സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്തകേസില്‍ തമിഴ്നാട് സ്വദേശിയായ വ്യവസായിക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. സോഫ്റ്റ്വെയര് എന്‍ജിനീയറായ 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കബണ്‍ പാര്‍ക്ക് പോലീസില്‍ പീഡനപരാതി നല്‍കിയത്. ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തമിഴ്നാട് സ്വദേശിയായ വ്യവസായിയും യുവതിയും പരിചയക്കാരായിരുന്നു. ഓഗസ്റ്റ് ആറിന് ഒരു സോഫ്റ്റ്വെയര് വികസിപ്പിക്കുന്നതിന്റെ ചര്‍ച്ചകള്‍ക്കെന്ന പേരില്‍ ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് പത്തിനാണ് യുവതി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുന്നത്. സോഫ്റ്റ്വെയര് എന്‍ജിനീയറായ യുവതി ഇപ്പോള്‍ സിനിമയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. കൂടാതെ സ്വന്തമായി ഒരു സോഫ്റ്റ്വെയര് നിര്‍മിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായുള്ള സാമ്പത്തിക സഹായത്തിനായാണ് യുവതി വ്യവസായിയെ സമീപിച്ചതെന്നാണ് വിവരം. സാഹചര്യം മുതലെടുത്ത വ്യവസായി, ബലമായി കടന്നുപിടിക്കുകയും…
Read MoreTag: businessman
ഭാര്യയായാല്‍ മാസം 25 ലക്ഷം രൂപ ശമ്പളം നല്‍കാം ! നടിയ്ക്കു മുമ്പില്‍ വ്യവസായി വച്ച ഓഫര്‍ ഇങ്ങനെ…
തന്റെ ഭാര്യയായാല്‍ പ്രതിമാസം 25 ലക്ഷം രൂപ ശമ്പളമായി നല്‍കാമെന്ന് പ്രമുഖ വ്യവസായി പറഞ്ഞതായി ബോളിവുഡ് താരം നീതു ചന്ദ്ര. ഇപ്പോള്‍ തനിക്ക് ജോലിയില്ലെന്നും എങ്ങനെയാണ് മുന്നോട്ടു പോകണ്ടതെന്ന് അറിയില്ലെന്നും താരം വെളിപ്പെടുത്തി. ഒരു പ്രമുഖമാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു നീതുവിന്റെ പ്രതികരണം. നീതുവിന്റെ വാക്കുകള്‍ ഇങ്ങനെ…ദേശീയ പുരസ്കാര ജേതാക്കളായ 13 താരങ്ങള്‍ക്കൊപ്പം വലിയ ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യയായി ഇരുന്നാല്‍ പ്രതിമാസം 25 ലക്ഷം രൂപ വേതനമായി നല്‍കാമെന്ന് ഒരു വലിയ വ്യവസായി വാഗ്ദാനം ചെയ്തു. എനിക്ക് ഇപ്പോള്‍ തൊഴിലും പണവും ഇല്ല. ഭാവി ജീവിതത്തെ കുറിച്ച് ആശങ്കയുണ്ട്. ഒരുപാട് ജോലികള്‍ ചെയ്ത ശേഷം ഇപ്പോള്‍ സ്വയം വേണ്ട എന്നു തോന്നുന്നുണ്ട്. നീതു പറയുന്നു. വിജയിച്ച താരത്തിന്റെ പരാജയപ്പെട്ട കഥയാണ് തന്റേതെന്നും നീതു വ്യക്തമാക്കി. ‘പ്രശസ്തനായ ഒരു കാസ്റ്റിങ് ഡയറക്ടര്‍ നീതു ശരിയാവില്ലെന്ന് എന്റെ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ട്.…
Read Moreബിസിനസുകാരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച് തമിഴ്നാട് മന്ത്രിയുടെ മകള്‍ ! ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് പോലീസ് സംരക്ഷണം തേടി
