ഉത്തര്‍പ്രദേശിലെ നോയിഡ കേന്ദ്രീകരിച്ച് വ്യാജ കോള്‍ സെന്റര്‍ സ്ഥാപിച്ച് വിദേശികളില്‍നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത വന്‍ സംഘം അറസ്റ്റില്‍. പത്തുപേരെയാണ് ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസംഘം പിടികൂടിയത്. സൈബര്‍ തട്ടിപ്പിലൂടെ വിവിധ രാജ്യങ്ങളില്‍നിന്നായി 170 കോടി രൂപയോളം ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കരണ്‍ മോഹന്‍, വിനോദ് സിങ്, ധ്രുവ് നരംഗ്, മായങ്ക് ഗോഗിയ, അക്ഷയ് മാലിക്, ദീപക് സിങ്, അഹുജ പദ്വാള്‍, അക്ഷയ് ശര്‍മ, ജയന്ത് സിങ്, മുകുള്‍ റാവത് എന്നിവരാണ് പോലീസിന്റെ മിന്നല്‍ റെയ്ഡില്‍ കഴിഞ്ഞദിവസം പിടിയിലായത്. നോയിഡ സെക്ടര്‍ 59-ലെ വ്യാജ കോള്‍ സെന്ററിലൂടെ യു.എസ്, കാനഡ, ബ്രിട്ടന്, ലെബനന്, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലുള്ളവരെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. അറസ്റ്റിലായ കരണ്‍ മോഹനും വിനോദ് സിങ്ങുമാണ് തട്ടിപ്പുസംഘത്തിന്റെ പ്രധാന സൂത്രധാരന്മാരെന്നും പോലീസ് പറഞ്ഞു. നികുതി റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട സഹായം, വിവിധതരത്തിലുള്ള മറ്റു സാങ്കേതിക സഹായങ്ങള്‍…
Read MoreTag: call centre
ഹലോ നിഖില സ്പീക്കിംഗ് ! സാമൂഹിക സേവനത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ജീവനക്കാരിയായി നടി നിഖില വിമല്‍
ലോക്ക് ഡൗണ്‍ കാലത്ത് നിരവധി സിനിമാതാരങ്ങളാണ് സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത്. സേവനത്തിന്റെ ഭാഗമായി കോള്‍ സെന്റര്‍ ജോലിക്കാരിയായി സേവനമനുഷ്ഠിച്ചിരിക്കുകയാണ് നടി നിഖില വിമല്‍. അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്നതിനായി കണ്ണൂര്‍ ജില്ലാപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലാണ് വൊളന്റിയറായി തളിപ്പറമ്പ് സ്വദേശിയായ തെന്നിന്ത്യന്‍ താരമെത്തിയത്. അവശ്യസാധനങ്ങള്‍ക്കായി വിളിക്കുന്നവരെ കേട്ടും അവരുമായി കുശലംപറയലുമൊക്കെയായി ഏറെനേരം നടി കോള്‍ സെന്ററില്‍ ചെലവഴിച്ചു. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കുന്നതില്‍ ഇത്തരം കോള്‍സെന്ററുകളും ഹോംഡെലിവറിയുമെല്ലാം വലിയ പങ്കാണ് വഹിക്കുന്നതെന്നും ഇതിന്റെ ഭാഗമാവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്തംഗം അജിത്ത് മാട്ടൂല്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ.വിനീഷ്, ഫുട്ബോള്‍ താരം സി.കെ.വിനീത്, വിനോദ് പൃത്തിയില്‍, അന്‍ഷാദ് കരുവഞ്ചാല്‍ തുടങ്ങിയവരും കോള്‍സെന്ററിലുണ്ടായിരുന്നു.
Read More