ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ‘അ​ഖി​ല​മോ​ളെ’ ത​ട​ഞ്ഞ് പ​രി​ശോ​ധ​ന ! ഡ്രൈ​വ​റു​ടെ കൈ​യ്യി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത് 13 പൊ​തി എം​ഡി​എം​എ

കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ യാ​ത്ര​ക്കാ​രു​മാ​യി പോ​കു​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ന്റെ ഡ്രൈ​വ​റു​ടെ പ​ക്ക​ല്‍ നി​ന്നും എം​ഡി​എം​എ പി​ടി​കൂ​ടി. മേ​ത്ത​ല കു​ന്നം​കു​ളം സ്വ​ദേ​ശി വേ​ണാ​ട്ട് ഷൈ​ന്‍ (24)നെ​യാ​ണ് ഡി​വൈ​എ​സ്പി സ​ലീ​ഷ് ശ​ങ്ക​ര​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ്പെ​ഷ്യ​ല്‍ സ്‌​ക്വാ​ഡും ഡാ​ന്‍​സാ​ഫും ചേ​ര്‍​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്. ഷൈ​നി​ന്റെ പ​ക്ക​ല്‍ നി​ന്നും പ​തി​മൂ​ന്ന് പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. കൊ​ടു​ങ്ങ​ല്ലൂ​ര്‍ – പ​റ​വൂ​ര്‍ റൂ​ട്ടി​ല്‍ സ​ര്‍​വ്വീ​സ് ന​ട​ത്തു​ന്ന അ​ഖി​ല മോ​ള്‍ എ​ന്ന ബ​സി​ലെ ഡ്രൈ​വ​റാ​ണ് ഷൈ​ന്‍. ഇ​ന്ന് ഉ​ച്ച​ക്ക് പ​റ​വൂ​രി​ലേ​ക്ക് യാ​ത്ര​ക്കാ​രു​മാ​യി പോ​കു​മ്പോ​ള്‍ ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് വ​ട​ക്കെ ന​ട​യി​ല്‍ വെ​ച്ച് പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ഡ്രൈ​വ​റു​ടെ പ​ക്ക​ല്‍ നി​ന്നും ഒ​രു പൊ​തി എം.​ഡി.​എം.​എ ക​ണ്ടെ​ടു​ത്തു. തു​ട​ര്‍​ന്ന് ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ​ന്ത്ര​ണ്ട് പൊ​തി​ക​ള്‍ കൂ​ടി ക​ണ്ടെ​ടു​ത്ത​ത്. ബാം​ഗ്ലൂ​രി​ല്‍ നി​ന്നാ​ണ് എം​ഡി​എം​എ കൊ​ണ്ടു​വ​ന്ന​തെ​ന്ന് പ്ര​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കൊ​ടു​ങ്ങ​ല്ലൂ​രി​ല്‍ സ്വ​കാ​ര്യ ബ​സ് ജീ​വ​ന​ക്കാ​രി​ല്‍ നി​ന്ന് എം​ഡി​എം​എ പി​ടി​കൂ​ടു​ന്ന​ത് ഇ​ത്…

Read More

പാകിസ്ഥാനില്‍ ബസിനു നേരെ ഭീകരാക്രമണം ! ഒമ്പത് ചൈനീസ് എഞ്ചിനീയര്‍മാര്‍ അടക്കം 12 പേര്‍ കൊല്ലപ്പെട്ടു…

