കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗത തടസം. കെഎസ്ആർടിസി ബസ് യന്ത്ര തകരാറിനെ തുടർന്ന് കുടുങ്ങിയതാണ് ഗതാഗതക്കുരുക്കിന് കാരണം. ആറാം വളവിലാണ് കെഎസ്ആർടിസി എക്സ്പ്രസ് കുടുങ്ങിയത്. കർക്കിടക വാവു പ്രമാണിച്ച് ഇന്ന് അവധിയായതിനാൽ ചുരത്തിൽ വാഹനങ്ങളുടെ നല്ല ഒഴുക്കുണ്ട്. വയനാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ ബലിയിടാനായി മറ്റു ജില്ലകളിൽനിന്ന് എത്തിയവരും കുരുക്കിൽപ്പെട്ടു. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഇടപെട്ടാണ് ഇരുവശത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നത്.
Read MoreTag: bus
കോടതി വിധിയ്ക്ക് പുല്ലുവില കല്‍പ്പിച്ച് സിഐടിയു ! സര്‍വീസ് പുനരാരംഭിക്കാന്‍ എത്തിയ ബസുടമയെ കയ്യേറ്റം ചെയ്തു
സിഐടിയുക്കാര്‍ സര്‍വീസ് നിര്‍ത്തിച്ച ബസ് ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം സര്‍വീസ് പുനരാരംഭിക്കാന്‍ ശ്രമിക്കുന്നതിനിടെ ബസുടമയെ കയ്യേറ്റം ചെയ്ത് സിപിഎം പഞ്ചായത്തംഗം. വെട്ടിക്കുളങ്ങര ബസ് ഉടമ രാജ്മോഹനു നേരെയാണ് രാവിലെ കയ്യേറ്റം ഉണ്ടായത്. തിരുവാര്‍പ്പ് പഞ്ചായത്തംഗം കെ.ആര്. അജയനാണു കയ്യേറ്റം നടത്തിയത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. സര്‍വീസ് പുനരാരംഭിക്കാന്‍ ബസിനു മുന്നില്‍ കെട്ടിയ കൊടിതോരണങ്ങള്‍ അഴിക്കുമ്പോഴായിരുന്നു സംഭവം. ഉടന്‍ പോലീസ് പിടിച്ചു മാറ്റിയെങ്കിലും രാജ് മോഹന്‍ നിലത്തു വീണു. രാജ്മോഹനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് സര്‍വീസിന് തടസ്സമില്ലെന്നും കൊടിതോരണം നശിപ്പിക്കാന്‍ ശ്രമിച്ചത് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം. ബസ് സര്‍വീസ് പോലീസ് സംരക്ഷണയില്‍ പുനരാരംഭിക്കാന്‍ കഴിഞ്ഞദിവസം ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ബസിനു മുന്നിലെ കൊടി തോരണങ്ങള്‍ മാറ്റാത്തതിനാല്‍ ഇന്നലെ സര്‍വീസ് ആരംഭിക്കാനായില്ല. ഈ തോരണങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടയിലാണ് സംഭവം. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്നാണ് സിഐടിയു…
Read Moreബസില്‍ വെച്ച് 22കാരിയ്ക്ക് സുഖപ്രസവം ! രക്ഷയായത് കണ്ടക്ടറുടെ അവസരോചിതമായ ഇടപെടല്‍…
