പത്തനാപുരത്തെ ഐസൊലേഷന്‍ സെന്ററില്‍ നിന്നും ചാടി കനാലില്‍ കൂടി രക്ഷപ്പെടാന്‍ ശ്രമിച്ചയാളെ പിടികൂടി ! ഇംഗ്ലീഷ് സിനിമകളെ അനുസ്മരിപ്പിക്കുന്ന സംഭവം ഇങ്ങനെ…

പത്തനാപുരത്തെ ഐസൊലേഷന്‍ സെന്ററില്‍ നിന്നും സാഹസികമായി ചാടിപ്പോയ ആളെ അതിലും സാഹസികമായി പിടികൂടി ആരോഗ്യവകുപ്പും പോലീസും. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് ഐസൊലേഷനില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയെ പിടികൂടിയത്. കനാലിലൂടെ നീന്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്. ടൗണിലെ ജനതാ ജംക്ഷന്‍ എംവിഎം ആശുപത്രിയിലെ ഐസലേഷനില്‍ കഴിഞ്ഞ തിരുനെല്‍വേലി സ്വദേശിയാണ് ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ചു മുങ്ങിയത്. ആരോഗ്യ പ്രവര്‍ത്തകര്‍ രാവിലെ താഴത്തെ നിലയിലേക്കു പോയ തക്കത്തിനു പുറത്തിരുന്ന ബൈക്കുമെടുത്ത് കടക്കുകയായിരുന്നു. പിന്നീട് വാഴപ്പാറയിലെ നീര്‍പ്പാലത്തിനു സമീപത്ത് ബൈക്ക് ഉപേക്ഷിച്ചു കാട്ടിലേക്കു മറഞ്ഞു. പിന്നാലെയെത്തിയ പൊലീസും നാട്ടുകാരും കാട് മുഴുവന്‍ അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല. ഉച്ചയ്ക്ക് ഒരു മണിയോടെ കെഐപി പ്രധാന കനാലിലൂടെ ഒരാള്‍ നീന്തുന്നതു ശ്രദ്ധയില്‍പെട്ട നാട്ടുകാരന്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. പത്തനംതിട്ട കലഞ്ഞൂര്‍ പാലമലയിലെ ഭാര്യാവീട്ടില്‍ വാഴപ്പാറയില്‍ നിന്നു നീന്തിയെത്താനായിരുന്നു ശ്രമം. പനി ബാധിച്ചിരുന്നതിനാല്‍ ആളുകള്‍ക്ക് ഇയാളെ…

Read More

42 വര്‍ഷമെടുത്ത് പണിത കനാല്‍ തുറന്നു കൊടുത്ത് 24 മണിക്കൂറിനുള്ളില്‍ പൊളിഞ്ഞു ! പണിപറ്റിച്ചത് എലികള്‍ എന്ന് അധികൃതര്‍…

കഴിഞ്ഞ 42 വര്‍ഷമായി നിര്‍മാണത്തിലിരുന്ന കനാല്‍ പണിപൂര്‍ത്തിയായതിനെത്തുടര്‍ന്ന് ഉദ്ഘാടനം ചെയ്‌തെങ്കിലും 24 മണിക്കൂറിനുള്ളില്‍ തകര്‍ന്നു വീണു. ഝാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവം. കോണാര്‍ നദി ജലസേചന പദ്ധതിയുടെ ഭാഗമായി ഗിരിഡിഹ്, ഹസാരിബാഗ്, ബോക്കാറോ ജില്ലകളിലെ 85 ഗ്രാമങ്ങളിലേക്ക് വെള്ളം എത്തിക്കുന്നതിനുള്ള കനാലായിരുന്നു ഇത്. ബുധനാഴ്ചയാണ് മുഖ്യമന്ത്രി രാഘുബര്‍ ദാസ് കനാല്‍ നാടിന് സമര്‍പ്പിച്ചത്. എന്നാല്‍, ഉദ്ഘാടനം കഴിഞ്ഞ് മണിക്കൂറുകള്‍കം കനാലില്‍ വലിയ വിള്ളലുണ്ടാവുകയും തകരുകയായിരുന്നു. 404 കിലോമീറ്റര്‍ നീളമുള്ള കനാല്‍ തകര്‍ന്നതോടെ ഗിരിദ്ധ് ജില്ലയിലെ 35 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിലായി. നിരവധി എലിമടകള്‍ ഉള്ളതിനാലാണ് ഇത്തരത്തില്‍ കനാല്‍ തകര്‍ന്നത് എന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.പ്രാരംഭഘട്ടത്തില്‍ 12 കോടി രൂപ ബജറ്റ് ഇട്ട് ആരംഭിച്ച് 2,176 കോടി ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയതാണ് ഈ കനാല്‍. നേരത്തെ ബിഹാറിന്റെ ഭാഗമായിരുന്ന ജാര്‍ഖണ്ഡിലെ ഈ കനാല്‍ 1978ലാണ് പണി ആരംഭിച്ചത്. പണി നീണ്ടുപോകുകയായിരുന്നു. 2003ല്‍…

