ചില രഹസ്യങ്ങളുടെ ചുരുളഴിയാന്‍ കാലങ്ങളെടുക്കും. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്നത്. 2018ല്‍ വടക്കന്‍ കാനഡയിലെ മഞ്ഞുമൂടിയ ഖനികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ മഞ്ഞില്‍ നിന്നും രോമം നിറഞ്ഞ പന്തു പോലെ ഒരു വസ്തു കണ്ടെത്തി. താമസിയാതെ ആ പന്ത് ശാസ്ത്രജ്ഞരുടെ കൈവശമെത്തി. എന്നാല്‍ അതിന്റെ പ്രാധാന്യം അന്ന് അവര്‍ക്ക് മനസ്സിലാകാഞ്ഞതിനാല്‍ അവര്‍ അത് ശ്രദ്ധിച്ചില്ല. എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ ആ വസ്തുവില്‍ നടത്തിയ പഠനത്തിനു ശേഷം ഏറെ കൗതുകകരമായ ഒരു വിവരം പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. അതു വെറുമൊരു രോമപ്പന്തായിരുന്നില്ല. മറിച്ച് മുപ്പതിനായിരം വര്‍ഷം മുന്‍പ് ഹിമയുഗകാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഒരു അണ്ണാന്റെ ശരീരമാണ്. മഞ്ഞില്‍ സംരക്ഷിക്കപ്പെട്ട നിലയില്‍ അത് ഇത്രയും കാലം നിലനില്‍ക്കുകയായിരുന്നു. കാനഡയിലെ യൂകോണ്‍ എന്ന സ്ഥലത്തെ ഹെസ്റ്റര്‍ ക്രീക്ക് മേഖലയില്‍ കണ്ടെത്തിയതിനാല്‍ ഹെസ്റ്റര്‍ എന്നാണ് ഈ അണ്ണാന് ശാസ്ത്രജ്ഞര്‍ നല്കിയ പേര്. ശ്രദ്ധാപൂര്‍വമുള്ള നിരീക്ഷണത്തില്‍ രോമപ്പന്തിനുള്ളില്…
Read MoreTag: canada
ഇസ്ലാമോഫോബിയയ്ക്കെതിരായ പോരാട്ടം നയിക്കാന്‍ പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ…
രാജ്യത്തെ ഇസ്ലാമോഫോബിയയെ ചെറുക്കാന്‍ പ്രത്യേക പ്രതിനിധിയെ നിയമിച്ച് കാനഡ. അടുത്തിടെ രാജ്യത്ത് മുസ്ലീം സമുദായത്തെ ലക്ഷ്യമിട്ട് ആക്രമണ പരമ്പര അരങ്ങേറിയിരുന്നു. ഇതിനു ശേഷം മുസ്ലിങ്ങളോടുള്ള വിദ്വേഷവും വിവേചനവും തടയാനുള്ള കനേഡിയന്‍ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ആദ്യപടിയാണിത്. മാധ്യമ പ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ അമീറ എല്‍ഘവാബിയെ ആണ് ഇസ്ലാമോഫോബിയയ്ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രത്യേക പ്രതിനിധിയായി സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്. ഇസ്ലാമോഫോബിയ, വംശീയത, വംശീയ വിവേചനം, മതപരമായ അസഹിഷ്ണുത എന്നിവയ്ക്കെതിരായ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ ശ്രമങ്ങളെ സഹായിക്കുകയും ഉപദേശങ്ങള്‍ നല്‍കുകയുമാണ് ഇവരുടെ പ്രധാന ഉത്തരവാദിത്വം. വ്യാഴാഴ്ച കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയാണ് അമീറ എല്‍ഘവാബിയുടെ നിയമനം പ്രഖ്യാപിച്ചത്. ‘വൈവിധ്യമാണ് കാനഡയുടെ ഏറ്റവും വലിയ ശക്തി. എന്നാല്‍ പല മുസ്ലിങ്ങള്‍ക്കും ഇസ്ലാമോഫോബിയയുടെ അനുഭവം ഉണ്ടായിട്ടുണ്ട്. നമ്മള് അത് മാറ്റേണ്ടതുണ്ട്. നമ്മുടെ രാജ്യത്ത് ആര്‍ക്കും അവരുടെ വിശ്വാസത്തിന്റെ പേരില്‍ വിദ്വേഷം അനുഭവിക്കേണ്ടിവരരുത്’, ട്രൂഡോ പ്രസ്താവനയില്‍ പറഞ്ഞു. ഇസ്ലാമോഫോബിയയ്ക്കെതിരായ പോരാട്ടത്തില്‍ സുപ്രധാന…
Read Moreഇന്ത്യക്കാര്‍ക്ക് കാനഡയും യുകെയും മതി ! ഈ വര്‍ഷം ഈ രാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണം ഞെട്ടിക്കുന്നത്…
സ്റ്റുഡന്റ് വീസയില്‍ ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം വിദേശത്തേക്ക് പോയത് 6.5 ലക്ഷം ആളുകള്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. കോവിഡ് മഹാമാരിക്കു മുന്‍പ് ഉണ്ടായിരുന്നതില്‍ കൂടുതല്‍ ആളുകളാണ് വിദേശത്തേക്ക് പോകാന്‍ ഇപ്പോള്‍ തിരക്കുകൂട്ടുന്നതെന്ന് ബ്യുറോ ഓഫ് ഇന്‍ഫര്‍മേഷന്‍ (ബിഒഐ) ഡാറ്റ പ്രകാരം ‘ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്യുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ബിഒഐ. വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നത് ഇവിടെയാണ്. നവംബര്‍ 30 വരെയുള്ള കണക്ക് പ്രകാരം 6,48,678 പേര് സ്റ്റുഡന്റ് വീസയില്‍ വിദേശത്തേക്ക് പോയതായി ബിഒഐ വ്യക്തമാക്കുന്നു. അതേസമയം, ബിസിനസ്, തൊഴില്‍, മെഡിക്കല്‍, തീര്‍ഥാടനം, തുടങ്ങിയ മറ്റ് ആവശ്യങ്ങള്‍ക്കായി വിദേശ യാത്ര നടത്തുന്നവരുടെ എണ്ണം കോവിഡിന് മുന്പുണ്ടായിരുന്നതിനെ അപേക്ഷിച്ച് കുറഞ്ഞതായും ബിഒഐ പറയുന്നു. എന്നാല്‍ വിസിറ്റിംഗ് വീസയില്‍ പോകുന്നവരുടെ എണ്ണവും നേരിയ തോതില്‍ കൂടിയിട്ടുണ്ട്. ഈ…
Read Moreകാനഡയിലേക്ക് കടക്കാനൊരുങ്ങിയ 59 ശ്രീലങ്കന്‍ തമിഴര്‍ യുഎസ് സേനയുടെ പിടിയില്‍ ! മനുഷ്യക്കടത്തിന് ഉപയോഗിച്ച ബോട്ട് കേരളത്തില്‍ നിന്നുള്ളത്…
അനധികൃതമായി കാനഡയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ 59 ശ്രീലങ്കന്‍ തമിഴ് വംശജരെ യുഎസ് നാവിക സേന പിടികൂടി. തമിഴ്നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാംപില്‍ നിന്ന് കാണാതായവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ച മത്സ്യബന്ധന ബോട്ട് കാറ്റിലും മോശം കാലാവസ്ഥയിലും പെട്ട് യന്ത്രത്തകരാറിനെ തുടര്‍ന്ന് കടലില്‍ ഒഴുകി നടന്നത് ഡിയാഗോ ഗാര്‍ഷ്യ ദ്വീപിന് സമീപം യു.