മലയാളത്തിലെ യുവനായികയായ ദൃശ്യ രഘുനാഥ് സോഷ്യല്‍ മീഡിയയിലും വളരെ ആക്ടീവാണ്. സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ നാടകങ്ങളിലും ഡാന്‍സിലും മോണോ ആക്ടിലും ഒരു പോലെ തിളങ്ങിയ താരം ന്യൂജന്‍ സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡ്ഡിങ്ങിലൂടെയാണ് സിനിമയിലേക്കെത്തുന്നത്. 2016ലാണ് ഹാപ്പി വെഡ്ഡിങ് പുറത്തിറങ്ങിയത്. പിന്നീട് മാച്ച് ബോക്സ് എന്ന ചിത്രത്തിലും ദൃശ്യ അഭിനയിച്ചിരുന്നു. ശാദി മുബാറക് എന്ന സിനിമയാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ അല്ലു അര്‍ജുന്‍ അഭിനയിച്ച ‘അങ്ങ് വൈകുണ്ഠപുരത്ത്’ എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ എന്ന ഗാനത്തിന് ചുവടു വെച്ചിരിക്കുകയാണ് ദൃശ്യയും കൂട്ടുകാരിയും. ഇന്‍സ്റ്റഗ്രാം റീല്‍സില്‍ പങ്കു വെച്ച ഈ വീഡിയോ ക്ഷണനേരം കൊണ്ടാണ് വൈറലായത്. എന്തായാലും സംഗതി കലക്കിയെന്നാണ് ആരാധകര്‍ പറയുന്നത്.
Read More