സന്നിധാനത്ത് 52കാരിയെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ സൂരജ് ഇലന്തൂര്‍ ഇല്ല ? വീണ ജോര്‍ജ്ജിനെ വിമര്‍ച്ചതിന്റെ പ്രതികാര നടപടിയെന്ന് സംഘപരിവാര്‍;ലളിതയെ സൂരജ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വിടാന്‍ വെല്ലുവിളിച്ച് യുവമോര്‍ച്ചാ സംസ്ഥാന അധ്യക്ഷന്‍

പത്തനംതിട്ട: തൃശ്ശൂരില്‍ നിന്നെത്തിയ ലളിത എന്ന 52 വയസുള്ള ഭക്തയെ ആക്രമിച്ചുവെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകന്‍ സൂരജ് ഇലന്തൂരിനെ മുഖ്യപ്രതിയാക്കി അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന ആരോപണവുമായി സംഘപരിവാര്‍ സംഘടനകള്‍. പത്തനംതിട്ട ബസ്സ്റ്റാന്‍ഡിലെ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി വീണ ജോര്‍ജ്ജ് എംഎല്‍എയെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചതിന്റെ പ്രതികാര നടപടിയാണ് ഇതെന്നാണ് സംഘപരിവാര്‍ ആരോപിക്കുന്നത്. ഈ സംഭവത്തില്‍ കണ്ടാലറിയാവുന്ന 150ഓളം പേര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സൂരജ് നിരപരാധിയാണെന്നാണ് സംഘപരിവാര്‍ സംഘടനകള്‍ പറയുന്നത്. സംഘര്‍ഷങ്ങള്‍ അവസാനിച്ച ഘട്ടത്തിലാണ് സൂരജ് ചെറിയ നടപ്പന്തലില്‍ നിന്ന് വലിയ നടപ്പന്തലിലേക്ക് തനിക്കൊപ്പം എത്തിച്ചേര്‍ന്നതെന്ന വാദവുമായി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു രംഗത്തെത്തി. ചെറിയ നടപ്പന്തലിന് സമീപത്തെ റസ്റ്റോറന്റില്‍ നിന്ന് ചായ കഴിക്കുന്ന സമയത്താണ് വലിയ നടപ്പന്തലില്‍ നിന്ന് വലിയ ബഹളം കേള്‍ക്കുന്നത്. ഈ സമയം താന്‍ ഓടിയെത്തിയപ്പോള്‍ 90 ശതമാനം പ്രശ്‌നങ്ങളും കഴിഞ്ഞിരുന്നു. ഏതാനും…

Read More