വാടാ മക്കളേ… പേരു നീട്ടിവിളിച്ചതോടെ ഓടി വന്ന് ഒട്ടകങ്ങള്‍ ! ഷെയ്ഖ് ഹംദാന് ഉമ്മ നല്‍കുന്ന വീഡിയോ വൈറലാകുന്നു…

കാട്ടിലെ രാജാവ് സിംഹമാണെങ്കില്‍. മരുഭൂമിയിലെ രാജാക്കന്മാര്‍ ഒട്ടകങ്ങളാണ്. മറ്റേത് ജീവികളെപ്പോലെയും ഒട്ടകങ്ങള്‍ക്കും സ്‌നേഹം പ്രകടിപ്പിക്കാന്‍ അറിയാം.ദുബായ് കരീടാവകാശിയും ദുബായ് എക്‌സി. കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വാഹനത്തിലിരുന്ന് തന്റെ ഒട്ടകങ്ങളെ പേരെടുത്തു വിളിച്ചപ്പോള്‍ അവര്‍ ഓടിവന്നതും ഇതിനാലാണ്. ‘താല്‍ ഫാരിസ്…താല്‍ ഇമാര്‍…(ഫാരിസ്, ഇവിടെ വരൂ.. ഇമാര്‍, ഇവിടെ വരൂ..) വിളി കേള്‍ക്കേണ്ട താമസം ഫാരിസ് ഷെയ്ഖ് ഹംദാന്റെ മെഴ്‌സിഡസ് ജി-ക്ലാസിന് നേരെ നടന്നെത്തി. എന്നിട്ട് തലനീട്ടി എന്തോ തിരഞ്ഞു. ഷെയ്ഖ് ഹംദാന്‍ അതിന് തിന്നാന്‍ കൊടുത്തപ്പോള്‍ സന്തോഷമായി. ഫാരിസ് ഇമാറിനെ കൂട്ടി വാ’…-അദ്ദേഹം വീണ്ടും നിര്‍ദേശിച്ചു. ഫാരിസ് ഓടിച്ചെന്ന് ഇമാറിനെയും കൂട്ടി വന്നു. ഷെയ്ഖ് ഹംദാന്‍ നല്‍കിയ ഭക്ഷണം ചവച്ചുകൊണ്ടു ഇരുവരും അദ്ദേഹത്തിന്റെ മുഖത്ത് തങ്ങളുടെ മുഖമുരസി സ്‌നേഹവും നന്ദിയും പ്രകടിപ്പിച്ചു. പിന്നെ ഓടിച്ചാടി മറ്റു ഒട്ടകങ്ങളുടെ അടുത്തേയ്ക്ക്…

Read More