തമിഴ്നാട് മന്ത്രിയുടെ മകള്‍ ബിസിനസുകാരനൊപ്പം ഒളിച്ചോടി വിവാഹം കഴിച്ചു. തനിക്കും ഭര്‍ത്താവിനും വധഭീഷണിയുണ്ടെന്ന് കാണിച്ച് നവവധു ബംഗളൂരു പോലീസിന്റെ സംരക്ഷണം തേടി. മന്ത്രി പി കെ ശേഖര്‍ ബാബുവിന്റെ മകള്‍ ജയകല്യാണിയാണ് ബിസിനസുകാരനൊപ്പം ഒളിച്ചോടി ബംഗളൂരുവില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ബംഗളൂരു സിറ്റി പൊലീസ് കമ്മീഷണറെ സമീപിക്കുകയായിരുന്നു. ബിസിനസുകാരനായ സതീഷ് കുമാറിനെയാണ് ജയകല്യാണി വിവാഹം കഴിച്ചത്. ആറു വര്‍ഷമായി തങ്ങള്‍ പ്രണയത്തിലായിരുന്നുവെന്ന് ജയകല്യാണി മാധ്യമങ്ങളോട് പറഞ്ഞു. ജീവന് ഭീഷണിയുണ്ടെന്ന് മനസിലാക്കിയാണ് താനും ഭര്‍ത്താവും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും അവര്‍ പറഞ്ഞു. ഹൈന്ദവ ആചാരപ്രകാരം റായ്ച്ചൂരിലെ സാന്‍ യസീദര്‍ ഹലസ്വാമി മഠത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഇരുവരുടെയും സുഹൃത്തുക്കളാണ് കല്യാണത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തത്. അതേസമയം തന്റെ മകളെ കാണാനില്ലെന്നും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായും കാണിച്ച് മന്ത്രി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Read Moreമുമ്പ് ജീവിതം പുലര്‍ത്തിയിരുന്നത് അമ്പലങ്ങളില്‍ ഭിക്ഷയെടുത്ത് ! ഇന്ന് നാലാളറിയുന്ന ബിസിനസുകാരന്; വെങ്കിട്ടരാമനെക്കുറിച്ചറിയാം…
ചിലരുടെ ജീവിതം മാറുന്നത് ഒരൊറ്റ നിമിഷം കൊണ്ടാണ്. എട്ടു മാസങ്ങള്‍ക്കു മുമ്പു വരെ ക്ഷേത്രങ്ങള്‍ക്ക് സമീപം ഭിക്ഷ എടുത്തും റെയില്‍വേ സ്റ്റേഷനില്‍ കിടന്നുറങ്ങിയുമായിരുന്നു വെങ്കിട്ടരാമന് ജീവിതം മുമ്പോട്ടു നീക്കിയിരുന്നത്. എന്നാല്‍ 2020 വെങ്കിട്ടരാമനെ ഒരു ബിസിനസുകാരന് ആക്കി. ഇപ്പോള്‍ സ്വന്തമായി ഒരു മൊബൈല്‍ ടി സ്റ്റോള്‍ നടത്തുകയാണ് വെങ്കിട്ടരാമന് തന്റെ ജീവിതം ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോഴാണ് മാറിമറിഞ്ഞത്. എന്ന് ഈ 39 കാരന് പറയും. ലോക്ഡൗണ്‍ സമയത്താണ് തമിഴ്നാട്ടിലെ ഈറോഡിലെ ജെകെകെഎന്‍ കോളേജ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലെ പ്രൊഫസറായ പി നവീന്‍ കുമാര്‍ വെങ്കിട്ടരാമനെ കണ്ടെത്തുന്നത്. ഒരു ക്ഷേത്രത്തിന് സമീപത്ത് ഭിക്ഷ എടുക്കുകയായിരുന്നു. അപ്പോള്‍ വെങ്കിട്ടരാമന് താന്‍ ഒരു മദ്യപാനി ആയിരുന്നുവെന്നും അക്കാരണത്താല്‍ തന്നെ ഭാര്യയും മക്കളും ഉപേക്ഷിച്ചതായും വെങ്കിട്ടരാമന് പറയുന്നു. ആളുകള്‍ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളും മറ്റുള്ളവര്‍ കഴിച്ചതിന്റെ ബാക്കി വരുന്ന ഭക്ഷണവുമായിരുന്നു ജീവന് നിലനിര്‍ത്തിയിരുന്നത്. പലപ്പോഴും…