ബസ് യാത്രയ്ക്കിടെ യുവതിയ്ക്ക് സുഖപ്രസവം. ബംഗളൂരുവില്‍ നിന്ന് ചിക്കമംഗളൂരുവിലേക്കുള്ള യാത്ര തിരിച്ചതാണ് 22കാരിയായ ഫാത്തിമയാണ് ബസില്‍ വെച്ച് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. യാത്രയ്ക്കിടയില്‍ ബസില്‍ വെച്ച് പ്രസവ വേദന ആരംഭിച്ചു. യാത്രക്കാരും ബസ് ജീവനക്കാരും എന്ത് ചെയ്യണം എന്നറിയാതെ ആദ്യമൊന്ന് ആശങ്കപ്പെട്ടെങ്കിലും വനിതാ ബസ് കണ്ടക്ടര്‍ സഹായത്തിനെത്തിയതോടെ ഫാത്തിമയ്ക്ക് വിഷമങ്ങളില്ലാതെ കുഞ്ഞിന് ജന്മം നല്‍കാനായി. ഫാത്തിമയ്ക്ക് പ്രസവവേദനയാണെന്ന് തിരിച്ചറിഞ്ഞതോടെ ബസ് നിര്‍ത്താന്‍ ഡ്രൈവറിനോട് കണ്ടക്ടറായ വസന്തമ്മ നിര്‍ദേശിക്കുകയായിരുന്നു. പിന്നാലെ ബസിലെ പുരുഷ യാത്രക്കാരോട് ബസിന് പുറത്തേക്കിറങ്ങി നില്ക്കാന് ആവശ്യപ്പെട്ടു. ഏതാനും മിനിറ്റിനുള്ളില്‍ ഫാത്തിമ പ്രസവിച്ചു. ഇതിനിടയില്‍ ഡ്രൈവര്‍ ആംബുലന്‍സ് വിളിച്ചിരുന്നു. ആംബുലന്‍സ് എത്തിയപ്പോഴേക്കും പ്രസവം നടന്നിരുന്നു. ഫാത്തിമയേയും കുഞ്ഞിനേയും ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. വസന്തമ്മയുടെ സമയോചിതമായ ഇടപെടലിനെ പ്രശംസിച്ച് കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംഡിയും എത്തി.
Read Moreവീണ്ടും സദാചാര ഗുണ്ടായിസം ! യുവതിയോടു സംസാരിച്ച 22കാരനെ ബസില്‍ നിന്നു വലിച്ച് പുറത്തിട്ടു മര്‍ദ്ദിച്ചു; നാലുപേര്‍ക്കെതിരേ കേസ്…
കര്‍ണാടകയില്‍ ബസില്‍ നിന്ന് യുവാവിനെ വലിച്ച് പുറത്തിട്ട ശേഷം ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയ സംഭവത്തില്‍ നാലുപേര്‍ക്കെതിരേ കേസ്. ബസില്‍ യുവതിയോട് സംസാരിച്ചതിന്റെ പേരിലാണ് പ്രതികള്‍ യുവാവിനെ മര്‍ദ്ദിച്ചതെന്നാണ് പോലീസ് പറയുന്നത്. ദക്ഷിണ കനഡ ജില്ലയിലെ ഉജിരെയില്‍ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. 22 വയസുള്ള മുഹമ്മദ് സഹീറിനെയാണ് അക്രമിസംഘം ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ചത്. സഹീറിന്റെ പരിചയക്കാരാണ് പ്രതികള്‍. നിസാര പ്രശ്നത്തിന്റെ പേരില്‍ യുവാവും പരിചയക്കാരും തമ്മില്‍ അടിപിടി ഉണ്ടായതായി പോലീസ് പറയുന്നു. ഇതിന് പിന്നാലെയാണ് ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചിഴച്ച് മര്‍ദ്ദിച്ചത്. ബസില്‍ യുവതിയോട് സഹീര്‍ സംസാരിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പോലീസ് പറയുന്നു. 22കാരന്റെ പരാതിയില്‍ പരിചയക്കാരായ നിതീഷ്, സച്ചിന്, ദിനേഷ്, അവിനാഷ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
Read Moreയാത്രയ്ക്കിടെ ബസില്‍ സുഖപ്രസവം നടത്തി യുവതി ! അമ്മയും കുഞ്ഞും ആശുപത്രിയില്‍…
