ശ്രീനഗര്‍: പാക് അധീന കാഷ്മീരിലൂടെ ചൈനയിലേക്ക് ബസ് സര്‍വീസ് നടത്തുന്നതിനെതിരേ ഇന്ത്യയില്‍ ശക്തമായ പ്രതിഷേധമുയരുന്നു. ശനിയാഴ്ച പാക്ക് തലസ്ഥാനമായ ലാഹോറില്‍ നിന്നും ചൈനയിലെ കഷ്ഘറിലേക്ക് നടത്താനിരിക്കുന്ന ബസ് സര്‍വീസാണ് ഇന്ത്യയ്ക്കു തലവേദനയായിരിക്കുന്നത്. ചൈന-പാകിസ്താന് സാമ്പത്തീക ഇടനാഴിയുടെ പേരില്‍ നടത്തുന്ന പദ്ധതി പരമാധികാരത്തോടുള്ള വെല്ലുവിളിയാണെന്നും ഇന്ത്യ ആരോപിക്കുന്നു. വിഷയത്തില്‍ ഇന്ത്യ പാകിസ്ഥാനെയും ചൈനയേയും ശക്തമായ പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. ബസ് സര്‍വീസ് കടന്നുപോകുന്ന സ്ഥലം ഇന്ത്യയുടേതാണെന്നും പാകിസ്താന് അത് നിയമവിരുദ്ധമായി കൈവശം വെച്ചിരിക്കുകയാണെന്നുമാണ് ഇന്ത്യയുടെ നിലപാട്. 1963ലെ പാകിസ്താന്-ചൈന അതിര്‍ത്തി കരാര്‍ ഇന്ത്യ അംഗീകരിച്ചിട്ടില്ലെന്നും അതിനാല്‍ പാക് അധീന കശ്മീര്‍ വഴിയുള്ള ബസ് സര്‍വീസ് ഇന്ത്യയുടെ പരമാധികാരത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.
Read More