ടൈപ്പിസ്റ്റ് വീസയുടെ പേരില്‍ ഏജന്റ് മലയാളികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും കംബോഡിയയിലെ അന്താരാഷ്ട്ര സെക്സ്ചാറ്റ് റാക്കറ്റില്‍ കുടുക്കിയെന്നും പരാതി. പത്തനംതിട്ട, കോട്ടയം സ്വദേശികളായ ഏജന്റുമാര്‍ക്ക് എതിരെയാണ് പരാതിയുയര്‍ന്നിരിക്കുന്നത്. കോന്നി സ്വദേശിയായ അരുണ്‍കുമാറെന്നയാള്‍ മൂന്ന് ലക്ഷം രൂപയോളം വാങ്ങിയാണ് ആളുകളെ കംബോഡിയക്ക് അയച്ചതെന്ന് തട്ടിപ്പ് സംഘത്തില്‍ നിന്നും രക്ഷപ്പെട്ട് നാട്ടിലെത്തിയ പാനായിക്കുളം മേത്താനം കാട്ടിലെപ്പറമ്പില്‍ വീട്ടില്‍ അന്‍ഷുല്‍മോന്‍ പറഞ്ഞു. കംബോഡിയയിലെ ചൈനീസ് കമ്പനിയുടെ നേതൃത്വത്തിലുള്ള ചൂതാട്ട കേന്ദ്രത്തിന്റെ മറവിലാണ് സെക്സ്ചാറ്റ് പ്രവര്‍ത്തിക്കുന്നത്. ഇവിടെയെത്തിയ അന്‍ഷുല്‍ അടക്കമുള്ള നിരവധി പേര്‍ക്ക് യുവതികളുടെ പേരിലുള്ള വ്യാജ പ്രൊഫൈല്‍ ഐഡി നല്കി ശേഷം വിദേശികളടക്കമുള്ളവരോട് സെക്സ്ചാറ്റിന് നിര്‍ബന്ധിച്ചു. ചാറ്റ് ചെയ്ത് അവരെ വീഴ്ത്തുകയെന്നതാണ് തങ്ങള്‍ക്ക് കിട്ടിയ ജോലിയെന്നും ചാറ്റ് ചെയ്ത് ഒരാള്‍ ഏറ്റവും കുറഞ്ഞത് മുപ്പത് ഡോളറെങ്കിലും കമ്പനിക്ക് നേടിക്കൊടുക്കണമെന്നും അന്‍ഷുല്‍ പറഞ്ഞു. മലയാളികളടക്കം നിരവധി പേരാണ് ഇങ്ങനെ അന്താരാഷ്ട്ര സെക്സ്ചാറ്റ് സംഘത്തിന്റെ…
Read MoreTag: Cambodia
കംബോഡിയയ്ക്കാരുടെ ‘ദേശീയഹീറോ’ ഔദ്യോഗിക പദവിയില്‍ നിന്നു വിരമിച്ചു ! 2.25 ലക്ഷം ചതുരശ്ര മീറ്ററിലുള്ള കുഴിബോംബും സ്ഫോടക വസ്തുക്കളും കണ്ടെത്തിയ എലി മഗവക്ക് ഇനി റിട്ടയര്‍മെന്റ് ലൈഫ്…
ഒരു എലി ദേശീയ ഹീറോയാകുകയെന്നു പറഞ്ഞാല്‍ അതിനെ അസാധാരണ സംഭവമെന്നു മാത്രമേ വിശേഷിപ്പിക്കാനാവൂ…അത്തരത്തില്‍ കംബോഡിയക്കാരുടെ ദേശീയ ഹീറോയായ എലി മഗവ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചു. അനാരോഗ്യത്തെ തുടര്‍ന്ന് ഏഴാം വയസിലാണു വിരമിക്കല്‍. ആഫ്രിക്കയിലെ ടാന്‍സാനിയന്‍ വംശജനാണു മഗവ. ആഭ്യന്തരയുദ്ധകാലത്ത് കമ്പോഡിയയില്‍ വിന്യസിച്ച കുഴിബോംബുകള്‍ നിര്‍വീര്യമാക്കാനുള്ള ശ്രമത്തിനിടെയാണു മഗവയുടെ രംഗപ്രവേശനം. യന്ത്രങ്ങളുടെ സഹായത്തോടെ കുഴിബോംബ് കണ്ടെത്താന്‍ ഏറെ സമയമെടുക്കും. നായകളെ ഉപയോഗിച്ചാല്‍ അവ സ്ഫോടനത്തില്‍ കൊല്ലപ്പെടാനുള്ള സാധ്യതയേറെ. ഇതോടെയാണു ബല്‍ജിയന്‍ സന്നദ്ധ സംഘടനയായ അപോപോ എലികളെ പരിശീലിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചത്. കുഴിബോംബുകളിലെ രാസവസ്തുക്കള്‍ പെട്ടെന്നു തിരിച്ചറിയാനുള്ള കഴിവാണ് ആഫ്രിക്കന്‍ സഞ്ചിയെലി ഇനത്തെ തെരഞ്ഞെടുക്കാന്‍ കാരണമായത്. 