പാക്കിസ്ഥാനില്‍ ബസിനു നേരെ നടന്ന ഭീകരാക്രമണത്തില്‍ ഒന്‍പത് ചൈനീസ് ഉദ്യോഗസ്ഥരടക്കം 12 പേര്‍ കൊല്ലപ്പെട്ടു.വടക്കന്‍ പാക്കിസ്ഥാനിലെ ഉള്‍പ്രദേശത്തു വച്ചായിരുന്നു സംഭവം. ബസില്‍ നാല്‍പതോളം ചൈനീസ് ഉദ്യോഗസ്ഥരും തൊഴിലാളികളും ഉണ്ടായിരുന്നു എന്നാണ് വിവരം. അതേ സമയം സംഭവം ഭീകരാക്രമണം അല്ലെന്നും ബസിലെ വാതക ചോര്‍ച്ചയാണ് അപകട കാരണമെന്നും പാക്കിസ്ഥാന്‍ പറയുന്നു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. ചൈനീസ് എന്‍ജിനീയര്‍മാരും പാക്ക് സൈനികരും സഞ്ചരിച്ച് ബസിനു നേരെയാണ് ആക്രമണമുണ്ടായത്. സ്ഫോടനത്തെ തുടര്‍ന്ന് ബസ് വലിയ മലയിടുക്കിലേക്കു പതിക്കുകയായിരുന്നു.പരുക്കേറ്റവരെ എയര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. അപ്പര്‍ കൊഹിസ്താനിലെ ദസു അണക്കെട്ടിലേക്ക് 40 ചൈനീസ് എന്‍ജിനീയര്‍മാരെ ബസില്‍ കൊണ്ടുപോകുന്നതിനിടെ ഹസാര മേഖലയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ ഭാഗമാണ് ദസു ജലവൈദ്യുത പദ്ധതി. നിരവധി കാര്യങ്ങളില്‍ പാക്കിസ്ഥാന് സഹായം നല്‍കുന്ന ചൈനയ്ക്ക് വന്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് ഈ സംഭവം.

Read More

ഇനിയെന്തിന് വിവിപാറ്റ് ! വോട്ടെടുപ്പ് കഴിഞ്ഞതോടെ ‘രണ്ടെണ്ണം അടിച്ച’ ഉദ്യോഗസ്ഥന്‍ വിവിപാറ്റ് സ്ലിപ്പുള്ള പെട്ടി ബസില്‍ നിന്ന് വലിച്ചെറിഞ്ഞു; സംഭവം കൊല്ലത്ത്…

തിരഞ്ഞെടുപ്പിന്റെ ക്ഷീണം അകറ്റാന്‍ രണ്ടെണ്ണം അടിച്ച് ബസ്സിലിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒരു ബോധോദയം ഉണ്ടാകുന്നത്. വോട്ടെല്ലാം മെഷീനിലായി ഇനി എന്തിന് വിവിപാറ്റ് സ്‌ളിപ്പുകള്‍ സൂക്ഷിക്കണം. മദ്യത്തിന്റെ ഓരോരോ കളികളേ… പിന്നെ ഒന്നും നോക്കിയില്ല വിവിപാറ്റ് സ്ലിപ്പുകള്‍ സൂക്ഷിച്ച പെട്ടിയെടുത്ത് ബസിന്റെ ജനാലയിലൂടെ പുറത്തേക്കൊരേറ്. വെളിയം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കല്ലുവാതുക്കല്‍ വിളവൂര്‍ക്കോണം സുരേഷ്‌കുമാറാണ് തിരഞ്ഞെടുപ്പില്‍ പുതുമാതൃക തീര്‍ത്ത് സസ്പെന്‍ഷന്‍ സ്വന്തമാക്കിയത്. ചടയമംഗലം മണ്ഡലത്തിലെ ഉഗ്രംകുന്ന് സ്‌കൂള്‍ അമ്പലംകുന്ന് നെട്ടയം ബൂത്തുകളുടെ ചുമതലയുള്ള റൂട്ട് ഓഫീസറായിരുന്നു സുരേഷ് കുമാര്‍. ഇവിടെ വോട്ടിംഗ് പൂര്‍ത്തിയാക്കി രാത്രിയോടെ ഉദ്യോഗസ്ഥര്‍ ബസില്‍ സാധനങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്ന കളക്ഷന്‍ സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് വെളിയത്ത് വച്ച് സുരേഷ് കുമാര്‍ പെട്ടി വലിച്ചെറിഞ്ഞത്. ബസില്‍ വച്ച് സുരേഷ്‌കുമാറിനോട് മുഖ്യ പോളിംഗ് ഓഫീസര്‍ ബിന്ദു മോക്ക് പോളിംഗ് ചെയ്ത വോട്ടിന്റെ 70 വിവിപാറ്റ് സ്‌ളിപ്പുകള്‍ അടങ്ങിയ പെട്ടിയുടെ…

