ഇടിമിന്നലേറ്റ വൃക്ഷത്തിന്റെ ഉള്‍വശം ആളിക്കത്തുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇടിമിന്നലേറ്റ സമയത്ത് മരത്തിലെ ഈര്‍പ്പമാണ് വൈദ്യുതിപ്രവാഹം വേഗത്തിലാകാന്‍ കാരണം. മരത്തിന്റെ കാതലാണ് ഇടിമിന്നലേറ്റ് കത്തുന്നത്. സയന്‍സ് ഗേള്‍ ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. മരത്തിന്റെ ഉള്‍വശം ഇടിമിന്നലേറ്റ് കത്തുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. തീഗോളം പോലെയാണ് വൃക്ഷത്തിന്റെ ഉള്‍വശം കത്തുന്നത്. മരത്തിലെ ഈര്‍പ്പമാണ് വൈദ്യുതിപ്രവാഹം വേഗത്തിലാകാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വൃക്ഷത്തിന്റെ കറയാണ് ആളിക്കത്തുന്നത്. വേനല്‍ക്കാലത്ത് തീ പടരാന്‍ സാധ്യത കൂടുതലാണ്. മഴ പെയ്താല്‍ ഈ തീ അണയുമെന്നും വിദ്ഗധര്‍ പറയുന്നു.
Read More