20 എലികള്‍ക്കു പരിശീലനം നല്കി. അവര്‍ക്കിടയില്‍ താരമായത് മഗവയും. 2016 ല്‍ ക്ഷേത്ര നഗരം എന്നറിയപ്പെടുന്ന സീം റീപ്പിലാണു ‘ജോലി ‘ തുടങ്ങിയത്. പെട്ടെന്നാണു അവന് താരമായത്. ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പമുള്ള…
Read Moreമലേഷ്യന്‍ വിമാനം കടലില്‍ തിരഞ്ഞത് വെറുതെയായിരുന്നുവെന്ന് സൂചന; കംബോഡിയയിലെ ഒരു വനത്തില്‍ വിമാനാവശിഷ്ടങ്ങള്‍ ഉണ്ടെന്ന വാദങ്ങള്‍ ശക്തിപ്രാപിക്കുന്നു; എന്നാല്‍ പ്രദേശം ദുരൂഹതകളുടെ കേന്ദ്രം…
നാലുവര്‍ഷം മുമ്പ് 238 യാത്രക്കാരുമായി അപ്രത്യക്ഷമായ മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ എംഎച്ച്370 വിമാനം കടലില്‍ തകര്‍ന്നുവെന്ന വാദം തെറ്റാണെന്ന് സൂചന. കംബോഡിയന്‍ കാടുകളില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ താന്‍ കണ്ടെത്തിയെന്ന് പറഞ്ഞ് ഡാനിയല്‍ ബോയര്‍ എന്ന പൈലറ്റ് രംഗത്തെത്തിയതോടെയാണ് സംഭവത്തില്‍ വഴിത്തിരിവ്. ഗൂഗിള്‍ എര്‍ത്തില്‍ കംബോഡിയന്‍ കാടുകളില്‍ തിരയുന്നതിനിടെ വിമാനഭാഗങ്ങളെന്ന് തോന്നിപ്പിക്കുന്ന വെളുത്തവസ്തുക്കള്‍ കണ്ടുവെന്ന് അദ്ദേഹം പറയുന്നു. വിമാനത്തിന്റെ എന്‍ജിനും കോക്പിറ്റും വാലും കണ്ടതായായാണ് ഇദ്ദേഹം പറയുന്നത്. ഗൂഗിള്‍ മാപ്പിലൂടെ വിമാനത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഭാഗങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് സിനിമാനിര്‍മ്മാതാവ് ഇയാല്‍ വില്‍സണ്‍ കഴിഞ്ഞമാസം ഇതേ സ്ഥലത്ത് തിരയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, മാഫിയകളുടെ പിടിയിലായ ഈ വനപ്രദേശത്തേക്ക് കടക്കാന്‍ അദ്ദേഹത്തിനായില്ല. ഒരുമാസത്തിനിടെ, രണ്ടുപേര്‍ രംഗത്തുവന്നത് വിമാനം ഇവിടെയുണ്ടോ എന്ന സംശയം ബലപ്പെടുത്തുന്നതാണ്. വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നവര്‍ക്ക് 9.6 കോടി ഡോളറായിരുന്നു മലേഷ്യന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രതിഫലം. ഇതു സ്വന്തമാക്കുക എന്ന ആഗ്രഹത്തോടെയാണ് ഇയാന്‍…
Read More