവതിയെ തടവില്‍ പാര്‍പ്പിച്ചു പീഡിപ്പിക്കുകയായിരുന്നു. പീഡന പരാതിയുമായി എത്തിയപ്പോള്‍ കൊന്നു കളയാന്‍…
Read MoreTag: burned death
മാനഭംഗപ്പെടുത്തിയ ശേഷം തീവച്ചു കൊല്ലാന്‍ ശ്രമിച്ചു ! യുവതി മുറുകെ പിടിച്ചതോടെ യുവാവ് പൊള്ളലേറ്റു മരിച്ചു; സംഭവം ഇങ്ങനെ…
മാള്‍ഡ: ബംഗാളില്‍ യുവതിയെ മാനഭംഗപ്പെടുത്തിയശേഷം തീവച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവ് പൊള്ളലേറ്റു മരിച്ചു. തീപടരുന്നതിനിടെ യുവതി വിടാതെ പിടിച്ചതോടെ രക്ഷപ്പെടാന്‍ കഴിയാതെ ഇയാള്‍ അഗ്നിക്കിരയാകുകയായിരുന്നു. എന്നാല്‍ യുവതി രക്ഷപ്പെടുകയും ചെയ്തു. മുഖത്തും കൈയ്യിലും പൊള്ളലേറ്റ യുവതി ചികില്‍സയിലാണ്. ഭര്‍ത്താവു മരിച്ചശേഷം രണ്ടു പെണ്‍മക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന യുവതിയെ മുപ്പത്തിയഞ്ചുകാരന് നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നു. തിങ്കളാഴ്ച വൈകിട്ട് യുവതി വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ അതിക്രമിച്ചു കയറിയ യുവാവ് ഇവരെ മാനഭംഗപ്പെടുത്തിയശേഷം തീവയ്ക്കുകയായിരുന്നു. എന്നാല്‍ മനോധൈര്യം കൈവിടാതിരുന്ന യുവതി ഇയാളെ കടന്നുപിടിച്ചു. ഇതോടെ യുവാവിന്റെ വസ്ത്രങ്ങളിലും തീപടര്‍ന്നു പിടിച്ചു. ദുര്‍ഗന്ധം പുറത്തു വ്യാപിച്ചതിനെത്തുടര്‍ന്ന് ഓടിയെത്തിയ സമീപവാസികള്‍ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. സ്ത്രീയുടെവീട്ടില്നിന്ന് 35 കിലോമീറ്റര്‍ അകലെയാണ് യുവാവിന്റെ വീട്. ഇയാള്‍ ഇത്രദൂരം സഞ്ചരിച്ചെത്തിയത് എന്തിനാണെന്നു പരിശോധിക്കുകയാണെന്നു പൊലീസ് അറിയിച്ചു. ഇയാള്‍ സ്ഥിരമായി ഇവിടെ വരാറുണ്ടായിരുന്നുവെന്നു നാട്ടുകാരും പറയുന്നു.
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി യുവാവ് ഒളിച്ചോടി !യുവാവിനെ വിവാഹക്കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചെയ്തത്…
ലക്നൗ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയിച്ച ശേഷം ഒളിച്ചോടിയ യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ജീവനോടെ കത്തിച്ചു. വിവാഹക്കാര്യം സംസാരിക്കാനെന്നു പറഞ്ഞാണ് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിളിച്ചു വരുത്തിയത്.യുപിയിലെ എത്വ ജില്ലയില്‍ നടന്ന സംഭവത്തില്‍ നരേന്ദ്ര ഷാക്കിയ എന്ന യുവാവിനെയാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കെണിയിലാക്കി ചുട്ടുകൊന്നത്. സംഭവത്തില്‍ കാമുകിയുടെ രണ്ടു ബന്ധുക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് യുവാവ് പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഇയാളെ കണ്ടുപിടിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വിവാഹക്കാര്യം സംസാരിക്കാമെന്ന് പറഞ്ഞായിരുന്നു വിളിച്ചു വരുത്തിയത്. വീട്ടിലെത്തിയതും നരേന്ദ്രയെ ആദ്യം മുറിക്കുള്ളില്‍ പൂട്ടിയിട്ടു ക്രൂരമായി മര്‍ദ്ദിച്ചു. പെണ്‍കുട്ടിയെ എവിടെയാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് ചോദിച്ചായിരുന്നു മര്‍ദ്ദനം. ഇക്കാര്യം പറയാന്‍ കൂട്ടാക്കാതിരുന്ന യുവാവിന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തിയ ശേഷം കെട്ടിടത്തില്‍ നിന്നും ഇറങ്ങിയോടി. യുവാവിന്റെ കരച്ചില് കേട്ടെത്തിയവരാണ് അയല്‍ക്കാര്‍ പോലീസിന് വിവരം നല്‍കുകയും ഇവര്‍ എത്തി ആദ്യം…
Read More