കേരളത്തിലെ ലക്ഷക്കണക്കിന് ആളുകളുടെ ജീവനുമേല്‍ ജലബോംബ് പോലെ നിലകൊള്ളുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു മാറ്റാന്‍ ക്യാമ്പെയ്നുമായി നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരന്‍. #DecommissionMullaperiyaarDam എന്ന ഹാഷ് ടാഗില്‍ ആണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ തന്റെ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്. നാല്പതുലക്ഷം ജീവനുകള്‍ക്ക് വേണ്ടിയെന്ന കാപ്ഷന്‍ അടങ്ങിയ ചിത്രത്തിനോടൊപ്പമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെ തന്നെയായാലും 125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും പ്രവര്‍ത്തിക്കുന്നു എന്നത് ഒരു ന്യായീകരണവും അര്‍ഹിക്കാത്തത് ആണെന്ന് പൃഥ്വിരാജ് പറഞ്ഞു. പൃഥിയുടെ വാക്കുകള്‍ ഇങ്ങനെ…’വസ്തുതകളും കണ്ടെത്തലുകളും എന്തൊക്കെയായാലും ഇനി എന്തൊക്കെ ആണെങ്കിലും, 125 വര്‍ഷം പഴക്കമുള്ള ഒരു അണക്കെട്ട് ഇപ്പോഴും നിലനിര്‍ത്തുന്നതില്‍ ന്യായീകരണമില്ല. രാഷ്ട്രീയവും സാമ്പത്തികവും മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സയമമാണ് ഇത്. നമുക്ക് നമ്മുടെ ഭരണകൂടത്തെ വിശ്വസിക്കാനേ കഴിയൂ. ശരിയായ തീരുമാനം കൈക്കൊള്ളാന്‍ നമ്മുടെ ഭരണകൂടത്തിന് കഴിയട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം’…
Read MoreTag: CAMPAigN
ചൈനീസ് ഉത്പന്ന ബഹിഷ്കരണ ആഹ്വാനം ശക്തിപ്രാപിക്കുന്നു ! പൂര്‍ണമായും ചൈനീസ് മുക്തമായി പൂനയിലെ ഒരു ഗ്രാമം; ചൈനയുടെ നിക്ഷേപ പദ്ധതികള്‍ മരവിപ്പിച്ച് സര്‍ക്കാരുകള്‍; ചൈന വിരുദ്ധത ഉത്തരേന്ത്യയില്‍ പടരുന്നതിങ്ങനെ…
ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്ന ആഹ്വാനം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമാകുന്നു. ഇന്ത്യന്‍ സൈന്യത്തിനു നേരെ ചൈന നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഈ ആഹ്വാനം കത്തിപ്പടരുന്നത്. പൂനയിലെ ഒരു ഗ്രാമം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് സമ്പൂര്‍ണ വിലക്കേര്‍പ്പെടുത്തിയാണ് വാര്‍ത്താപ്രാധാന്യം നേടുന്നത്. നഗരാതിര്‍ത്തിയിലുള്ള കോണ്ടവേ-ധാവഡേ ഗ്രാമമാണ് ചൈനീസ് ഉത്പന്നങ്ങള്‍ പടിക്കുപുറത്താക്കിയത്. പൊതുമരാമത്ത് ജോലികളിലൊന്നും ചൈനീസ് സാമഗ്രികള്‍ ഉപയോഗിക്കരുതെന്ന് ഗ്രാമസഭ പാസാക്കിയ പ്രമേയത്തില്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്കി. മൊബൈല്‍ ഫോണ്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ ഗ്രാമത്തിലെ മുഴുവന്‍ കച്ചവടസ്ഥാപനങ്ങളും ചൈനീസ് ഉത്പന്നങ്ങള്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദ്ദേശവും ഗ്രാമസഭ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ഗ്രാമത്തില്‍ നിന്നു നിരവധി ആളുകള്‍ പണ്ടു മുതല്‍തന്നെ പട്ടാളക്കാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. അതിനാല്‍ തന്നെ രാജ്യസുരക്ഷയ്ക്ക് വിരുദ്ധമായ ഒരു കാര്യങ്ങളും ഗ്രാമീണര്‍ പ്രോത്സാഹിപ്പിക്കില്ലെന്നതിന്റെ തെളിവാണ് ചൈനീസ് ഉത്പന്ന ബഹിഷ്കരണ തീരുമാനം ഗ്രാമസഭ ഐകകണ്ഠ്യേന അംഗീകരിച്ചതിലൂടെ വ്യക്തമാക്കുന്നതെന്ന് സഭാധ്യക്ഷന് നിതിന്‍ ധവാഡെ പ്രതികരിച്ചത്. ഗാല്‍വന്‍ സംഭവത്തില്‍…
