കൊറോണയുടെ ലണ്ടന്‍,കെന്റ്,ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങള്‍ ലോകത്ത് വിതച്ചു കൊണ്ടിരിക്കുന്ന ഭീതി ഇതുവരെ അവസാനിച്ചിട്ടില്ല. ഈ അവസരത്തില്‍ ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്ന വാര്‍ത്തായാണ് അമേരിക്കയില്‍ നിന്ന് പുറത്തു വരുന്നത്. ഇന്നുവരെ കണ്ടെത്തിയ കൊറോണ വകഭേദങ്ങളില്‍ ഏറ്റവും ഭീകര വകഭേദമാണ് ഇപ്പോള്‍ അമേരിക്കയില്‍ വ്യാപിക്കുന്നത്.കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ, ബി 1.427/ബി. 1. 429 എന്ന വകഭേദമാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത്. ഈ ഇനം വൈറസ് ബാധയുണ്ടായാല്‍, മറ്റിനങ്ങള്‍ ബാധിച്ചാല്‍ ഉണ്ടാകുന്നതിനെക്കാള്‍ ഏറെ വൈറല്‍ ലോഡ് ഉണ്ടാകും എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മനുഷ്യ ശരീരത്തില്‍, ഒരു നിശ്ചിതവ്യാപ്തം സ്രവത്തില്‍ കാണപ്പെടുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്. മാത്രമല്ല, ഇതിന് കെന്റ്-സൗത്ത് ആഫ്രിക്കന്‍-ബ്രസീല്‍ ഇനങ്ങളെ പോലെ തന്നെ അതിവേഗം സംക്രമിക്കുവാനുള്ള കഴിവുമുണ്ട്. ഇതിലൊക്കെ ഭയാനകമായ കാര്യം, ബാധയേറ്റയാളുടേ മരണത്തിന് മറ്റിനങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാളേറെ 11 ഇരട്ടി സാധ്യതയുണ്ട് എന്നതാണ്. 2020…
Read More