‘ ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ” എന്റമ്മേടെ ജിമിക്കി കമ്മല്‍’; ആളു മുങ്ങിച്ചാവാന്‍ തുടങ്ങുമ്പോള്‍ ഫയര്‍ഫോഴ്‌സിനെ വിളിച്ചാല്‍ കേള്‍ക്കുന്നതിങ്ങനെ…

തിരുവനന്തപുരം: ഈ ജിമിക്കി കമ്മലിനെക്കൊണ്ടു തോറ്റു. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് കീഴുദ്യോഗസ്ഥനെ മൊെബെലില്‍ വിളിച്ച അഗ്‌നിരക്ഷാസേന മേധാവി ഡി.ജി.പി: ടോമിന്‍ തച്ചങ്കരി കേട്ടത് ”എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ടുപോയി” എന്ന്. വേറൊരു ഉദ്യോഗസ്ഥനെ വിളിച്ചപ്പോള്‍ കേട്ടത് ”ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍ കിടാവേ” എന്നും. ഫയര്‍ഫോഴ്‌സിനെ അടിയന്തര ഘട്ടങ്ങളില്‍ വിളിക്കുമ്പോള്‍ ജീവന്‍രക്ഷാ സന്ദേശത്തിനു പകരം ഇത്തരം സിനിമാ പാട്ടുകള്‍ കോളര്‍ ട്യൂണായി സെറ്റ് ചെയ്തിരിക്കുന്നത് സേനയുടെ അച്ചടക്കത്തിനു യോജിക്കാത്തതാണെന്ന് തച്ചങ്കരി വ്യക്തമാക്കി. പാട്ട് അടിയന്തരമായി മാറ്റിയില്ലെങ്കില്‍ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടൊപ്പം സേനാംഗങ്ങളുടെ ഔദ്യോഗിക മൊെബെല്‍ സിം കാര്‍ഡുകളുടെ ദുരുപയോഗം തടയാനായി ഡി.ജി.പി. പ്രത്യേക സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു അടിയന്തര ഘട്ടങ്ങളിലും പൊതുജനങ്ങള്‍ വിളിക്കുന്ന സമയത്തും ഉദ്യോഗസ്ഥര്‍ക്ക് തമ്മില്‍ ആശയവിനിമയം നടത്തുന്നതിനാണ് ക്ലോസ്ഡ് യൂസര്‍ ഗ്രൂപ്പ് (സി.യു.ജി) സിം കാര്‍ഡുകള്‍ അഗ്‌നിശമനരക്ഷാ സേനയുടെ പല സ്‌റ്റേഷനുകളിലും…

Read More