Read More‘ഭയം വേണ്ട ജാഗ്രത മതി’ എന്ന വന്മരം വീണു ! ഇപ്പോഴത്തെ താരം ‘വീട്ടിലിരി മൈ*** ;പുതിയ ബോധവല്‍ക്കരണം ഇങ്ങനെ…
എന്തു മഹാമാരി വന്നാലും ഭയം വേണ്ട ജാഗ്രത മതി എന്ന ആപ്തവാക്യത്തിലൂന്നിയ ബോധവല്‍ക്കരണമാണ് മലയാളികള്‍ നടത്തിക്കൊണ്ടിരുന്നത്. ആളുകളെ ഭയപ്പാടിലാക്കാതെയുള്ള ബോധവല്‍ക്കരണമായിരുന്നു ഇത്. എന്നാല്‍ കോറോണ ഈ ആപ്തവാക്യം മാറ്റിയെഴുതാന്‍ മലയാളിയെ പ്രേരിപ്പിക്കുകയാണ്. ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും ബോധവല്‍ക്കരണ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ സോഷ്യല്‍മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ ശ്രദ്ധേയമാകുമ്പോള്‍ മലയാളത്തിലുള്ള ‘വീട്ടിലിരി മൈ*** ‘ ഹാഷ്ടാഗാണ് ട്വിറ്ററില്‍ ട്രെന്‍ഡിങ്. കോവിഡ്19 രോഗബാധിതന് പൊതുജന സമ്പര്‍ക്കം പുലര്‍ത്തിയതിനെത്തുടര്‍ന്ന് കാസര്‍കോട് ജില്ലയില്‍ രണ്ട് എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലായിരിക്കുകയാണ്. ജില്ലയില്‍ ഒരാഴ്ച കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വീട്ടിലിരി മൈ*** എന്ന താക്കീതുമായി സാമൂഹിക മാധ്യമങ്ങളില്‍ പലരും രംഗത്തെത്തിയത്. മലയാളത്തിലെ ഈ പദപ്രയോഗം മനസ്സിലാകാത്ത മലയാളികളല്ലാത്തവര്‍ക്കായി ഈ വാക്കിന്റെ അര്‍ഥം ഇംഗ്ലീഷ് ഭാഷയില്‍ ചില രസികന്മാര് വിശദമാക്കിക്കൊടുക്കുന്നുമുണ്ട്. ട്വിറ്ററിന് പുറമേ മറ്റു സോഷ്യല്‍ മീഡിയാ വേദികളിലും ഈ ഹാഷ്ടാഗ് വൈറലായിക്കൊണ്ടിരിക്കുകയാണ്. കോവിഡ് 19 വ്യാപനം തടയുന്നതിനായി…
Read Moreകേരളത്തിനു വേണ്ടി പ്രാര്‍ഥിക്കുക മാത്രം പോര എന്തെങ്കിലുമൊക്കെ ചെയ്ക കൂടി വേണം; കേരളത്തിനായി നോബിള്‍ മാത്യുവിന്റെ വ്യത്യസ്ഥ കാമ്പെയ്ന് ഇങ്ങനെ…
ന്യൂഡല്‍ഹി: കേരളത്തിനായി വെറുതെ പ്രാര്‍ഥിച്ചതു കൊണ്ടു മാത്രം കാര്യമില്ല, എന്തെങ്കിലുമൊക്കെ ചെയ്ക കൂടി വേണം. തന്റെ റോയല്‍ എന്‍ഫീല്‍ഡില്‍ വരുന്ന നോബിള്‍ മാത്യുവിനെ കാണുമ്പോള്‍ ആളുകള്‍ ഇങ്ങനെ പറയും. കേരളത്തെ തകര്‍ത്തെറിഞ്ഞ പ്രളയത്തില്‍ നിന്നും കരകയറണമെങ്കില്‍ എന്തെങ്കിലുമൊക്കെ കാര്യമായി തന്നെ ചെയ്യണമെന്നാണ് നോബിള്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ എഴുതിയ ബാനര്‍ ശരീരത്തില്‍ ധരിച്ച് തന്റെ എന്‍ഫീല്‍ഡ് ബൈക്കില്‍ യാത്ര ചെയ്യുകയാണ് ഈ 33കാരന്റെ ഉദ്ദേശ്യവും സഹജീവികളുടെ അതിജീവനമാണ്. ” ഏറെക്കുറെ കേരളത്തിലെ 40 ശതമാനം ആളുകളെയും ഈ പ്രളയം ബാധിച്ചു.എന്റെ അനന്തരവളെ ഉള്‍പ്പെടെ പ്രിയപ്പെട്ട പലരെയും എനിക്കു നഷ്ടമായി എത്രമാത്രം മൃതദേഹങ്ങള്‍ വേണ്ടിവരും ആളുകള്‍ക്ക് ഒന്ന് ഉണര്‍ന്നു ചിന്തിക്കാന്‍ ?” നോബിള്‍ ചോദിക്കുന്നു. പ്രളയം ഏറ്റവുമധികം ബാധിച്ച പ്രദേശങ്ങളിലൊന്നായ മൂന്നാറില്‍ നിന്നുമാണ് നോബിള്‍ മാത്യു വരുന്നത്. കഴിഞ്ഞ 26 വര്‍ഷത്തിനു ശേഷം ആദ്യമായാണ് ഡാം നിറഞ്ഞു കവിയുന്നത്.” എന്റെ…
Read More