Read More

ഇത് ഒഡീഷയുടെ മാഞ്ചി ! ജലക്ഷാമം കൊണ്ട് പൊറുതിമുട്ടിയ ഗ്രാമത്തിനായി മലതുരന്നു കനാല്‍ നിര്‍മിച്ച ദൈതരി നായിക് നാട്ടുകാരുടെ സൂപ്പര്‍ഹീറോ…

ഭുവനേശ്വര്‍: ഭാര്യയുടെ മരണത്തെ തുടര്‍ന്ന് ഒറ്റയ്ക്ക് മല തുരന്ന് പാതയുണ്ടാക്കിയ മാഞ്ചിയെക്കുറിച്ച് ഒട്ടുമിക്ക ആളുകളും കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഹീറോയായിരിക്കുന്നത് വേറൊരു മാഞ്ചിയാണ്. 70കാരനായ ദൈതരി നായിക് എന്ന് ഒഡീഷക്കാരന്‍ ആദിവാസി വൃദ്ധനാണ് പുതിയ മാഞ്ചി. ഗ്രാമത്തിലെ ജലദൗര്‍ലഭ്യം രൂക്ഷമായ സമയത്താണ് മണ്‍വെട്ടിയുമെടുത്ത് ഒരു മല തുരക്കാനായി ദൈതരി നായിക് പുറപ്പെടുന്നത്. മൂന്നു വര്‍ഷം കൊണ്ട് മൂന്നു കിലോമീറ്റര്‍ ദൂരത്തില്‍ മല തുരന്ന് സ്വന്തം ഗ്രാമത്തില്‍ വെള്ളമെത്തിച്ചതോടെ ഗ്രമത്തിലെ ഹീറോ ആയി മാറിയിരിക്കുകയാണ് ഈ മുത്തശ്ശന്‍.ഒഡീഷയിലെ കിയോന്‍ജര്‍ ജില്ലയിലെ ഗൊനാസിക്ക മല കടന്നു തലബൈതരണി എന്ന ഗ്രാമത്തില്‍ വെള്ളം എത്തിക്കുക എന്നതായിരുന്നു മുത്തശ്ശന്റെ ലക്ഷ്യം. പദ്ധതി കേട്ടതോടെ നാട്ടുകാര്‍ അടക്കമുള്ളവര്‍ ഇദ്ദേഹത്തെ പരിഹസിച്ചുവിട്ടു. എന്നാലും തീരുമാനത്തില്‍ നിന്നും പിന്മാറുന്നതിന് ദൈതരി തയ്യാറായില്ല. ആത്മാര്‍ഥതയോടെ നായിക് ജോലി തുടര്‍ന്നതോടെ നാലു സഹോദരന്മാരും ഇദ്ദേഹത്തിനൊപ്പം ചേര്‍ന്നു. പിന്നീട് മൂന്ന് വര്‍ഷത്തെ…

Read More