കോടികളുടെ ആസ്ഥിയുള്ള ചക്കരയ്ക്ക് യുഎഇയിലും ഓസ്‌ട്രേലിയയിലും തായ്‌ലന്‍ഡിലും വിസകള്‍; ജോസ് തെറ്റയിലിന്റെ കേളികള്‍ പകര്‍ത്തിയതിലും ചക്കരയ്ക്കു പങ്ക് ?

ചാലക്കുടി: റിയല്‍ എസ്‌റ്റേറ്റ് ഏജന്റ് രാജീവിന്റെ കൊലപാതകക്കേസിലെ അന്വേഷണം വഴിമുട്ടി. കേസിലെ മുഖ്യസൂത്രധാരന്‍ ചക്കര ജോണി രാജ്യം വിട്ടുവെന്ന് സൂചന ലഭിച്ചതോടെയാണ് പ്രതിസന്ധി ഉടലെടുക്കുന്നത്. ഇയാളെ പിടികൂടാനായില്ലെങ്കില്‍ ഇപ്പോള്‍ പിടികൂടിയവരിലേക്ക് മാത്രമായി അന്വേഷണം ഒതുങ്ങും. പ്രമുഖ അഭിഭാഷകനായ സിപി ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ പോലും സാധിക്കാത്ത സാഹചര്യമുണ്ട്. ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ വിളിച്ചാലും അദ്ദേഹത്തിന്റെ മൊഴി മുഖവിലയ്ക്കെടുക്കേണ്ട സാഹചര്യം വരും. ഓസ്‌ട്രേലിയ, യുഎഇ, തായ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ വിസയുള്ള ചക്കരയ്ക്കു വേണ്ടി വിമാനത്താവളങ്ങളില്‍ ലുക്ക് ഓട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് പോലീസിന്റെ തീരുമാനം. ജോണിയെക്കൂടാതെ മറ്റു രണ്ടുപേര്‍ക്കൂടി ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. രാജീവിന് പരിക്കേറ്റ് കിടക്കുന്നുവെന്ന് പൊലീസിന് വിളിച്ച് അറിയിച്ചത് ഉദയഭാനുവാണ്. സ്ഥലം പറഞ്ഞു കൊടുത്തത് ചക്കര ജോണിയും. കൃത്യം സംഭവിച്ച ശേഷം പ്രതികള്‍ ഉദയഭാനുവിനെ ബന്ധപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം പൊലീസില്‍ അറിയിക്കുകയാണ് ഉദയഭാനു ചെയ്തത്. അതുകൊണ്ട് തന്നെ…

Read More