വിദേശ നാണ്യ വിനിമയ ചട്ടം ലംഘനത്തിന് പിടിയിലായ മലയാളി വ്യവസായി സിസി തമ്പി കേരളത്തിലെ മുന്‍നിര രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ഇഷ്ടതോഴന്‍. കുന്നംകുളം അക്കിക്കാവ്- പഴഞ്ഞി റോഡില്‍ കോട്ടോല്‍ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിനു സമീപമായിരുന്നു തമ്പിയുടെ വീട്. ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കോട്ടോല്‍ ചെറുവത്തൂര്‍ വീട്ടില്‍ ചാക്കുട്ടിയുടെ മകനായ തമ്പിയുടെ ബാല്യം കഷ്ടതകള്‍ നിറഞ്ഞതായിരുന്നു. ചങ്ങരംകുളത്ത് ഇരുമ്പുകടയിലും പിന്നീട് കുന്നംകുളത്ത് ഇലക്ട്രിക് കടയിലും ദിവസക്കൂലിക്കു ജോലി ചെയ്തു. എന്നാല്‍ നാട്ടിലെ സുഹൃത്തുകളുടെ സഹായത്തോടെ ഗള്‍ഫിലേക്കു പോയതോടെ ജീവിതം മാറി. യുഎഇയിലെ അജ്മാന് കേന്ദ്രീകരിച്ചുള്ള തമ്പിയുടെ ഹോളിഡേ ഗ്രൂപ്പിന്റെ ബിസിനസ് പന്തലിച്ചത് വളരെപ്പെട്ടെന്നായിരുന്നു. തുടക്കം മദ്യവ്യാപാര മേഖലയിലായിരുന്നു. തുടര്‍ന്ന് ദുബായില്‍ ഉള്‍പ്പെടെ റസ്റ്ററന്റുകള്‍ തുറന്നു. ഏതാനും വന്‍കിട ഹോട്ടലുകളുടെ ബാര്‍ ഏറ്റെടുത്തു നടത്തിയിരുന്നു. ഇപ്പോള്‍ ട്രേഡിങ്, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അജ്മാനിലും ഹത്തയിലും ഫുജൈറയിലും റിസോര്‍ട്ടുകളുണ്ട്.…
Read MoreTag: business
കൈയ്യില്‍ 210 രൂപയുണ്ടെങ്കില്‍ തുടങ്ങാം ഒരു കിടിലന്‍ ബിസിനസ് ! എങ്ങനെ ഇത്ര ചെറിയ തുക കൊണ്ട് ഒരു ബിസിനസ് ആരംഭിക്കാം എന്ന് വിശദീകരിച്ച് യുവാവ്; വീഡിയോ വൈറലാകുന്നു…
വെറും 210 രൂപ കൊണ്ട് എന്തു ബിസിനസ് ചെയ്യാം. ഇങ്ങനെയൊരു ചോദ്യം കേട്ടാല്‍ ചോദിച്ചവന്റെ തലയ്ക്ക് ഓളമാണോയെന്ന് കേട്ടവര്‍ വിചാരിക്കുക സ്വാഭാവികം. ഫേസ്ബുക്കില്‍ ഉയര്‍ന്ന ഇയൊരു ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് ഫാസി മുഹമ്മദ് എന്ന ചെറുപ്പക്കാരന്. ഒരു ബിസിനസ് തുടങ്ങാന്‍ 210 രൂപ ധാരാളമെന്നാണ് ഫാസിയുടെ പക്ഷം. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങേണ്ട ആവശ്യമുള്ളവര്‍ക്ക് സാധനങ്ങള്‍ എത്തിച്ചു കൊടുക്കുന്ന പര്‍ച്ചേസ് ആന്‍ഡ് ഡെലിവറി ബോയിയുടെ ജോലിയാണ് ഫാസി ഇത്തരം ചോദ്യം ചോദിക്കുന്നവര്‍ക്ക് നിര്‍ദ്ദേശിക്കുന്നത്. അതിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ഈ ചെറുപ്പക്കാരന് ഫേസ്ബുക്ക് വീഡിയോയില്‍ വിശദീകരിക്കുന്നു.എന്തായാലും വീഡിയോ ഇതിനോടകം വന്‍ഹിറ്റായിക്കഴിഞ്ഞു.
Read Moreആരോടും ഒന്നും ചോദിക്കാതെ തന്നെ എനിക്ക് കാര്യം മനസിലായി… എനിക്ക് മാത്രമേ കാര്യം മനസിലായുള്ളൂ… സ്ത്രീകളുടെ മൂത്രശങ്കയില്‍ വരെ വന്‍ ബിസിനസ് സാധ്യത കണ്ടെത്തുന്നവരെക്കുറിച്ച് യുവതിയുടെ കുറിപ്പ് വൈറലാവുന്നു…
പൊതുവിടങ്ങളില്‍ സ്ത്രീകളെ ഏറ്റവുമധികം വലയ്ക്കുന്ന സംഗതി ഏതെന്നു ചോദിച്ചാല്‍ അത് വൃത്തിയുള്ള ടോയ്ലെറ്റുകളുടെ അഭാവമാണ്. ഇ-ടോയ്ലെറ്റുകള് എത്തിയതോടെ ആശങ്കയ്ക്ക് പരിഹാരമായി എന്ന് പലരും ആശ്വസിച്ചിരുന്നു. എന്നാല്‍ ആ വിചാരം അസ്ഥാനത്താണെന്നു തെളിയിക്കുന്ന കാഴ്ചകളാണ് പല ഇ-ടൊയ്ലെറ്റുകളിലും ആളുകളെ കാത്തിരിക്കുന്നത്. തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചില്‍ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും കണ്ടാലറയ്ക്കുന്ന കാഴ്ചയെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് ഒരു യുവതി പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്. ട്രിവാന്‍ഡ്രം-ലെറ്റ്സ് മേക്ക് അവര്‍ സിറ്റി ദ് ബെസ്റ്റ് എന്ന ഫെയ്സ്ബുക്ക് ഗ്രൂപ്പിലാണ് റീംസ് റീ എന്ന യുവതിയെഴുതിയ ഫെയ്സ്ബുക്ക് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കണ്ടാല്‍ അറപ്പുളവാക്കുന്ന കാഴ്ചകളുള്ള ഇലക്ട്രോണിക് ടോയ്ലെറ്റിനെക്കുറിച്ചും അതിന്റെ പേരില്‍ ആളുകളുടെ നിസ്സായാവസ്ഥയെ മുതലെടുത്ത് കൊള്ളലാഭം നേടുന്ന കച്ചവടക്കാരെക്കുറിച്ചുമാണ് യുവതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം… എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ എന്റെ ഈ ചെറിയ (വലിയ ) മൂത്ര കഥ… ശംഖുമുഖം…..…
Read More