യാത്രക്കിടെ ബസില്‍ യുവതിക്ക് സുഖപ്രസവം. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലാണ് സംഭവം. പ്രസവശേഷം പരിചരണത്തിനായി യുവതിയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹിയില്‍ നിന്ന് ചിബ്രമൗവിലേക്ക് പോകുന്ന ബസിലായിരുന്നു യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ബസ് യാത്രക്കിടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡ്രൈവര്‍ ബസ് നിര്‍ത്തി. പ്രസവശേഷം യുവതിയെ കാറില്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തതായി ബസ് ഡ്രൈവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നിന്നും ഉത്തര്‍പ്രദേശിലെ സ്വന്തം നാട്ടിലേക്ക് പോകുകയായിരുന്നെന്ന് ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് സോമേഷ് കുമാര്‍ പറഞ്ഞു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Moreഇതാ നെയ്മര്‍ ആശാന്റെ ഒരു അത്യുജ്ജ്വല ഹെഡ്ഡര്‍ ! നെയ്മര്‍ ആണെന്ന് പറഞ്ഞ് ഓടുന്ന ബസിനു നേരെ പാഞ്ഞടുത്ത് തലകൊണ്ട് ചില്ല് തകര്‍ത്ത് യുവാവ്…
ഓടുന്ന ബസിനു നേരെ പാഞ്ഞടുത്ത് ഹെഡ്ഡറിലൂടെ മുമ്പിലെ ചില്ലു തകര്‍ത്ത് യുവാവിന്റെ പേക്കൂത്ത്. അങ്ങാടിപ്പുറം പോളിക്വാര്‍ട്ടേഴ്സിനു സമീപം ഇന്നലെ വൈകിട്ടു നാലരയ്ക്കായിരുന്നു സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന തേലക്കാട് സ്വദേശിയുടെ ഓട്ടോ റിക്ഷ കല്ലെറിഞ്ഞു തകര്‍ത്തശേഷമാണ് മലപ്പുറത്തുനിന്നു പെരിന്തല്‍മണ്ണയ്ക്കു വന്ന സ്വകാര്യബസിനു മുമ്പിലേക്കു ചാടി ഗ്ലാസ് തലകൊണ്ടു പൊട്ടിച്ചത്. പിന്നിലേക്കു തെറിച്ചുവീണ യുവാവിന്, ബസ് പതുക്കെയായിരുന്നതിനാല്‍ കാര്യമായി പരുക്കേറ്റില്ല. തുടര്‍ന്ന്, ബസിലെ ഡ്രൈവറുടെ സീറ്റില്‍ കയറിയ യുവാവ് താന്‍ നെയ്മറാണെന്നും ക്രിസ്റ്റിയാനോ റൊണാള്‍ഡോ വന്നാലേ പോവൂ എന്നും വിളിച്ചുപറഞ്ഞു. തലയ്ക്കു പരുക്കേറ്റ യുവാവിനെ നാട്ടുകാരും പോലീസും ചേര്‍ന്നു പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അങ്ങാടിപ്പുറം പോളിക്വാര്‍ട്ടേഴ്സിനു സമീപത്തു താമസിക്കുന്ന യുവാവിനു മാനസികപ്രശ്നങ്ങളുണ്ടോ എന്നതടക്കം അന്വേഷിച്ചുവരുന്നതായി പെരിന്തല്‍മണ്ണ പോലീസ് അറിയിച്ചു. സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
Read Moreടൂറിസ്റ്റ് ബസിന്റെ നിറം മാറാത്തതോ ഡ്രൈവര്‍ യൂണിഫോം മാറാത്തതോ അല്ല പ്രശ്നം ! ഡോ.അനുജ ജോസഫ് പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു…
