ഏലൂര്‍: വെള്ളപ്പൊക്കത്തില്‍ നിന്നു റസ്ക്യൂ ഓപ്പറേഷന് ടീം രക്ഷിച്ച ഗര്‍ഭിണിയായ പശു രണ്ടാം നാള് പ്രസവിച്ചു. റസ്ക്യു ടീമിനോടുള്ള നന്ദി സൂചകമായി വീട്ടുകാര്‍ പശുക്കിടാവിന് ‘റസ്ക്യു’ എന്നാണ് പേരിട്ടത്. പെരിയാറില്‍നിന്നു വെള്ളം ഇരച്ചെത്തിയപ്പോള്‍ വെള്ളക്കെട്ടിലായ പള്ളിക്കര ഐഷയുടെ പശുക്കളെ റസ്ക്യൂ ടീമാണു രക്ഷപ്പെടുത്തിയത്. ഐഷയും കുടുംബവും ബന്ധുവീട്ടിലേക്കു താമസം മാറ്റിയിരുന്നു. പശുക്കളെ രക്ഷിച്ച് ആദ്യം ഇഎസ്ഐ ആശുപത്രി വളപ്പിലാണു കെട്ടിയത്. അവിടേക്കും വെള്ളം കയറി വന്നപ്പോള്‍ സമീപത്തെ മറ്റൊരു ഗ്രൗണ്ടിലേക്കു മാറ്റിക്കെട്ടുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണു പശു പ്രസവിച്ചത്. പ്രളയ ദുരിതത്തിനിടയില്‍ കടന്നുവന്ന അതിഥിക്കു പേരിടാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. ഇട്ടു റസ്ക്യൂ എന്ന കിടിലന്‍ പേര്.
Read MoreTag: calf
ഈ ചിത്രത്തിനും ഒരു കഥ പറയാനുണ്ട് ! കുട്ടിയാനയെ തോളിലേറ്റി പോകുന്ന വനപാലകന്റെ ചിത്രത്തിനു പിന്നിലെ ആ കഥയിങ്ങനെ
അപകടത്തില്‍പ്പെട്ട കുട്ടിയാനയെ തോളിലേറ്റി അമ്മയാനയുടെ അടുത്തെത്തിച്ച വനപാലകന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗം സൃഷ്ടിക്കുന്നത്.ആനപ്പുറത്ത് മനുഷ്യര്‍ കയറുന്നത് പതിവാണ്. എന്നാല്‍ ഒരു മനുഷ്യന് ആനയെ ചുമലിലേറ്റുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ടുതന്നെ കുട്ടിയാനയെ ചുമലിലേറ്റിയ വലപാലകന്റെ ചിത്രം പെട്ടെന്നു തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു. രക്ഷപെടുത്തുമ്പോള്‍ അവശനിലയിലായിരുന്ന കുട്ടിയാനയെ മേട്ടുപ്പാളയം ഫോറസ്റ്റ് ഓഫീസിലെ വനപാലകനാണ് ചുമലിലേറ്റി വനത്തിലെത്തിച്ചത്. ചൊവ്വാഴ്ചയാണ് സംഭവപരമ്പരയ്ക്ക് തുടക്കമാവുന്നത്. ഊട്ടി മേട്ടുപ്പാളയം നെല്ലിമലയില്‍ കാട്ടാനക്കൂട്ടത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെയില്‍ കനാലില്‍ വീണ ഒരു മാസം മാത്രം പ്രായമുള്ള കാട്ടാനക്കുട്ടിയെയാണ് വനപാലകര്‍ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തിയത്. ചെളിയില്‍ പൂണ്ടുപോയ തന്റെ കുഞ്ഞിനായി കാത്തിരുന്ന തള്ളയാനയെ കാരണമറിയാതെ വനപാലകര്‍ വേര്‍പിരിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. മേട്ടുപ്പാളയം വനഭദ്രകാളിയമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് തേക്കംപട്ടിയിലേയ്ക്ക് പോകുന്ന റോഡിന്റെ ഒരു വശം റിസര്‍വ് വനവും മറുഭാഗം ഭവാനി പുഴയുമാണ്. ഇവിടെ വെള്ളം കുടിക്കാനിറങ്ങിയ പിടിയാന തിരികെ പോകാന്‍ കൂട്ടാക്കാതെ…
Read More