തന്നെ വെറുതെ വിടാന്‍ ആ പെണ്‍കുട്ടി കേണപേക്ഷിച്ചിട്ടും അയാള്‍ തയ്യാറായിരുന്നില്ല. അവളെ സ്വന്തമാക്കാനായി അവളുടെ ഭര്‍ത്താവിന്റെ ജീവനെടുക്കുകയും ചെയ്തു. ഒടുവില്‍ അവള് പ്രതികാര ദുര്‍ഗയായതോടെ അയാള്‍ക്ക് നഷ്ടമായത് വര്‍ഷങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത ബിസിനസ് സാമ്രാജ്യവും കുടുംബത്തിലെ സ്വസ്ഥതയും. ലോകമെമ്പാടും അറിയപ്പെടുന്ന ശരവണഭവന് ഹോട്ടല്‍ ശൃംഗലയുടെ ഉടമ പി. രാജഗോപാലാണ് ഒരു സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ തോറ്റു പത്തി മടക്കിയത്. സുപ്രീംകോടതി ഇയാള്‍ക്ക് ശിക്ഷ വിധിക്കുമ്പോള്‍ സ്ത്രീകളുടെ മാനത്തിനു വിലയിടുന്നവര്‍ക്കെതിരേയുള്ള ഒരു വിധി കൂടിയായി അതുമാറി. 20 കൊല്ലം മുമ്പ് തുടങ്ങിയ കഥയാണ് ഇപ്പോള്‍ ക്ലൈമാക്സിലെത്തിയിരിക്കുന്നത്. 20കാരിയെ കല്യാണം കഴിച്ചാല്‍ ജീവിതത്തില്‍ വച്ചടിവച്ചടി കയറ്റമുണ്ടാകുമെന്ന് ഒരു ജോത്സ്യന് പറഞ്ഞതോടെയാണ് പൊതുവെ സ്ത്രീവിഷയത്തില്‍ കമ്പമുണ്ടായിരുന്ന രാജഗോപാലിന്റെ കണ്ണ് ജീവജ്യോതിയില്‍ പതിയുന്നത്. പണത്തിന്റെ ബലത്തില്‍ ജീവജ്യോതിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ പാളിയതോടെയാണ് അവളുടെ ഭര്‍ത്താവിനെ കൊന്നു കളയാന്‍ തീരുമാനിച്ചത്. എന്നാല്‍ മധുരാപുരി ചുട്ടെരിച്ച…
Read MoreTag: business tycoon
രാഷ്ട്രീയ നേതാക്കള്‍ ഉറ്റ ചങ്ങാതിമാര്‍! കശുവണ്ടി വ്യവസായത്തിലൂടെ ഒരു വര്‍ഷം സമ്പാദിക്കുന്നത് 1200 കോടി; വീട്ടുവേലക്കാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ രാജ്മോഹന്‍ പിള്ളയുടെ വളര്‍ച്ച ഇങ്ങനെ…
തിരുവനന്തപുരം: ബിസ്ക്കറ്റ് രാജാവ്, രാജന് പിള്ളയെ വിശേഷിപ്പിക്കാന്‍ ഇതിലും നല്ല പ്രയോഗമില്ല. ബ്രിട്ടാനിയ എന്ന ആഗോള ബിസിനസ്സ് ഗ്രൂപ്പിനെ മലയാളിയുടേതാക്കിയവനായിരുന്നു കൊല്ലത്തുകാരന്. ബിസിനസ് കുടിപ്പകയില്‍ അറസ്റ്റിലായ രാജന്‍പിള്ളയെ പിന്നെ ആരും തിരിഞ്ഞു നോക്കിയില്ല. ഒടുവില്‍ രോഗം മൂര്‍ച്ഛിച്ച് മരണം. തീഹാര്‍ ജയിലിലെ വ്യവസായ പ്രമുഖന്റെ മരണം കേരളം അന്ന് ഏറെ ചര്‍ച്ച ചെയ്തു. രാജന്‍പിള്ളയ്ക്ക് ശേഷം അനുജന് രാജ്മോഹന്‍ പിള്ള കുടുംബ ബിസിനസ് ഏറ്റെടുത്തു. ബിസിനസ് രക്തത്തിലുള്ള രാജ്മോഹനും ചുവടു പിഴച്ചില്ല. ആഗോള തലത്തില്‍ തന്നെ ഏറ്റവും വലിയ കശുവണ്ടി വ്യവസായിയായി രാജ്്മോഹന്‍ വളര്‍ന്നു. എന്നാല്‍ ഇപ്പോള്‍ ചേട്ടന്റെ അതേ വിധി തന്നെ അനുജനെ തേടിയെത്തിയിരിക്കുകയാണ്. ചേട്ടനെ ബിസിനസ് കുടിപ്പകയാണ് ജയിലിലെത്തിച്ചതെങ്കില്‍ പീഡനക്കേസാണ് രാജ്മോഹന്‍ പിള്ളയെ അഴിക്കുള്ളിലെത്തിച്ചത്. വീട്ടില്‍ ജോലിയ്ക്കു നി്ന്ന ഒഡീഷക്കാരിയായ യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നതാണ് രാജ്മോഹന്റെ പേരിലുള്ള കേസ്. ഇയാളെ കോടതി 14…
Read More