ഓട്ടിസം ബാധിച്ച 14 കാരനെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് തടവ് ശിക്ഷ വിധിച്ച് പോക്സോ കോടതി. ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയുമാണ് ശിക്ഷയായി വിധിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം ഒരു വര്‍ഷം അധികം ശിക്ഷ അനുഭവിക്കേണ്ടി വരും. വെള്ളനാട് പുനലാല്‍ വിമല്‍ നിവാസില്‍ വിമല്‍ കുമാറി(41) നെയാണ് കോടതി ശിക്ഷിച്ചത്. 2013 സെപ്റ്റംബര്‍ 20നായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടിലെ ചവര്‍ കളയാനായി റോഡിലേക്കിറങ്ങിയ ബാലനെ തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിലേക്കു ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടു പോയാണ് പ്രതി പീഡിപ്പിച്ചത്. ഓട്ടിസം ചികിത്സയിലുള്ള കുട്ടി ഭയന്നുവിറച്ച് നടക്കുന്നതുകണ്ട് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തുപറഞ്ഞത്. അടുത്ത ദിവസം ബസില്‍വെച്ച് കുട്ടി പ്രതിയെ വീട്ടുകാര്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ വഞ്ചിയൂര്‍ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. തുടര്‍ന്ന്…
Read MoreTag: bus driver
ബസിലെ സ്ഥിരം യാത്രക്കാരിയായ ആശുപത്രി ജീവനക്കാരിയെ ബസ് ഡ്രൈവര്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി ! പിന്നീട് യുവതിയോട് ഇയാള്‍ ചെയ്തത് കണ്ണില്‍ചോരയില്ലാത്ത പ്രവൃത്തി…
ബസിലെ സ്ഥിരം യാത്രക്കാരിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ സ്വകാര്യ ബസ് ഡ്രൈവറെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തല ചെറിയേല ഉഷാ ഭവനത്തില്‍ രാഹുലി(24)നെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഓടിക്കുന്ന ബസിലെ സ്ഥിരം യാത്രക്കാരിയായ യുവതിയുമായി പ്രണയത്തിലാകുകയും പിന്നീടു കൊല്ലത്തെ പല ഹോട്ടലുകളിലും ലോഡ്ജുകളിലും കൊണ്ടു പോയി പീഡിപ്പിക്കുകയുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു മനസ്സിലായതോടെ ഇയാള്‍ വിവാഹവാഗ്ദാനത്തില്‍ നിന്നു പിന്മാറി. കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ബി.ഷെഫീക്കിന്റെ നേതൃത്വത്തില്‍ എസ്ഐമാരായ കെ.ജി.ശ്യാംകുമാര്‍, ഹസന്‍കുഞ്ഞ്, എസ്സിപിഒമാരായ ബിനു, സിപിഒ പ്രമോദ്, അബു താഹീര്‍,രമാദേവി എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് പോലീസിന്റെ ഭാഷ്യം ഇങ്ങനെ…കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന യുവതി പ്രതി കണ്ടക്ടറായ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു. സ്ഥിരമായ യാത്രയില്‍ ഇയാല്‍ പെണ്‍കുട്ടിയോടു പ്രണയാഭ്യര്‍ത്ഥന നടത്തി ബസിലെ യാത്രയും എന്നും…
