ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ പ്രതീക്ഷയായിരുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തായത് ബിജെപിയ്ക്ക് വന്‍ തിരിച്ചടിയായിരുന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ വിജയിച്ച് ആ ക്ഷീണം മാറ്റാമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. അതിനുള്ള തയ്യാറെടുപ്പുകളും തുടങ്ങിക്കഴിഞ്ഞു. ലോക്സഭയില്‍ ബൂത്തുതല വോട്ടുപരിശോധന പൂര്‍ത്തിയാക്കി കുറവുകള്‍ നികത്താനുള്ള നടപടികളാണ് തുടങ്ങിയത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ പതിനയ്യായിരം വോട്ടുകള്‍ ശശിതരൂരിന് ലഭിച്ചുവെന്നാണ് ബിജെപി കരുതുന്നത്. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തിലെ 168 ബൂത്തുകളില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് കിട്ടിയ വോട്ടുകളുടെ കണക്ക് അടിസ്ഥാനമാക്കിയാണ് ഉപതിരഞ്ഞെടുപ്പിന് ബി.ജെ.പി തയാറെടുക്കുന്നത്. ബി.ജെ.പി പ്രതീക്ഷിച്ചത് 51,000 വോട്ടാണ്. കുമ്മനം രാജശേഖരന് 50,709 വോട്ട് കിട്ടുകയും ചെയ്തു. ശശിതരൂര്‍ നേടിയത് 53, 545 വോട്ട് . 2,836 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. ഇത് ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കാനാവുമെന്ന് ബി.ജെ.പി കരുതുന്നു 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ കെ. മുരളീധരന് 7,622 വോട്ടിനാണ്…
Read MoreTag: bye election
മഞ്ചേശ്വരത്ത് താമര വിരിയിക്കാനുറച്ച് കേന്ദ്ര സര്‍ക്കാര്‍; കേന്ദ്ര ആഭ്യന്തര,വിദേശകാര്യ മന്ത്രാലയങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്നത് 5000 വോട്ടര്‍മാരുടെ വിവരങ്ങള്‍
ന്യൂഡല്‍ഹി: മഞ്ചേശ്വരം പിടിച്ചെടുക്കാന്‍ രണ്ടും കല്‍പ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്ത് രണ്ടാമതൊരു ബിജെപി എംഎല്‍എയെ സൃഷ്ടിക്കുന്നതിനായി ഏതറ്റംവരെയും പോകാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.മഞ്ചേശ്വരത്തു 89 വോട്ടിനു പരാജയപ്പെട്ട കെ.സുരേന്ദ്രനെ എംഎല്‍എ ആക്കുന്നതിനായി ഹൈക്കോടതിയില്‍ നിലിവിലിരിക്കുന്ന കേസില്‍ കേന്ദ്ര –ആഭ്യന്തര വിദേശമന്ത്രാലയങ്ങള്‍ എല്ലാ ശക്തിയും ഉപയോഗിച്ചു രംഗത്തിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ട് ചെയ്ത അയ്യായിരത്തോളം പേരുടെ വിശദവിവരങ്ങള്‍ കേന്ദ്ര-ആഭ്യന്തര വിദേശകാര്യമന്ത്രാലയങ്ങള്‍ ചേര്‍ന്നു ശേഖരിച്ചിട്ടുണ്ട്. ഇതില്‍ എത്രപേര്‍ വിദേശത്തു പോയിട്ടുണ്ട് എന്നത് അടക്കമുള്ള വിശദമായ വിവരങ്ങള്‍ അടക്കമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നത്. ഈ കാര്യങ്ങളുടെ മേല്‍നോട്ടത്തിനായി ബിജെപിയുടെ കേന്ദ്ര ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളെയും അഞ്ചു കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്. വിവര ശേഖരണം എത്രയും വേഗം പൂര്‍ത്തിയാക്കുന്നതിനും, ഇവ സമയക്രമം അനുസരിച്ചു കോടതിയില്‍ എത്തിക്കുന്നതിനുമാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്. എന്നാല്‍ എന്തു കളി കളിച്ചാലും…
Read Moreമഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലേക്ക് ? സുരേന്ദ്രന് എം എല്‍ എ ആകാനുള്ള സാധ്യത കൂടുതലെന്നു വിലയിരുത്തല്‍; ഹൈക്കോടതിയില്‍ നാളെ വിസ്താരം തുടങ്ങുമ്പോള്‍ ലീഗ് അങ്കലാപ്പില്‍
മഞ്ചേശ്വരത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചര്‍ച്ച മുറുകുന്നു. കോടതിയില്‍ വിജയിച്ച് കെ. സുരേന്ദ്രന് എംഎല്‍എ ആകുമെന്ന് ബിജെപി നേതൃത്വം ആത്മവിശ്വാസം പുലര്‍ത്തുമ്പോള്‍ പുറമേ ആത്മവിശ്വാസത്തിലാണെങ്കിലും ലീഗ് നേതൃത്വത്തിന് ഉള്പ്പേടിയുണ്ടെന്നാണ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ 298 പേര് കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ.സുരേന്ദ്രന് നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചത് വിജയത്തിലേക്ക് എന്നൊരു ചര്‍ച്ച തുടക്കം കുറിച്ചു ഇതോടെയാണ് മഞ്ചേശ്വരത്ത് രാഷ്ട്രീയ ചൂട് പിടിക്കുന്നത്. കള്ള വോട്ട് ചെയ്തെന്ന ആരോപണമുള്ള 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചതോടെ ലീഗിലും യു.ഡി.എഫ്. പക്ഷത്ത് ആശങ്കയും ബിജെപി. ഭാഗത്ത് പ്രതീക്ഷയും വളര്‍ന്നിരിക്കയാണ്. മരിച്ചവരും നാട്ടിലില്ലാത്തവരും വോട്ടു ചെയ്തെന്ന ബിജെപി. സ്ഥാനാര്‍ത്ഥിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നാളെ കോടതിയില്‍ വിസ്താരം ആരംഭിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുമ്പോള്‍ നേമത്തിനൊപ്പം തന്നെ ബിജെപി സാധ്യത കല്‍പ്പിച്ചിരുന്ന മണ്ഡലമായിരുന്നു മഞ്ചേശ്വരവും. എന്നാല്‍ കേവലം 89 വോട്ടിന്റെ…
Read More