നിരവധി പ്രതിസന്ധികളെ മറികടന്ന് എസ്ഐ പദവിയിലെത്തി കേരളത്തിലുടനീളം ചര്‍ച്ചാവിഷയമായി മാറിയ ആനി ശിവയെ പ്രൊബേഷന്‍ കാലത്ത് സി.കെ.ആശ എംഎല്‍എ ഓഫിസില്‍ വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം. എന്നാല്‍ ഈ പ്രചാരണം തെറ്റാണെന്ന് സി കെ ആശ പറഞ്ഞപ്പോള്‍ സംഭവത്തില്‍ പ്രതികരിക്കാനില്ലെന്നായിരുന്നു എസ്ഐ ആനി ശിവയുടെ നിലപാട്. ബിജെപി നേതാവ് രേണു സുരേഷാണ് ഇതെപ്പറ്റി സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. ആനി ശിവയോട് ഇത്രയും മോശമായി പെരുമാറാനും കഴിയും എന്ന് കാണിച്ചു തന്ന ഇടത് എംഎല്‍എ വൈക്കത്ത് ഉണ്ടെന്നു കേള്‍ക്കുന്നുവെന്നാണു ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് ഫേസ്ബുക്കില്‍ കുറിച്ചത്. രാത്രി ഡ്യൂട്ടി കഴിഞ്ഞു താമസ സ്ഥലത്തേക്കു പോകുന്നതിനിടെ എംഎല്‍എയെ കണ്ടപ്പോള്‍ ആനി ശിവ സല്യൂട്ട് ചെയ്തില്ലെന്ന കാരണത്തില്‍ പിറ്റേന്ന് വിളിച്ചു വരുത്തി സല്യൂട്ട് ചെയ്യിച്ചെന്നാണ് ഫേസ്ബുക്ക് കുറിപ്പ്. തിരഞ്ഞെടുപ്പിന് മുന്‍പ് ആനി ശിവ വൈക്കം…
Read More