ചൈനയുമായി അടുത്തബന്ധം സൂക്ഷിക്കുന്ന നിയമവിരുദ്ധ ലാബ് കാലിഫോര്‍ണിയയില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ലാബില്‍ കൊറോണ വൈറസ്, എച്ച്ഐവി, മലേറിയ എന്നിവയുള്‍പ്പെടെയുള്ള മാരകമായ രോഗാണുക്കള്‍ സൂക്ഷിക്കുന്നതായി ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. വെയര്‍ഹൗസില്‍ നിന്ന് ഒരു ഹോസ് പുറത്തേക്ക് തള്ളിനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രഹസ്യ ലാബിലെ പ്രവര്‍ത്തനം കണ്ടെത്തിയതെന്നാണ് വിവരം. ചൈനയുമായി ബന്ധമുള്ള ഒരു ബയോടെക് കമ്പനിയുമായി ലാബിന് ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാല്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നൂറുകണക്കിന് വൈറസുകളുടെ കുപ്പികള്‍ നിറച്ച ഫ്രീസറുകളും ഏകദേശം ആയിരത്തോളം ചത്തതും, ജീവനുള്ളതുമായ എലികളും ലാബില്‍ നിന്ന് യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോവിഡ് പരിശോധനയ്ക്കായി ഇവയെ ഉപയോഗിച്ചു എന്നാണ് നിഗമനം. റിപ്പോര്‍ട്ട് അനുസരിച്ച്, പരിശോധനയില്‍ കോവിഡ് ഡയഗ്നോസ്റ്റിക്, ഗര്‍ഭാവസ്ഥ പരിശോധനകള്‍ എന്നിവയുമായി ബന്ധപ്പെട്ട സംവിധാനങ്ങളും കണ്ടെത്തി. കൂടാതെ, ഹെപ്പറ്റൈറ്റിസ്, ഹെര്‍പ്പസ് എന്നിവയുള്‍പ്പെടെയും ഇരുപതോളം മറ്റ് സാംക്രമിക രോഗാണുക്കളും…
Read MoreTag: California
തണുത്തു വിറച്ചു നടന്നപ്പോള്‍ കണ്ടത് കാര്‍ ! പിന്നെ ഒട്ടും അമാന്തിച്ചില്ല ഡോര്‍ തുറന്നങ്ങ് അകത്തു കയറി; കാറില്‍ കയറിയ കരടിയ്ക്ക് സംഭവിച്ചത്…
മഞ്ഞുകാലമെത്തിയതോടെ ജീവികളെല്ലാം തണുപ്പില്‍ നിന്ന് രക്ഷനേടാനുള്ള പരക്കംപാച്ചിലാണ്. കരടികളും ഇക്കാര്യത്തില്‍ വ്യത്യസ്ഥരല്ല. അതുകൊണ്ട് തന്നെ കരടികള്‍ അധികമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വാഹനങ്ങളും വീടുകളും പൂട്ടാതെ പുറത്തുപോകരുതെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.കാരണം കരടികള്‍ ഏതു സമയത്തും ഭക്ഷണമന്വേഷിച്ച് ഇവിടേക്കെത്തിയേക്കാം എന്നതുതന്നെ. ഇത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ കലിഫോര്‍ണിയയില്‍ നിന്നും പുറത്തു വരുന്നത്. താഹോ തടാകത്തിനു സമീപമുള്ള വീടിനു മുന്നിലാണ് സംഭവം നടന്നത്. കടുത്ത മഞ്ഞുവീഴ്ചയെ അവഗണിച്ചാണ് കൂറ്റന്‍ കരടി വീട്ടിലേക്കെത്തിയത്. വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന എസ്യുവിയുടെ വാതില്‍ തുറന്ന് അകത്ത് കയറുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ നിറയുന്നത്. കരടി വാഹനത്തിന്റെ ഉള്ളില്‍ കയറുന്നതും വാതില്‍ അടയുന്നതും ദൃശ്യങ്ങളില്‍ കാണാം. വാഹനത്തിനുള്ളില്‍ ഭക്ഷണമുണ്ടോയെന്ന് അന്വേഷിച്ചെത്തിയതാകാം കരടിയെന്നാണ് നിഗമനം. പട്ടാപ്പകലായിരുന്നു സംഭവം. അയല്‍വീട്ടുകാരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാറിനുള്ളില്‍ അകപ്പെട്ട കരടിയെ മറുവശത്തെ വാതില്‍ തുറന്നു കൊടുത്ത് ഒരു കുട്ടി സ്വതന്ത്രനാക്കി. വാഹനത്തിനു പുറത്തെത്തിയ…
Read More