വടക്കഞ്ചേരി അപകടത്തിന്റെ ഞെട്ടലില്‍ നിന്ന് കേരളം ഇതുവരെ മുക്തമായിട്ടില്ല. ഇപ്പോഴും ഇതു സംബന്ധിച്ച വാദപ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നു. അപകടത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളമുള്ള ടൂറിസ്റ്റ് ബസുകളില്‍ പരിശോധനയും സജീവമായിരിക്കുകയാണ്. ഈ അവസരത്തില്‍ ഡോ.അനുജ ജോസഫ് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. കുട്ടികളോടൊപ്പം യാത്ര ചെയ്ത ഉത്തരവാദിത്തപെട്ടവര് ഡ്രൈവറിന്റെ അമിത വേഗത എന്തു കൊണ്ടു ചോദ്യം ചെയ്തില്ല. അയാള്‍ മദ്യപിച്ചിരുന്നോ എന്നു പോലും സംശയം തോന്നുന്ന വിധമാണ് കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചിരിക്കുന്നത്. അത്രയും പേരുടെ ജീവന് എന്തു വിലയാണ് ഡ്രൈവര്‍ ജോമോന് നല്‍കിയതെന്നു ഈ അപകടത്തോടെ വ്യക്തമാണ്. ഡോ.അനുജ ചോദിക്കുന്നു. അനുജയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ടൂറിസ്റ്റ് ബസിന്റെ നിറം മാറാത്തതു കൊണ്ടോ, ഡ്രൈവര്‍ യൂണിഫോം ധരിക്കാത്തത് കൊണ്ടുമാണ് അടുത്തിടെ വടക്കാഞ്ചേരി ടൂറിസ്റ്റ് bus അപകടം നടന്നതെന്നു കേരളത്തിലെ ജനങ്ങളാരും വിശ്വസിക്കുമെന്നു തോന്നുന്നില്ല. മോട്ടോര്‍ വാഹന വകുപ്പിന്റെ പുതിയ നയങ്ങള്‍…
Read Moreവിദ്യാര്‍ഥികളെ കയറ്റാത്ത പോകുന്ന ബസ് നെഞ്ചുവിരിച്ച് തടഞ്ഞു നിര്‍ത്താന്‍ പറ്റുമോ സക്കീര്‍ ഭായ്ക്ക് ! എന്നാല്‍ ഈ സക്കീര്‍ ഭായ്ക്ക് അതൊക്കെപ്പറ്റും…
സ്കൂളിന് മുമ്പില്‍ ബസ് നിര്‍ത്താതെ പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ നെഞ്ചും വിരിച്ച് അത്തരത്തിലൊരു ബസ് തടഞ്ഞ ഒരു പ്രിന്‍സിപ്പലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പിടിഎം എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഡോ. സക്കീര്‍ എന്ന സൈനുദ്ദീനാണ് ബസ് തടഞ്ഞത്. ഇദ്ദേഹം പ്രിന്‍സിപ്പല്‍മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമാണ്. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ ആരെയും അറിയിക്കാതെ ഇദ്ദേഹം തനിച്ച് റോഡിലിറങ്ങുകയായിരുന്നു. കോഴിക്കോട് -പാലക്കാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘രാജപ്രഭ’ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് അപകടകരമാം അമിതവേഗതയില്‍ ഓടിച്ചു പോകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പരാതി പോലീസില്‍ നല്‍കിയിരുന്നെന്നും നടപടി ഉണ്ടായിട്ടില്ലെന്നും സക്കീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബസ് തടയാന്‍ ശ്രമം നടത്തിയെങ്കിലും അമിതവേഗതയില്‍ കടന്നു പോയി. ഇതേ തുടര്‍ന്ന് റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ചാണ് പ്രിന്‍സിപ്പല്‍ ബസിനെ ‘പിടികൂടിയത്’. ബസ് തടയുന്ന…
Read Moreഎന്തിന് ബസ് കാത്തു നില്‍ക്കണം…ബസ് ഓടിച്ചങ്ങ് പോയാലോ ! വീട്ടില്‍ പോകാന്‍ ട്രാന്‍സ്പോര്‍ട്ട് ബസ് മോഷ്ടിച്ച് യുവാവ്…