Read More

വിചിത്രം എന്നു പറഞ്ഞാല്‍ ഇങ്ങനെയുണ്ടോ ? ബസില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ 12 പവന്‍ സ്വര്‍ണം പുറത്തേക്ക് വലിച്ചെറിഞ്ഞ് യാത്രക്കാരി;കോട്ടയത്തു നിന്നും സുല്‍ത്താന്‍ ബത്തേരിയ്ക്കുള്ള ബസില്‍ കയറിയ യാത്രക്കാരിയ്ക്ക് പറ്റിയത്…

അബദ്ധങ്ങള്‍ ഏതു പോലീസുകാരനും പറ്റുമെന്ന് പറയാറുണ്ട്. എന്നാല്‍ സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൈതക്കുന്നം വീട്ടില്‍ കൗലത്തിനു പിണഞ്ഞ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറസ് ആകുന്നത്. കോട്ടയത്തു നിന്ന് സുല്‍ത്താന്‍ ബത്തേരിയിലെ യാത്രക്കിടെ പന്ത്രണ്ടു പവന്‍ സ്വര്‍ണമാണ് കൗലത്ത് ബസില്‍ നിന്ന് വലിച്ച് എറിഞ്ഞത്. വീടുകളില്‍ പണി എടുത്താണ് കൗലത്ത് ജീവിക്കുന്നത്. ഇതിനിടെ കുറച്ച് സ്വര്‍ണം ഇവര്‍ പണയം വെച്ചിരുന്നു. ബാങ്കില്‍ പണയം വെച്ചിരുന്ന സ്വര്‍ണം തിരിച്ച് എടുത്ത് വീട്ടിലേക്ക് ബസില്‍ മടങ്ങവേ ആണ് ഇവര്‍ക്ക് അമളി പിണഞ്ഞത്. പണയം എടുത്ത സ്വര്‍ണവുമായി ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ട് മണിക്ക് കൗലത്ത് കോട്ടയത്തു നിന്ന് കെഎസ്ആടിസി ബസില്‍ കയറിയത്. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപെടാതെ ഇരിക്കാന്‍ കവറില്‍ കെട്ടി കടലാസില്‍ പൊതിഞ്ഞു പിടിച്ചിരിക്കുകയായിരുന്നു. ഇതിനിടെ ബസില്‍ ഇരുന്നു കഴിക്കാന്‍ ആയി വടയും വാങ്ങി. രാത്രി ഒമ്പതോടെ രാമനാട്ടുകര പൂവന്നൂര്‍ പള്ളിക്ക് അടുത്ത്…

Read More

മലയാളി വിദ്യാര്‍ഥികളുമായി കേരളത്തിലേക്ക് തിരിച്ച ബസ് തമിഴ്‌നാട്ടില്‍ വച്ച് ടാങ്കര്‍ലോറിയുമായി കൂട്ടിയിടിച്ചു ! 10 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്…

ബംഗളുരുവില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയ വിദ്യാര്‍ഥികളുമായി തിരിച്ച ബസ് തമിഴ്‌നാട്ടില്‍വച്ച് ടാങ്കര്‍ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പത്തു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ആരുടെയും പരിക്ക് ഗുരുതരമല്ല. തമിഴ്നാട്ടിലെ ഈറോഡിനും കരൂരിനും ഇടയിലാണ് അപകടമുണ്ടായത്. ബസ് ടാങ്കര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ബസിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഴ്സിംഗ് വിദ്യാര്‍ത്ഥികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കേരളത്തിലേക്ക് തിരിക്കുന്നതിനായി പല ഘട്ടങ്ങളിലായി പാസ് നേടിയ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ഒരു ബസ് ബുക്ക് ചെയ്ത് കേരളത്തിലേയ്ക്ക് തിരിക്കുകയായിരുന്നു.