Read Moreസ്വന്തം ആരാധകനെ രഹസ്യമായി വിവാഹം കഴിച്ച് ലോകത്തെ ഞെട്ടിച്ച് രാഖി സാവന്ത് ! ആരാണ് ആ ‘ഭാഗ്യവാന്’ എന്നറിയാം…
സ്വന്തം ആരാധകനെ വിവാഹം കഴിച്ച് ലോകത്തെ ഞെട്ടിച്ച് രാഖി സാവന്ത്. ഇക്കാര്യം രാഖി സാവന്ത് തന്നെ സ്ഥിരീകരിച്ചു.”ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഞാന്‍ എന്റെ ആരാധകനെ വിവാഹം കഴിച്ചു. എന്നെ യഥാര്‍ത്ഥമായി സ്നേഹിച്ച ഒരു ആരാധകനെ,” രാഖി സാവന്ത് പറഞ്ഞു. യുകെ ആസ്ഥാനമായുള്ള ബിസിനസുകാരനാണ് റിതേഷ് 36കാരനാണ് എന്ന് രാഖി സാവന്ത് വെളിപ്പെടുത്തി. ”എനിക്ക് ആരാധകരില്‍ നിന്ന് ഓരോ ദിവസവും നൂറുകണക്കിന് സന്ദേശങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ഈ ഒരു ദിവസം, എനിക്ക് വളരെ വിഷമം തോന്നി, ഒരു ആരാധകന് എന്നോട് ചോദിച്ചു, ‘എന്തുകൊണ്ടാണ് ഇത്ര വിഷമത്തോടെ കാണപ്പെടുന്നത്?’ എന്ന്. ഞാന്‍ സ്തബ്ധയായി! ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, ഞാന്‍ വിഷമിച്ചിരിക്കുകയാണ് എന്ന് എങ്ങനെ മനസിലായി എന്ന്. അതിനോട് അദ്ദേഹം പറഞ്ഞു, ‘നിങ്ങള്‍ക്ക് എന്തുതോന്നുന്നുവെന്ന് മനസിലാക്കാന്‍ എനിക്ക് സാധിക്കും. കാരണം ഞാന്‍ വളരെക്കാലമായി നിങ്ങളുടെ ആരാധകനാണ്.’ അപ്പോള്‍ എനിക്ക് അദ്ദേഹത്തോട് സ്നേഹം…
Read Moreഒരുകാലത്ത് 166 പശുക്കളുണ്ടായിരുന്ന വ്യവസായി ഇന്ന് ഒരു പശുവിന്റെ പാല് വിറ്റ് ജീവിതം കഴിച്ചുകൂടുന്നു ! കോട്ടയത്തെ കോടീശ്വരനായ വ്യവസായി ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയതിങ്ങനെ…
കോട്ടയം: 166 പശുക്കളുള്ള ഫാം, ഒരു ദിവസം മൂന്നു ലക്ഷം വിറ്റുവരവുള്ള സ്ഥാപനം, ദക്ഷിണ റെയില്‍വേയുടെ പരിധിയില്‍ തീവണ്ടികളില്‍ സ്വന്തം സംഭാരം വില്‍ക്കാനുള്ള അവകാശം. പള്ളിക്കത്തോട് ഇളമ്പള്ളി തഴയ്ക്കല്‍ സെബാസ്റ്റ്യന്‍ എന്ന വ്യവസായിയുടെ മേല്‍വിലാസം ഒരു കാലത്ത് ഇങ്ങനെയായിരുന്നു. ഗള്‍ഫില്‍ പണിയെടുത്തുണ്ടാക്കിയെടുത്ത സ്ഥാപനം ഭൂമിമോഹികളും അവരെ പിന്തുണച്ച പള്ളിക്കത്തോട് പഞ്ചായത്തും ചേര്‍ന്ന് തകര്‍ത്തപ്പോള്‍ സെബാസ്റ്റിയന്റെ ജീവിതം ദാരിദ്ര്യത്തിന്റെ കയങ്ങളില്‍ മുങ്ങിത്താഴ്ന്നു. മകന്റെ വീട്ടില്‍ താമസം. ‘നന്ദിനി’ സംഭാരം എന്ന് ഒരുകാലത്ത് പേരെടുത്ത ഉത്പന്നം സൃഷ്ടിച്ച വ്യവസായി ഇന്ന് കോടതികള്‍ കയറിയിറങ്ങുന്നു. 166 പശുക്കളുടെ ഫാം നടത്തിയ വ്യക്തി ഇന്ന് ഒരു പശുവിന്റെ പാല് വിറ്റ് ജീവിക്കുന്നു. 18 വര്‍ഷം ഗള്‍ഫില്‍ ജോലിചെയ്തുണ്ടാക്കിയ പണവും കുടുംബസ്വത്ത് വിറ്റുണ്ടാക്കിയ തുകയും ചേര്‍ത്താണ് 2001-ല്‍ ഇത്തഴയ്ക്കല് ഇന്‍ഡസ്ട്രീസ് തുടങ്ങിയത്. കുടുംബസ്വത്ത് വാങ്ങിയ വ്യക്തി സെബാസ്റ്റ്യന്റെ സ്ഥാപനം പച്ചപിടിച്ചതോടെ അതില്‍ കണ്ണുവെച്ചു. സ്ഥാപനവും…
Read More