തൃശൂരില്‍ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായതു പരിശോധിക്കും ! സിപിഐയുടെ ഏക എംപിയായ തന്നെ മാറ്റിയത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കാമെന്നും സി.എന്‍ ജയദേവന്‍

തൃശൂര്‍: തൃശൂരിലെ സിപിഐ സ്ഥാനാര്‍ഥി രാജാജി മാത്യു തോമസിന്റെ തോല്‍വി പരിശോധിക്കുമെന്ന് സിപിഐ നേതാവ് സി.എന്‍. ജയദേവന്‍. തൃശൂരിലുണ്ടായത് അപ്രതീക്ഷിത തോല്‍വിയാണെന്നും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും ജയദേവന്‍ പറഞ്ഞു. രാജാജി മാത്യു തോമസിന്റെ തോല്‍വി സിപിഐ പരിശോധിക്കും. തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായതിന്റെ കാരണവും പരിശോധനാ വിധേയമാക്കും. താന്‍ പ്രചാരണത്തില്‍ സജീവമായിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥിയായിരുന്നപ്പോള്‍ ഉള്ളത്ര സജീവമായിരുന്നില്ലെന്നും ജയദേവന്‍ പറഞ്ഞു. ഏക എംപിയായ തന്നെ മാറ്റിയത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കാമെന്നും പക്ഷേ അത് തോവിക്കു കാരണമല്ലെന്നും ജയദേവന്‍ പറഞ്ഞു.

Read More