എസ് സേനയുടെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ബോട്ട് കേരളത്തില്‍ നിന്നു വാങ്ങിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ആരില്‍ നിന്നാണ് വാങ്ങിയതെന്ന് വ്യക്തമല്ല. നീണ്ടകരയില്‍ നിന്ന് 50 ലക്ഷം രൂപ നല്കി വാങ്ങിയ ബോട്ടാണെന്നും സംഘത്തിലെ ഒരു സ്ത്രീയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമാണ് ഇവര്‍ യു.എസ് സേനയോട് വ്യക്തമാക്കിയത്. കഴിഞ്ഞ മാസം പകുതിയോടെയാണ് മധു, തിരുച്ചിറപ്പള്ളി ക്യാംപുകളില്‍ കഴിഞ്ഞിരുന്ന സംഘം കാനഡയിലേക്ക് പോയത്. യു.എസ് നാവിക സേന ഇവരെ മാലിദ്വീപ് ഭരണകൂടത്തിന് കൈമാറി. ഇന്ത്യയില്‍ നിന്നുള്ളവരാണണെന്ന് തിരിച്ചറിഞ്ഞതോടെ മാലിദ്വീപ് സര്‍ക്കാര്‍…
Read Moreജോലി ചെയ്യുന്ന ലൈംഗികത്തൊഴിലാളികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കേണ്ടത് പ്രധാനമാണ് !ലൈംഗികത്തൊഴിലാളികള്‍ക്കെല്ലാം വാക്സിന് ഉറപ്പു വരുത്തി കാനഡയിലെ ഒരു നഗരം…
കോവിഡിന്റെ മൂന്നാം തരംഗം കാനഡയാകെ വ്യാപിക്കുമ്പോള്‍ മുന്‍ഗണനാക്രമത്തില്‍ വാക്സിനേഷന് നടത്തുകയാണ് അധികൃതര്‍. അതേസമയം വാന്‍കൂവറിലെ ഡൗണ്‍ ടൗണ്‍ ഈസ്റ്റ്സൈഡില്‍, അവശ്യ സേവനത്തിലുള്ളവരായി ലൈംഗിക തൊഴിലാളികളെ അംഗീകരിക്കുകയും അവര്‍ക്കുള്ള വാക്സിനേഷന് മുന്‍ഗണന നല്‍കുകയും ചെയ്യുകയാണ് ഇപ്പോള്‍ ഒരു സംഘം. ഒരുപക്ഷേ, കാനഡയില്‍ ആദ്യത്തെ സംഭവമായിരിക്കും ഇത്. കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച ഒരു വിഭാഗമാണ് ലൈംഗികത്തൊഴിലാളികള്‍. ഏറ്റവും അരക്ഷിതമായ അന്തരീക്ഷത്തില്‍ ജീവിക്കുന്ന ഇവര്‍ക്ക് അതുകൊണ്ട് തന്നെ പകര്‍ച്ചവ്യാധി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലൈംഗികത്തൊഴിലാളികള്‍ക്ക് വാക്സിനേഷന് നടത്തേണ്ടത് അനിവാര്യമാണ്. പ്രാദേശിക ആരോഗ്യ അതോറിറ്റിയായ വാന്‍കൂവര്‍ കോസ്റ്റല്‍ ഹെല്‍ത്തിന്റെ (വിസിഎച്ച്) അനുമതി ലഭിച്ചതിന് ശേഷം ലൈംഗിക തൊഴിലാളി സംരക്ഷണ ഗ്രൂപ്പായ PACE കഴിഞ്ഞ ആഴ്ചയാണ് തങ്ങളുടെ ഓഫീസില്‍ വാക്സിനേഷന് സൗകര്യം ഒരുക്കിയത്. ലൈംഗിക തൊഴിലാളികള്‍, PACE അംഗങ്ങള്‍ ഉള്‍പ്പെടെ 99 പേര്‍ക്ക് വാക്സിനേഷനുകള്‍ സംഘം നല്കി. എല്ലാ ലിംഗഭേദങ്ങളിലെയും ലൈംഗിക തൊഴിലാളികള്‍ക്ക് പിന്തുണയും…
