മകളോട് ആരെങ്കിലും പ്രേമാഭ്യാര്‍ത്ഥന നടത്തിയെന്നു കേട്ടാല്‍ അവളോട് ഇനി പഠിക്കാന്‍ പോകണ്ട എന്നു പറയുന്ന മാതാപിതാക്കള്‍ക്കു വേണ്ടി ! ഇരുത്തി ചിന്തിപ്പിക്കുന്ന കുറിപ്പ് വൈറലാകുന്നു…

നിര്‍ഭയമായി ഒരു പെണ്‍കുട്ടിയ്ക്ക് പ്രേമാഭ്യര്‍ത്ഥന നിരസിക്കാന്‍ പോലും പറ്റാത്ത കാലമാണിന്ന്. പ്രേമാഭ്യാര്‍ഥന നിരസിച്ചതിന്റെ പേരിലുള്ള അരുംകൊലകള്‍ വര്‍ധിച്ചു വരുമ്പോള്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ആധി വര്‍ധിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് മുരളി തുമ്മാരക്കുടിയുടെ പുതിയ കുറിപ്പ് പ്രസക്തമാകുന്നത്. മുമ്പ് തിരുവല്ലയില്‍ ഇപ്പോള്‍ തൃശ്ശൂരില്‍ അങ്ങനെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ മലയാളികളുടെ ഉറക്കം കെടുത്തുമ്പോള്‍ കത്തുന്ന പ്രേമം എന്ന തലക്കെട്ടിലാണ് തുമ്മാരക്കുടിയുടെ പുതിയ പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: കത്തുന്ന പ്രേമം ഇന്നിപ്പോള്‍ തൃശൂരില്‍ ഒരു പെണ്‍കുട്ടി കൂടി ‘പ്രണയാഭ്യര്‍ത്ഥന’ നിരസിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടിരിക്കുന്നു. എത്ര വേദനാജനകമായ അന്ത്യം. ചുറ്റുമുള്ളവരെ എത്ര വിഷമിപ്പിക്കുന്നുണ്ടാകും? എന്താണ് ഇതൊരു പകര്‍ച്ച വ്യാധി പോലെ കേരളത്തില്‍ പടരുന്നത്? ഈ വിഷയത്തില്‍ ഞാന്‍ കഴിഞ്ഞ മാസം എഴുതിയത് കൊണ്ട് വീണ്ടും എഴുതുന്നില്ല. ‘ഇല്ല’ എന്ന് പറഞ്ഞാല്‍ ‘ഇല്ല’ എന്ന് മനസ്സിലാക്കാനുള്ള മാനസികാവസ്ഥ നമ്മുടെ ആണ്‍കുട്ടികള്‍ക്ക് ഉണ്ടായാലേ…

Read More

പെട്രോളൊഴിച്ച് തീ കൊളുത്തിയശേഷം മരണമുറപ്പാക്കാന്‍ കഴുത്തില്‍ കുത്തുകയും ചെയ്തു ! വീടിനകത്ത് കടന്നത് പിന്‍വശത്തുകൂടെ;ചിയാരത്ത് അമ്മാവനൊപ്പം കഴിഞ്ഞിരുന്ന 22കാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയെ യുവാവിന്റെ ക്രൂരത ഇങ്ങനെ…

പ്രണയനിഷേധത്തിന്റെ പേരില്‍ തിരുവല്ലയില്‍ പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊന്നതിന്റെ ഞെട്ടല്‍ മാറുംമുമ്പെയാണ് തൃശ്ശൂര്‍ ചിയാരത്ത് സമാന സംഭവം ആവര്‍ത്തിച്ചത്. 22കാരിയായ ബി.ടെക് വിദ്യാര്‍ഥിനി നീതുവാണ് യുവാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ വടക്കേക്കാട് സ്വദേശിയായ നിതീഷ് (32) എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. പ്രണയം നിരസിച്ചതാണ് കൊലയ്ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കൊടകര ആക്‌സിസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥിനിയാണ് കൊല്ലപ്പെട്ട നീതു. ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ വീട്ടിലെ ശുചിമുറിയിലാണ് മൃതദേഹം കിടന്നിരുന്നത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ പിടികൂടി കൈകാര്യം ചെയ്തു. പൊലീസ് സ്ഥലത്തെത്തി നിതീഷിനെ കസ്റ്റഡിയിലെടുത്തു. അച്ഛനും അമ്മയും മരിച്ച പെണ്‍കുട്ടി അമ്മാവന്റെ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ മരണം ഉറപ്പിക്കാന്‍ കഴുത്തിലും കുത്തിയെന്ന് റിപ്പോര്‍ട്ട്. വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതിന് ശേഷം കഴുത്തില്‍ കുത്തിയ യുവാവ്…

Read More