പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മുഖത്ത് ബലമായി കേക്ക് തേച്ച അധ്യാപകനെതിരേ പോക്സോ കേസ്. ഉത്തര്‍ പ്രദേശിലാണ് സംഭവം. 57കാരനായ അദ്ധ്യാപകന് അലോക് സക്സേന കുട്ടിയുടെ സമ്മതമില്ലാതെ ബലമായി പിടിച്ചുനിര്‍ത്തി മുഖത്ത് കേക്ക് തേച്ചുവെന്നാണ് പരാതി. യു.പിയിലെ രാംപൂരില്‍ അദ്ധ്യാപക ദിന ആഘോഷത്തിനിടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയിലാണ് കേസ്. അദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം കേസായതോടെ അദ്ധ്യാപകനെ പ്രൈമറി സ്കൂള്‍ അധികൃതര്‍ ജോലിയില്‍നിന്ന് പുറത്താക്കിയിരുന്നു. നിലവില്‍ ജയിലിലാണ് അദ്ധ്യാപകന്. അദ്ധ്യാപകന് പെണ്‍കുട്ടിയെ പിടിച്ച് വലിക്കുന്നതും അവള് അയാളുടെ പിടിയില്‍നിന്ന് മോചനത്തിന് ശ്രമിക്കുമ്പോള്‍ ബലമായി മുഖത്ത് കേക്ക് പുരട്ടുന്നതും വിഡിയോയില്‍ കാണാം. ‘നിന്നെ ആര് രക്ഷിക്കും ആരെങ്കിലും വരുമോ’ എന്ന് അധ്യാപകന് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.
Read MoreTag: cake
നക്കിയും ഉമ്മ കൊടുത്തുമൊക്കെ യുവതിയുടെ ശ്രദ്ധ തിരിച്ചു ! ഒടുവില്‍ നൈസായി കേക്ക് അടിച്ചു മാറ്റുകയും ചെയ്തു; വീഡിയോ വൈറലാകുന്നു…
നായ്ക്കള്‍ നല്ല സ്നേഹമുള്ളവരാണ് അതുപോലെ തന്നെ കൗശലക്കാരുമാണ്. അത്തരത്തില്‍ കൗശലക്കാരനായ ഒരു നായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഫേയില്‍ ഇരിക്കുന്ന പെണ്‍കുട്ടിക്കൊപ്പമുള്ള നായയാണ് വീഡിയോയിലെ താരം. പെണ്‍കുട്ടിയുടെ ശ്രദ്ധതിരിച്ച് മേശയിലിരിക്കുന്ന കേക്ക് അടിച്ചുമാറ്റാനാണ് ഈ വിദ്വാന്റെ പരിശ്രമം. ഇതിനായി മികച്ച അഭിനയം തന്നെയാണ് നായ പുറത്തെടുത്തത്. പഠിച്ച പണി പന്ത്രണ്ടും പുറത്തെടുത്ത് യുവതിയുടെ ശ്രദ്ധ മേശയില്‍ നിന്നകറ്റാനാണ് നായ ശ്രമിച്ചത്. ഇതിനിടയില്‍ ഒരിക്കല്‍പോലും മേശയിലേക്കോ മേശപ്പുറത്തിരിക്കുന്ന ഭക്ഷണത്തിലേക്കോ ആശാന് നോക്കുന്നുപോലുമില്ലെന്നതാണ് കൗതുകം. യുവതി തലതിരിച്ചതും ഞൊടിയിടയില്‍ കക്ഷി കേക്ക് അകത്താക്കുകയും ചെയ്തു.
Read More