അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു, സിക്ക്, ജൈന, ബുദ്ധ, ക്രിസ്ത്യൻ, പാഴ്സി അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് നിയമം വഴിയൊരുക്കുന്നു. 2014 ഡിസംബർ 31നു മുന്‍പ് ഇന്ത്യയിൽ താമസമാക്കിയവർക്കാണ് പൗരത്വം ലഭിക്കുക. എന്നാൽ മുസ്ലിംകളെ മാത്രം ഇതിൽനിന്ന് ഒഴിവാക്കി. ഇതിനെയാണു രാജ്യത്താകെ പ്രതിപക്ഷവും മുസ്ലിം സംഘടനകളും എതിർക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 14ലെ വ്യവസ്ഥകൾക്കു വിരുദ്ധമായി മതപരമായ വിവേചനം ഉണ്ടാക്കുന്നതാണ് പൗരത്വ നിയമ ഭേദഗതിയെന്നതാണു പരാതി. അനധികൃത കുടിയേറ്റക്കാരെ നിർവചിക്കുന്ന 1955ലെ പൗരത്വ നിയമത്തിലെ രണ്ടാം വകുപ്പാണു പുതിയ പൗരത്വ നിയമത്തിൽ ഭേദഗതി ചെയ്തത്. പൗരത്വ നിയമത്തിന്റെ സെക്ഷനിലേക്ക് 2 (1) (ബി) ഒരു പുതിയ വ്യവസ്ഥ ചേർത്തതാണു ഭേദഗതി. ഇതനുസരിച്ച്, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള ഹിന്ദു, സിക്ക്, ബുദ്ധ, ജൈന, പാഴ്സി, ക്രിസ്ത്യൻ സമുദായങ്ങളിൽപ്പെട്ടവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കില്ല. കൂടാതെ, 1920ലെ പാസ്പോർട്ട് (ഇന്ത്യയിലേക്കുള്ള…
Read MoreTag: CAA
സിഎഎ നടപ്പാക്കാന്‍ ആരംഭിച്ചു ! പാകിസ്ഥാന്,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം…
സിഎഎ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു. പാകിസ്താന്, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളില്‍ നിന്ന് പൗരത്വത്തിനുള്ള അപേക്ഷ ക്ഷണിച്ചു. 1955ലെ പൗരത്വ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2009ല്‍ തയ്യാറാക്കിയ ചട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, പാഴ്സി വിഭാഗത്തില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് അപേക്ഷ നല്‍കാം. ഗുജറാത്ത്, രാജസ്ഥാന്, ചത്തീസ്ഗഢ്, ഹരിയാണ, പഞ്ചാബ് എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ അഭയാര്‍ഥികളായി താമസിക്കുന്നവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാന്‍ അവസരം. അപേക്ഷയില്‍ ജില്ലകളിലെ കളക്ടര്‍മാരാണ് തീരുമാനം എടുക്കേണ്ടത്.
Read Moreഇടവേളയ്ക്കു ശേഷം സി.എ.എ വിരുദ്ധ പ്രതിഷേധം വീണ്ടും ആരംഭിക്കുന്നു ! പ്രതിഷേധക്കാര്‍ വീണ്ടും തെരുവിലേക്ക്…
പൗരത്വ നിയമ ഭേദഗതിയ്ക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരേ പ്രതിഷേധിക്കുന്നവര്‍ വീണ്ടും തെരുവിലേക്കിറങ്ങുന്നു. രണ്ടുമാസത്തിലേറെയായി പകര്‍ച്ചവ്യാധി മൂലം പ്രകടനങ്ങള്‍ താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ നിര്‍ബന്ധിതരായ പ്രതിഷേധക്കാര്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുകയാണ്. സിഎഎ-എന്‍ആര്‍സിക്കെതിരെ പ്രതിഷേധിച്ചും, ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ആളുകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ബുധനാഴ്ച ബാംഗ്ലൂരില്‍ മൗര്യ സര്‍ക്കിളില്‍ ഗാന്ധി പ്രതിമയ്ക്കടുത്ത് നൂറോളം പേര് ഒത്തുകൂടും എന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തില്‍ പങ്കാളികളായ ജാമിയ വിദ്യാര്‍ത്ഥികളായ സഫൂറ സര്‍ഗാര്‍, മീരന് ഹൈദര്‍, ആസിഫ് ഇക്ബാല്‍ തന്‍ഹ ജെഎന്‍യു വിദ്യാര്‍ത്ഥികളായ നതാഷ നര്‍വാള്‍, ദേവംഗാന കലിത എന്നിവരോടൊപ്പം പ്രവര്‍ത്തകരായ ഇസ്രത്ത് ജഹാന്, ഖാലിദ് സൈഫി, ഗള്‍ഫിഷ ഫാത്തിമ, ഷാര്‍ജീല്‍ ഇമാം, ഷിഫാ ഉര്- റഹ്മാന് എന്നിവരെ മോചിപ്പിക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പ്രതിഷേധം ആരംഭിച്ചതു മുതല്‍ അറസ്റ്റിലായ ചിലര്‍ക്കെതിരേ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഡല്‍ഹിയില്‍…
Read Moreഅത് അസം സ്വദേശിയുമല്ല വസ്ത്രത്തില്‍ പിടിച്ചു വലിക്കുന്നത് ഇന്ത്യന്‍ ജവാനുമല്ല ! വ്യാജ ചിത്രത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി വാര്‍ത്താ ഏജന്‍സികള്‍…
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അത്തരം വ്യാജ ചിത്രങ്ങളുടെ പ്രചരണത്തില്‍ കുടുങ്ങുന്നതാവട്ടെ സാധാരണക്കാരും. നിജസ്ഥിതി മനസിലാക്കാതെ ഇത്തരം ചിത്രങ്ങള്‍ പങ്കുവെക്കുന്നതും കുറ്റകരവുമാണ്. എന്നാലിതാ അത്തരത്തിലുള്ള വ്യാജ ചിത്രത്തിന്റെ പ്രചരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍. ഇന്ത്യന്‍ ആര്‍മിയിലെ ഉദ്യോഗസ്ഥന് പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിക്കുന്ന യുവതിയുടെ വസ്ത്രത്തില്‍പ്പിടിച്ചു വലിക്കുന്നു എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അസം സ്വദേശിയായ യുവതിയാണ് ചിത്രത്തിലുള്ളതെന്നു പറഞ്ഞുകൊണ്ടാണ് ചിത്രം പ്രചരിക്കപ്പെടുന്നത്. ഇങ്ങനെയാണ് ഇന്ത്യന്‍ ജവാന്മാര് സ്ത്രീകളോട് പെരുമാറുന്നത് എന്നര്‍ഥം വരുന്ന ഹിന്ദിയിലുള്ള കുറിപ്പിനൊപ്പമാണ് സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം പ്രചരിക്കപ്പെടുന്നത്. പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ച അസം സ്വദേശിനിയായ യുവതിയോട് ഇന്ത്യന്‍ ജവാന് മോശമായി പെരുമാറുന്നു എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. വളരെപ്പെട്ടെന്നാണ് ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പടര്‍ന്നു പിടിച്ചത്. എന്നാല്‍ കുറിപ്പിലെ അവകാശവാദം തെറ്റാണെന്ന തരത്തിലുള്ള വാര്‍ത്തയാണ് ഇപ്പോള്‍…
Read More