ശങ്കറിന്റെ ബ്രഹ് മാണ്ഡ ചിത്രം അന്യനിലൂടെ ചലച്ചിത്രപ്രേമികളുടെ പ്രിയതാരമായി മാറിയ നടിയാണ് സദ. നോവല്‍ എന്ന ചിത്രത്തിലൂടെ നടി മലയാളത്തിലുമെത്തിയിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ നിറസാന്നിധ്യമായിരുന്ന നടി കുറേക്കാലമായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം ഇന്‍സ്റ്റഗ്രാം ലൈവില്‍ വന്ന് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. താന്‍ ഒരു ബിസിനസ് നടത്തിയിരുന്നുവെന്നും സംരംഭത്തിന് ചില പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നുവെന്നും താരം പറയുന്നു. എര്‍ത്ത് ലിങ്ക്സ് എന്ന പേരില്‍ ഒരു കഫേയായിരുന്നു സദ നടത്തിയിരുന്നത്. 2019ലായിരുന്നു ഇത് ആരംഭിച്ചത്. എന്നാല്‍ ഈ മെയ് മാസം അവസാനമാകുമ്പോഴേക്കും തന്റെ കഫേ അടച്ചുപൂട്ടാന്‍ പോകുകയാണെന്ന് സദ പറയുന്നു. തന്റെ സ്വപ്നമായിരുന്നു ഈ കഫേ എന്നും ഏപ്രില്‍ മാസത്തില്‍ കടയുടെ വാര്‍ഷികം ആഘോഷിക്കുമ്പോഴായിരുന്നു കെട്ടിട ഉടമ തന്നോട് ഒഴിയാന്‍ പറയുന്നതെന്നും വേദനയോടെ താരം…
Read MoreTag: cafe
ആനന്ദനൃത്തത്തിലാറാടി അര്‍ജന്റീനയിലെ തെരുവുകള്‍ ! വീഡിയോകള്‍ തരംഗമാവുന്നു…
36 വര്‍ഷത്തിനു ശേഷം ഒരിക്കല്‍ കൂടി ലോകകപ്പില്‍ മുത്തമിടാമെന്ന പ്രതീക്ഷയില്‍ ആവേശം ആളിക്കത്തിച്ച് അര്‍ജന്റീനയിലെ തെരുവകള്‍. ലാകകപ്പ് സെമിയില്‍ ക്രൊയേഷ്യയെ 3-0ന് വീഴ്ത്തിയതിന് പിന്നാലെയാണ് അര്‍ജന്റീനയെ ആഘോഷ തിമിര്‍പ്പിലാക്കി ജനങ്ങള്‍ ഒന്നടങ്കം തെരുവിലിറങ്ങിയത്. അര്‍ജന്റീനയുടെ വെള്ളയിലെ നീല വരയന്‍ കുപ്പായം അണിഞ്ഞ് ദേശിയ പതാക ഉയര്‍ത്തി സന്തോഷത്താല്‍ ഒരുമിച്ച് പാട്ടുപാടി അര്‍ജന്റൈന്‍ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ആരാധകര്‍ നിറഞ്ഞു. കഫേകളിലും റെസ്റ്റോറന്റുകളിലും പബ്ലിക് പ്ലാസകളിലും കൂറ്റന്‍ സ്ക്രീനുകള്‍ മെസിപ്പടയുടെ മത്സരം കാണാന്‍ എല്ലാവരും ഒത്തുകൂടി നിന്നു. എന്നെ പ്രയാസപ്പെടുത്താത്ത അര്‍ജന്റീനയുടെ ആദ്യ മത്സരമായിരുന്നു ഇത്. തുടക്കം മുതല്‍ അവസാനം വരെ ഞാന്‍ ആസ്വദിച്ച മത്സരം, ബ്യൂണസ് ഐറസില്‍ ആഹ്ലാദത്തില്‍ മതിമറന്ന് നിന്ന എമിലിയാനോ ആദം എന്ന ആരാധകന് പറയുന്നത് ഇങ്ങനെ. ഇതുപോലെ ഞങ്ങള്‍ സന്തോഷിട്ട് ഏറെയായി. മനോഹരമാണ് ഇത്. നൃത്തം വെച്ചും പാട്ടുപാടിയും സന്തോഷിക്കുന്ന ആള്‍ക്കൂട്ടത്തെ ചൂണ്ടി…
Read More