ക്രിസ്മസും പുതുവത്സരവും കേക്ക് മുറിച്ച് ആഘോഷിക്കുന്ന തിരക്കിലാണ് ആളുകള്‍. എന്നാല്‍ ഏറ്റെടുക്കാന്‍ ആളില്ലാതെ സര്‍ക്കാര്‍ ഓഫീസില്‍ അജ്ഞാത കേക്കുകള്‍ കൂട്ടത്തോടെ എത്തിയാല്‍ ആരാണ് സംശയിക്കാതിരിക്കുക. കോഴിക്കോട് കലക്ട്രേറ്റില്‍ അജ്ഞാത കേക്ക് ഒപ്പിച്ചത് വലിയ ഗുലുമാല് തന്നെയാണ്. ബോംബാണോ കേക്കാണോ അതോ സയനൈഡ് ചേര്‍ത്തതാണോ എന്ന വിധത്തില്‍ ചിന്തകള്‍ പലവഴിയ്ക്കു പാഞ്ഞു. ഇക്കളഴിഞ്ഞ വെള്ളായാഴ്ച്ചയാണ് പ്രശ്നങ്ങള്‍ക്ക് മുഴുവന്‍ ഇടയാക്കി കേക്ക് പ്രശ്നം ഉണ്ടായത്. ആഴ്ചയിലെ അവസാന ദിവസത്തെ ജോലിയും കഴിഞ്ഞു ജീവനക്കാര്‍ സ്ഥലം വിടാനൊരുങ്ങവേയാണു താഴെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളിനു സമീപത്തായി മേശപ്പുറത്തു എട്ടു കവറുകളില്‍ കേക്ക് കണ്ടത്. പൂവാട്ടുപറമ്പിലെ ഒരു ബേക്കറിയില്‍ നിന്നുള്ള കേക്കായിരുന്നുത്. എട്ടു കേക്കുകള്‍ ഒരുമിച്ചു കണ്ടതോടെ സംശയമായി.. ആരുടേതാണ് കേക്കെന്നോ എന്തിനു വെച്ചുവെന്നോ ആര്‍ക്കും അറിവുണ്ടായില്ല. വൈകിട്ട് മൂന്നരയോടെ പര്‍ദ ധരിച്ച ഒരു സ്ത്രീ കേക്ക് കവറുകള്‍ മേശപ്പുറത്തു നിരത്തുന്നതു കണ്ടുവെന്നു ചില…
Read More