Read Moreഅരുവി മുറിച്ചു കടക്കാന്‍ ഭിന്നശേഷിക്കാരനെ പാലമായി ഉപയോഗിച്ചു ! എതിര്‍പ്പൊന്നും ഇല്ലാതെ നിഷ്കളങ്കനായ പതിനാലുകാരന് അവര്‍ പറയുന്നത് അനുസരിച്ചു; ക്രൂരതയുടെ വീഡിയോ കാണാം…
കാനഡ: സെറിബ്രല്‍ പാഴ്സി ബാധിച്ച ഭിന്നശേഷിക്കാരനോട് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ കാണിച്ച ക്രൂരതയുടെ വീഡിയോ വൈറലാവുന്നു. തോടു മുറിച്ചു കടക്കാനാനുള്ള പാലമായാണ് പതിനാലുകാരനെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഉപയോഗിച്ചത്. ബ്രെറ്റ് കോര്‍ബറ്റ് എന്ന നിഷ്കളങ്കനായ വിദ്യാര്‍ഥിയ്ക്കാണ് ഈ ദുരനുഭവം നേരിട്ടത്. മുതിര്‍ന്നവരുടെ ആവശ്യം കേട്ട്് തോട്ടില്‍ കമഴ്ന്നുകിടന്ന കുട്ടിയുടെ മുതുകില്‍ ചവിട്ടി പെണ്‍കുട്ടികള്‍ അടക്കമുള്ള സംഘം മറുവശത്തെത്തി. ചെളിപുരണ്ട് നനഞ്ഞ് കുതിര്‍ന്ന വസ്ത്രവുമായി സ്കൂളില്‍ എത്തിയ ബ്രെറ്റിനെ പ്രിന്‍സിപ്പല്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കാനഡയിലെ നോവ സ്കോട്ടിയയില്‍ നടന്ന ഈ സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധത്തിനാണ് വഴിവെച്ചിരിക്കുന്നത്. നോവ സ്കോട്ടിയയിലെ ഗ്ലേസ്ബേയിലുള്ള സ്കൂളില്‍ പുതുതായി എത്തിയതായിരുന്നു ബ്രെറ്റ്. സ്കൂളിനു പിന്നിലുള്ള തോട്ടില്‍ കളിച്ചുകൊണ്ടുനില്‍ക്കുമ്പോള്‍ മറ്റുകുട്ടികളാണ് ബ്രെറ്റിനെ പ്രിന്‍സിപ്പലിന്റെ മുന്നിലെത്തിച്ചത്. പ്രദേശത്ത് സ്കൂള്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ പ്രിന്‍സിപ്പല്‍ പരിശോധിച്ചപ്പോഴാണ് ബ്രെറ്റിനോട് കാണിച്ച ക്രൂരത…
Read Moreകനേഡിയന്‍ അംബാസിഡറോട് 24 മണിക്കൂറിനകം രാജ്യം വിടാന്‍ ആവശ്യപ്പെട്ട് സൗദി; കാനഡയിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തലാക്കി; സൗദിയെ പ്രകോപിച്ചത് മനുഷ്യാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചതിനെ വിമര്‍ശിച്ചത്…
റിയാദ്: കാനഡയും സൗദി അറേബ്യയും തമ്മിലുള്ള നയതന്ത്രബന്ധം ചരിത്രത്തിലേ തന്നെ ഏറ്റവും വഷളായ അവസ്ഥയില്‍. കാനഡയ്ക്കെതിരേ തുറന്ന പോര് പ്രഖ്യാപിച്ച കാനഡയുമായി എല്ലാ സാമ്പത്തിക ഇടപാടുകളും ഒരു മുന്നറിയിപ്പുമില്ലാതെ സൗദി റദ്ദാക്കി. ഇപ്പോള്‍ സൗദി പൗരത്വവുമായി കാനഡയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചുവിളിച്ചിരിക്കുകയാണ്. കാനഡയിയിലേക്കുള്ള