Read Moreബസ് നിര്‍ത്താതെ പോയപ്പോള്‍ ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല ! വിദ്യാര്‍ഥികളെ വണ്ടി കയറ്റിക്കൊല്ലാന്‍ ഡ്രൈവറുടെ ശ്രമം;ബസിനു മുമ്പില്‍ കുടുങ്ങിയ വിദ്യാര്‍ഥി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ബസില്‍ വിദ്യാര്‍ഥികളെ കയറ്റാതെ പോയത് ചോദ്യം ചെയ്തതിന് വിദ്യാര്‍ഥികളെ ഇടിച്ചു കൊല്ലാന്‍ സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ശ്രമം.ബസിനു മുന്നില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മലപ്പുറം അരീക്കോട് ഐടിഐയ്ക്ക് സമീപം കഴിഞ്ഞദിവസമായിരുന്നു സംഭവം.ഐടിഐ ബസ് സ്റ്റോപ്പില്‍ നിര്‍ത്താതെ പോയ സ്വകാര്യ ബസാണ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നടുറോഡില്‍ തടഞ്ഞത്. തുടര്‍ന്ന് ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ പ്രകോപിതനായ ഡ്രൈവര്‍ മുന്നിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരേ ബസ് ഓടിച്ചുകയറ്റുകയായിരുന്നു. മുന്നിലുണ്ടായിരുന്ന ചിലര്‍ കുതറിമാറിയെങ്കിലും ഒരാള്‍ ബസിന്റെ മുന്‍വശത്ത് കുടുങ്ങി. ബസിന് മുന്നില്‍ തൂങ്ങിപ്പിടിച്ച് നിന്നാണ് ഈ വിദ്യാര്‍ത്ഥി അപകടത്തില്‍നിന്ന് രക്ഷപ്പെട്ടത്. ഈ വിദ്യാര്‍ത്ഥിയുമായി ഏകദേശം 150 മീറ്ററോളം ദൂരം ബസ് സഞ്ചരിക്കുകയും ചെയ്തു. അതേസമയം, തങ്ങളെ ബസ് ഇടിപ്പിച്ച് കൊലപ്പെടുത്താനാണ് ജീവനക്കാര്‍ ശ്രമിച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായും ഇവര്‍ പറഞ്ഞു. അതേസമയം, വിദ്യാര്‍ത്ഥികള്‍ ബസ്…
Read Moreപ്രകൃതി സ്‌നേഹത്തിന്റെ പുത്തന്‍ മാതൃകയായി ബസ് ഡ്രൈവര്‍ ! ബസിനകത്ത് നിര്‍മ്മിച്ച ചെടിത്തോട്ടം ശ്രദ്ധേയമാകുന്നു…
ബംഗളൂരു: പ്രകൃതിയെ സംരക്ഷിക്കാന്‍ വായ കൊണ്ട് അധ്വാനിക്കുന്ന നിരവധി ആളുകള്‍ നമ്മുടെ ഇടയിലുണ്ട് എന്നാല്‍ പ്രകൃതി സംരക്ഷണത്തിനായി കാര്യമായി എന്തെങ്കിലും ചെയ്യുന്നവര്‍ സമൂഹത്തില്‍ കുറവാണെന്നതാണ് യാഥാര്‍ഥ്യം. ഇവിടെ ഇതാ വ്യത്യസ്തമായ ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു ബസ് ഡ്രൈവര്‍. നാരായണപ്പ എന്ന ബസ് ഡ്രൈവറാണ് ഡ്രൈവിംഗ് സീറ്റിന്റെ മുന്നിലായി ചെറിയ തോട്ടം നിര്‍മ്മിച്ചിരിക്കുന്നത്. കഴിഞ്ഞ 27 വര്‍ഷമായി അദ്ദേഹം ബംഗളൂരു മെട്രോപോളിറ്റന്‍ കോര്‍പറേഷന്‍ ബസില്‍ ഡ്രൈവറായി ജോലി ചെയ്യുന്നു. ‘ പരിസ്ഥിതിയുടെ നന്മയെ കുറിച്ചും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ബോധവത്കരണം നടത്താന്‍ കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ഞാന്‍ ബസില്‍ തോട്ടം നിര്‍മ്മിക്കാറുണ്ട്.’ നാരായണപ്പ എഎന്‍ഐയ്ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.ബസിന്റെ മുന്‍ ഭാഗത്തും പിന്നിലും ചെറിയ തോട്ടം തന്നെ നാരായണപ്പ നിര്‍മ്മിച്ചിട്ടുണ്. 14ഓളം വ്യത്യസ്ത തരത്തിലുള്ള ചെടികളാണ് അദ്ദേഹം നട്ടുപിടിപ്പിച്ചിരിക്കുന്നത്. എല്ലാദിവസവും അദ്ദേഹം തന്നെ ചെടികള്‍ക്ക് വെള്ളവും…
Read More