ശാപം പിടിച്ച നാട് എന്നാണ് പലരും പാകിസ്ഥാനെ വിശേഷിപ്പിക്കുന്നത്. ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും രോഗവും പട്ടിണിയുമെല്ലാം ആ നാടിനെ നരകതുല്യമാക്കുന്നു. ജിന്നും മലക്കും പിശാചുമായി അന്ധവിശ്വാസങ്ങളുടെ പ്രഭവകേന്ദ്രങ്ങളാണ് ഇന്നും പാക്കിസ്ഥാന് ഗ്രാമങ്ങള്‍. നിരക്ഷരായായ ഗ്രാമീണര്‍ അങ്ങനെ ചിന്തിക്കുന്നത് സ്വാഭാവികം എന്ന് കരുതാം. പക്ഷെ നമ്മള് ആധുനിക മനുഷ്യര്‍ എന്നു കരുതുന്നവര്‍ പോലും ഇത്തരം ദുരാചാരങ്ങളുടെ അടിമയാണെന്നറിയുമ്പോള്‍ ഞെട്ടുന്നത് നമ്മള് തന്നെയാവും. പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ ഭാര്യ ജിന്നാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. ഇതു സംബന്ധിച്ച് ചാനലുകളില്‍ ചര്‍ച്ചകള്‍ പോലും വന്നിരിക്കുന്നു.പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ മൂന്നാമത്തെ ഭാര്യ ബുഷ്റ ബീബിയെ കുറിച്ച് പുറത്തുവരുന്നത് വിചിത്രമായ കഥകളാണ്. ബുഷ്റയുടെ പ്രതിബിംബം കണ്ണാടിയില്‍ ദൃശ്യമാകില്ലെന്നടക്കം നിരവധി കഥകളാണ് പ്രചരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരുടെ സാക്ഷ്യത്തോടെയാണ് പാക്കിസ്ഥാന് ചാനലായ ക്യാപിറ്റല്‍ ടിവി റിപ്പോര്‍ട്ട് ചെയ്തത്. ഇസ്ലാമിക മത പ്രബോധങ്ങള്‍ പ്രകാരം ജിന്നുകളുടെ…
Read More