വിമാന സര്‍വീസുകളും സൗദി റദ്ദാക്കി. സൗദിയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെടാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് സൗദിയുടെ തിടുക്കപ്പെട്ടുള്ള ഈ നടപടികള്‍. സൗദിയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കനേഡിയന്‍ സര്‍ക്കാര്‍ തിരുത്താന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് സൗദിയുടെ പുതിയ നടപടി. സമര് ബദാവിയടക്കമുള്ള ആക്ടിവിസ്റ്റുകളെ ജയിലിലടച്ച നടപടി വിമര്‍ശിച്ചുകൊണ്ട് കാനഡ ട്വീറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് 24 മണിക്കൂറിനകം രാജ്യം വിടാന്‍ കനേഡിയന്‍ അംബാസഡറോട് സൗദി ആവശ്യപ്പെട്ടത്. കാനഡയിലുള്ള തങ്ങളുടെ അംബാസഡറെ സൗദി തിരിച്ചുവിളിക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പുതിയ വ്യാപാര ബന്ധങ്ങളും മരവിപ്പിക്കുകയും…
Read Moreകാനഡയില്‍ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് പാസ്റ്റര്‍ തട്ടിയത് ലക്ഷങ്ങള്‍; പണം തിരികെ ചോദിച്ചപ്പോള്‍ ഭീഷണി; ഡോക്ടറായ പാസ്റ്റര്‍ ചതിക്കുഴിയൊരുക്കിയത് ഇങ്ങനെ…
തിരുവനന്തപുരം: ഏതു മലയാളിയുടെയും സ്വപ്നമാണ് വിദേശത്ത് ഒരു ജോലി, പ്രത്യേകിച്ച് വന്‍ ശമ്പളവും സുഖജീവിതവും വാഗ്ദാനം ചെയ്യുന്ന യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലാണ് ജോലി എന്നു കേട്ടാല്‍ മലയാളി ചാടിവീഴും. മലയാളികളുടെ വിദേശജോലി പ്രേമം മുതലെടുത്ത് നടത്തുന്ന തട്ടിപ്പുകള്‍ക്കും ഒട്ടും കുറവല്ല. അത്തരം തട്ടിപ്പുകളുടെ പട്ടികയില്‍ ഏറ്റവും അവസാനമായി പുറത്ത് വരുന്നത് കര്‍ണ്ണാടകയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഏഷ്യന്‍ ഫെഡറേഷന് ഫോര്‍ പെന്തകോസ്തല്‍ ചര്‍ച്ചസ് അംഗവുമായ സജി സൈമണ്‍ എന്ന പാസ്റ്ററുടെ പേരാണ്. കാനഡയില്‍ ജോലി തരപ്പെടുത്താം എന്ന് പറഞ്ഞാണ് തൃശ്ശൂര്‍ കുന്നംകുളം സ്വദേശിയായ സജി സൈമണ്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തത്. കൊല്ലം, കോട്ടയം, പാലക്കാട് എന്നിവിടങ്ങളില്‍ നിന്നുമുള്ള അഞ്ചു പേരാണ് പാസ്റ്ററുടെ തട്ടിപ്പിനിരയായത്. 2016 എപ്രില്‍, മെയ് മാസങ്ങളിലായിട്ടാണ് പാസ്റ്റര്‍ക്ക് പണം ബാങ്ക് അക്കൗണ്ട് വഴി കൈമാറിയതെന്നും തട്ടിപ്പിനിരയായ യുവതിയുടെ ഭര്‍ത്താവ് പറയുന്നു. കൊല്ലം കുണ്ടറ നല്ലില സ്വദേശിയായ…
Read More