മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ നിരോധിക്കുന്ന മൂന്നാമത്തെ രാജ്യമായി മാറി സ്വിറ്റ്‌സര്‍ലന്‍ഡ്. ഫ്രാന്‍സും ഡെന്മാര്‍ക്കുമാണ് മുമ്പ് ഇത്തരത്തിലുള്ള നിയമം കൊണ്ടുവന്നത്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ റഫറണ്ടത്തില്‍ 48.8 ശതമാനംപേര്‍ ഇത്തരത്തില്‍ ഒരു നിയമം കൊണ്ടുവരുന്നതിനെ എതിര്‍ത്തപ്പോള്‍ 51.2 ശതമാനം പേര്‍ അനുകൂലിച്ചു. കോവിഡ് പ്രതിസന്ധി ആരംഭിക്കുനതിനു മുന്‍പ് തന്നെ ബുര്‍ക്ക ബാന്‍ എന്ന് പരാമര്‍ശിക്കുന്ന ഈ നിരോധനത്തിനായുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയാണ് ഇതിനായി നിര്‍ദ്ദേശം കൊണ്ടുവന്നത്. അതില്‍ ഇസ്ലാം എന്ന വാക്ക് പരാമരിശിച്ചിട്ടില്ലെങ്കിലും, ഈ നീക്കത്തെ എതിര്‍ക്കുന്നവര്‍ ഈ നിര്‍ദ്ദേശത്തെ വര്‍ഗീയതയിലൂന്നിയുള്ള ഒരു നടപടിയായാണ് കണ്ടത്. എന്നാല്‍ യഥാര്‍ഥത്തില്‍ ഈ നിയമം വഴി നിരോധനം വന്നിരിക്കുന്നത് ബുര്‍ക്കയ്ക്കു മാത്രമല്ല പ്രതിഷേധസമരങ്ങള്‍ക്കിടയില്‍ സ്‌കി മാസ്‌കുകളും ബന്‍ഡാനാസും ഉപയോഗിച്ച് മുഖം മറയ്ക്കുന്നതും നിയമവിരുദ്ധമായിരിക്കുകയാണ്. അതേസമയം കോവിഡിനെ പ്രതിരോധിക്കുവാന്‍ മാസ്‌ക് ധരിക്കാം. മുഖം കാണിക്കുക എന്നതാണ്…
Read More