സ്ത്രീധന തുകയുടെ ബാക്കി ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് അടുപ്പില്‍ നിന്നു തീക്കൊള്ളിയെടുത്ത് യുവതിയുടെ മുഖത്തടിച്ചതായി പരാതി. തൂക്കുപാലം ശൂലപ്പാറ സ്വദേശിനി ഹസീന (29) യ്ക്കാണ് അടിയേറ്റത്. മുഖത്തു പൊള്ളലേറ്റ യുവതി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് ഹസീന പറയുന്നതിങ്ങനെ…ഒന്‍പത് വര്‍ഷം മുന്‍പായിരുന്നു വിവാഹം. സ്ത്രീധനമായി 50,000 രൂപ നല്കാന് ധാരണയുണ്ടായിരുന്നു. ഈ പണം നല്‍കാത്തതുമായി ബന്ധപ്പെട്ടു തര്‍ക്കവും വഴക്കും ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഭര്‍ത്താവ് ഒരു കേസില്‍ പോലീസ് പിടിയിലായി. ഈ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഒന്നര ലക്ഷം രൂപ ആവശ്യമായി വന്നു. ഈ പണം കണ്ടെത്താന്‍ സ്ത്രീധന തുകയുടെ ബാക്കി വേണമെന്നാവശ്യപ്പെട്ട് ഭര്‍തൃമാതാവ് മര്‍ദിക്കുകയായിരുന്നു. ബോധരഹിതയായ ഹസീനയെ സഹോദരനും ഭാര്യയും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Read More