രാത്രിയില്‍ വീട്ടിലെത്താന്‍ ബസ് കാത്തു നില്ക്കുമ്പോള് ബസ് വന്നില്ലെങ്കില്‍ എന്തുചെയ്യും ? ഒരു ബസ് മോഷ്ടിച്ച് അങ്ങ് ഓടിച്ചു പോകുമെന്നാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ യുവാവ് കാട്ടിത്തന്നത്. ആന്ധ്രാപ്രദേശിലെ വിജയനഗരം സ്വദേശിയാണ് നാട്ടിലെത്തുന്നതിനായി പാലക്കൊണ്ട ഡിപ്പോയിലെ ആന്ധ്രാപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് മോഷ്ടിച്ചത്. ജീവനക്കാരും പോലീസും മണിക്കൂറുകള്‍ നേരം നടത്തിയ തിരച്ചലിലാണ് കന്‍ഡീസ ഗ്രാമത്തില്‍ നിന്ന് ബസ് കണ്ടെത്തിയത്. ഡ്രൈവര്‍ രാവിലെ ജോലിയ്ക്കായി എത്തിയപ്പോള്‍ ബസ് കാണാനില്ലായിരുന്നു. തുടര്‍ന്ന് ഡിപ്പോ അധികൃതരെ അറിയിച്ചു. ജീവനക്കാര്‍ പ്രദേശേത്ത് തിരച്ചില്‍ നടത്തിയെങ്കിലും ബസ് കണ്ടെത്താനായില്ല. തുടര്‍ന്ന് എപിഎസ്ആര്‍ടിസി അധികൃതര്‍ വങ്ങാര പോലീസില്‍ പരാതി നല്കി. എപിഎസ്ആര്‍ടിസി ജീവനക്കാരുടെ സഹായത്തോടെ പോലീസ് സമീപപ്രദേശത്തേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കന്‍ഡീസ ഗ്രാമത്തില്‍ ബസ് കണ്ടെത്തിയതായി വിവരം ലഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യുന്നതിനിടെ…
Read Moreമഹാദ്ഭുതം എന്നു മാത്രമേ പറയാനുള്ളു ! ബൈക്ക് യാത്രികന് തെറിച്ചു വീണത് ബസിന്റെ ടയറുകള്‍ക്കിടയിലേക്ക്; വീഡിയോ വൈറല്‍…
പോലീസ് പിടിക്കാതിരിക്കാന്‍ വേണ്ടി മാത്രം ഹെല്‍മറ്റ് വയ്ക്കുന്നവരെ ഒന്നിരുത്തി ചിന്തിപ്പിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബംഗളൂരു പോലീസാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. ബൈക്കില്‍ സഞ്ചരിക്കുന്ന ആള് ബസിന്റെ ടയറുകള്‍ക്കിടയിലേക്ക് തെറിച്ചു വീഴുന്നതും അത്ഭുതകരമായി രക്ഷപ്പെടുന്നതുമാണ് വീഡിയോ. ‘നല്ല നിലവാരമുള്ള ഐഎസ്ഐ മാര്‍ക്ക് ഹെല്‍മറ്റ് ജീവന് രക്ഷിക്കുന്നു’ എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ജോയിന്റ് ട്രാഫിക് കമ്മീഷണര്‍ ബി.ആര്.രവികാന്ത് ഗൗഡയാണ് അപകടത്തിന്റെ സിസിടിവി വീഡിയോ ട്വിറ്ററില്‍ പങ്കിട്ടിരിക്കുന്നത്. വീഡിയോയില്‍ അപകടത്തില്‍പ്പെടുന്ന ബൈക്ക് യാത്രികന് 19കാരനായ അലക്സ് സില്‍വ പെരസ് ആണെന്ന് തിരിച്ചറിഞ്ഞു. ഒരു വളവില്‍ എതിര്‍വശത്ത് നിന്ന് വരുന്ന ബസിനടയിലേക്ക് അലക്സും ബൈക്കും തെറിച്ച് വീഴുന്നതാണ് ദൃശ്യം. ബസിന്റെ ടയറുകള്‍ക്കടയില്‍ അലക്സിന്റെ തല അകപ്പെടുന്നത് കാണാം. എന്നാല്‍ ഹെല്‍മറ്റ് തലയിലുള്ളത് കാരണം അത്ഭുതകരമായി രക്ഷപ്പെട്ടു. ഹെല്‍മറ്റ് ചക്രത്തിനടിയില്‍പ്പെട്ടിരുന്നു. ഹെല്‍മറ്റിന്റെ പ്രധാന്യം സംബന്ധിച്ച് ബോധവത്കരണത്തിന് ബംഗളൂരു…
Read More