Read More

മുത്തച്ഛന്റെ പ്രായമുള്ള ആള്‍ അടുത്തു വന്നിരുന്ന് ഉറങ്ങുന്നതു പോലെ അഭിനയിച്ചു; പിന്നീട് മാറിടത്തില്‍ സ്പര്‍ശിക്കുന്നതു പോലെ തോന്നി; 60കാരനില്‍ നിന്ന് നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് 20കാരി…

പൊതു ഇടങ്ങളില്‍പ്പോലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നതാണ് യാഥാര്‍ഥ്യം. യാത്രയ്ക്കായി പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കുന്ന നിരവധി സ്ത്രീകളാണ് പലവിധത്തിലുമുള്ള അതിക്രമങ്ങള്‍ക്ക് വിധേയരാകുന്നത്. അത്തരത്തില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മാര്‍വ എന്ന 20 വയസുകാരി. ട്രെയിനില്‍ വെച്ച് വൃദ്ധനായ ഒരാള്‍ അപമര്യാദയായി പെരുമാറിയെന്ന് മര്‍വ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് മര്‍വ ഇക്കാര്യം തുറന്ന് പറഞ്ഞത്. മാര്‍വയുടെ വാക്കുകള്‍ ഇങ്ങനെ… ഇത് എനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തിന്റെ കഥയാണ്. നമുക്കിടയില്‍ നിരവധിപേര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്കുറപ്പാണ്. പക്ഷേ, തുറന്നു പറയാന്‍ പലപ്പോഴും നമുക്ക് ഭയമാണ്. ലൈംഗികാതിക്രമത്തിനെതിരായ ബോധവത്കരണത്തിനുള്ള മാസമായി ഏപ്രിലിനെ നമുക്ക് കാണാം. ലോകത്തിനു മുന്‍പില്‍ ഞാന്‍ എന്റെ കഥ പറയുകയാണ്.’ എന്ന കുറിപ്പോടെയാണ് പെണ്‍കുട്ടി വിഡിയോ പങ്കുവയ്ക്കുന്നത്. ‘എന്റെ പേര് മാര്‍വ. 20 വയസ്. ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട് എന്റെ കഥ…

Read More

തച്ചങ്കരിയുടെ വിപ്ലവങ്ങള്‍ തുടരുന്നു ! വിമാനത്താവളങ്ങളില്‍ നിന്ന് ബസ് സര്‍വീസ്; ബസ് മൂലം വിമാനം നഷ്ടമായാല്‍ നഷ്ടപരിഹാരം; കെഎസ്ആര്‍ടിസിയില്‍ ഇത് പുതുയുഗം

തിരുവനന്തപുരം: നാട് ഓടുമ്പോള്‍ നടുവെ ഓടണം എന്നാണ് പ്രമാണം. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും അതാണ്. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസിയെ കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യവുമായാണ് ടോമിന്‍ തയ്യങ്കരി എംഡിയായി ചുമതലയേറ്റത്. വിപ്ലവകരമായ തീരുമാനങ്ങളിലൂടെ തച്ചങ്കരി മുന്നേറുകയാണ്. പണിയെടുക്കാതെ യൂണിയന്‍ പ്രവര്‍ത്തനം നടത്തിയവരെ അടിച്ചോടിയ്ക്കുകയായിരുന്നു ആദ്യം ചെയ്തത്. പിന്നെ കൃത്യ സമയത്ത് തന്നെ ശമ്പളം കൂടി കൊടുത്തതോടെ ജീവനക്കാര്‍ക്കെല്ലാം പെരുത്ത സന്തോഷവുമായി. അതിന് ശേഷം ഇലക്ട്രിക് ബസ്. ഇപ്പോള്‍ പുതിയ ബസ് സര്‍വീസും ഇലക്ട്രിക് ബസ് പരീക്ഷണത്തിനു പിന്നാലെ വിമാനത്താവളങ്ങളില്‍ നിന്നു സമീപ നഗരങ്ങളിലേക്കു സ്മാര്‍ട്ട് ബസ് സര്‍വീസുമായി കെഎസ്ആര്‍ടിസി സര്‍വ്വീസ് തുടങ്ങും. 21 പേര്‍ക്കു യാത്ര ചെയ്യാവുന്ന ഫോഴ്സ് കമ്പനിയുടെ എസി സ്മാര്‍ട്ട് ബസുകള്‍ തിരുവനന്തപുരം, കൊച്ചി ,കോഴിക്കോട്, വിമാനത്താവളങ്ങളില്‍ നിന്നു ജൂലൈ മൂന്നു മുതല്‍ സര്‍വീസ് തുടങ്ങും. ഒരു മാസത്തെ പരീക്ഷണ സര്‍വീസിനു…

Read More