കൊച്ചി: എറണാകുളം ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി മൂന്നാം ദിനമായ ഇന്നലെയും ആരും പത്രിക സമർപ്പിച്ചില്ല. ഈ മാസം 30 വരെയാണ് പത്രിക സമർപ്പിക്കുന്നതിനുള്ള സമയം. നാലാം ശനിയാഴ്ചയായതിനാൽ 28നും ഞായറാഴ്ചയായതിനാൽ 29നും പത്രിക സ്വീകരിക്കില്ല. വരണാധികാരിയായ റവന്യൂ റിക്കവറി ഡപ്യൂട്ടി കളക്ടർ എസ്. ഷാജഹാന്റെ കാക്കനാട് കളക്ടറേറ്റിലുള്ള ഓഫീസിലോ ഉപവരണാധികാരിയായ സിറ്റി റേഷനിംഗ് ഓഫീസർ കെ.പി. അശോകന്റെ എറണാകുളം നോർത്തിലെ ഓഫീസിലോ പത്രിക സമർപ്പിക്കാം. അതിനിടെ മണ്ഡലത്തിലെ പോളിംഗ് സ്റ്റേഷനുകളിൽ അവശ്യ സൗകര്യങ്ങൾ ഉറപ്പാക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ആകെയുള്ള 135 സ്റ്റേഷനുകളിൽ 45 ഇടത്ത് പരിശോധന പൂർത്തിയായതായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കൂടിയായ കണയന്നൂർ തഹസിൽദാർ ബീന. പി. ആനന്ദ് അറിയിച്ചു. വൈദ്യുതി, കുടിവെള്ളം, ഭിന്നശേഷിക്കാർക്കുള്ള റാന്പ് തുടങ്ങിയ സൗകര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്. കൊച്ചി നഗരസഭയിലും ചേരാനല്ലൂർ നഗരസഭയിലുമായി 53 പോളിംഗ് ലൊക്കേഷനുകളിലായി 135 പോളിംഗ് സ്റ്റേഷനുകളാണ് മണ്ഡലത്തിലുള്ളത്.…
Read MoreTag: byelection
മട്ടന്നൂരില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, 28 വാര്‍ഡുകള്‍ നേടി സിപിഎം ആധിപത്യം നിലനിര്‍ത്തി, മൂന്നു സീറ്റുകളില്‍ രണ്ടാമതെത്തി ബിജെപി ഞെട്ടിച്ചു, എല്ലാം തകര്‍ന്ന് കോണ്‍ഗ്രസ്, കണ്ണൂരിലെ ഉപതെരഞ്ഞെടുപ്പ് ചിത്രം ഇങ്ങനെ
കണ്ണൂര്‍ മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭരണം നിലനിർത്തി. 35 സീറ്റുകളിൽ 28 സീറ്റ് എൽഡിഎഫിനും ഏഴ് സീറ്റ് യുഡിഎഫിനും ലഭിച്ചു. മണ്ണൂർ, ബേരം, കയനി, മട്ടന്നൂർ, ടൗൺ, പാലോട്ടുപള്ളി, മിനിനഗർ വാർഡുകളാണ് യുഡിഎഫ് നേടിയത്. പൊറോറ, ഏളന്നൂർ, കീച്ചേരി, ആണിക്കേരി, കല്ലൂർ, കളറോഡ്, മുണ്ടയോട്, പെരുവയൽക്കരി, കായലൂർ, കോളാരി, പരിയാരം, അയ്യല്ലൂർ, ഇടവേലിക്കൽ, കുഴിക്കൽ, പെരിഞ്ചേരി, കാര, നെല്ലൂന്നി, ഇല്ലംഭാഗം, മലയ്ക്കുതാഴെ, എയർപോർട്ട്, ഉത്തിയൂർ, മരുതായി, പഴശി, ഉരുവച്ചാൽ, കരേറ്റ, നാലാങ്കേരി വാർഡുകളാണ് എൽഡിഎഫ് നേടിയത്. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കളറോഡ്, ആണിക്കേരി വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തു. ബിജെപിക്ക് ഒരു സീറ്റ് പോലും കിട്ടിയില്ലെങ്കിലും മൂന്നിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 13 സ്ഥലത്ത് വിജയിച്ച യുഡിഎഫിന്റെ ഏഴ് സീറ്റുകള്‍ കൂടി എല്‍ഡിഎഫ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ എല്‍ഡിഎഫ് 21 സീറ്റുകളിലും യുഡിഎഫ് 13…
Read More