കാൻസർ നേരത്തെ കണ്ടെത്തിയാല്‍ അതിന് ഫലപ്രദമായ ചികിത്സ നല്കാൻ സാധിക്കും. കൂടാതെ രോഗം നേരത്തെ കണ്ടെത്തുന്നവരിൽ രോഗരഹിതമായ അതിജീവനം വളരെ കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും നേരത്തെയുള്ള രോഗനിർണയം പലപ്പോഴും ശരിയായ രീതിയില്‍ നടക്കുന്നില്ല. ബോധവത്ക്കരണമാണ് രോഗനിർണയത്തിലെ പ്രധാന ഭാഗം. ബയോ മാർക്കറുകൾകാൻസറിന്റെ സാന്നിധ്യം അറിയിക്കുന്ന ബയോ മാർക്കറുകള്‍ ഇന്ന് ലഭ്യമാണ്. ഇത് ഇമേജിംഗ്, ടിഷ്യൂ, സൈറ്റോലോജിക്, മോളിക്കുലാര്‍ ബയോമാർക്കറുകളാകാം. നിലവില്‍ രാജ്യമെമ്പാടുമുള്ള പ്രധാന കാൻസർ ആശുപത്രികളിലും ലബോറട്ടറികളിലും ഈ ബയോമാർക്കര്‍ ടെസ്റ്റുകള്‍ ലഭ്യമാണ്. ചില ബയോമാർക്കറുകള്‍ മികച്ച പരിശോധന ഫലം നൽകുന്നവയാണ്. ഏതു കാൻസറാണെന്നു വരെ തിരിച്ചറിയാന്‍ സാധിക്കും. മറ്റു ചില ബയോമാർക്കറുകള്‍ കാൻസർ മാരകമാണോ അല്ലയോ എന്നു വ്യക്തമാക്കും. എന്നാല്‍ മറ്റു ചിലത് കാൻസറിന് ഏതു ചികിത്സയാണ് അനുയോജ്യമെന്ന് വരെ നിർദേശിക്കും. ബയോമാർക്കറുകളുടെ പ്രവചന ശേഷി കാൻസറിന്റെ ഏറ്റവും മികച്ച ചികിത്സാ രീതിയില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍…
Read MoreTag: CANCER
മാമോഗ്രാം ചെയ്യുംമുമ്പ് ശ്രദ്ധിക്കേണ്ടത്
സ്തനത്തിന്റെ എക്സ്-റേ ചിത്രമാണ് മാമോഗ്രാം. സ്തനാർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ കണ്ടെത്താൻ ഡോക്ടർമാർ മാമോഗ്രാം ഉപയോഗിക്കുന്നു. നേരത്തേ കണ്ടെത്താം* മാമോഗ്രാം ചെയ്യുന്നത് സ്തനാർബുദം നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും. * 40 വയസ് കഴിഞ്ഞ സ്ത്രീകൾ രണ്ട് വർഷത്തിലൊരിക്കൽ മാമോഗ്രാം ചെയ്യണമെന്ന് ശുപാർശ ചെയ്യുന്നു. സ്തനാർബുദ സാധ്യത കൂടുതലുള്ളവർസ്തനാർബുദ സാധ്യത കൂടുതലുള്ളവർ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തിന് സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തിയതിയ പ്രായത്തിനു 10 വർഷം മുമ്പ് മാമോഗ്രാം ചെയ്യാൻ ആരംഭിക്കേണ്ടതാണ്. ഇത് വർഷത്തിൽ ഒരിക്കൽ ചെയ്യേണ്ടതാണ്. (30 വയസിനു ശേഷം മാത്രം) സ്ക്രീനിംഗ് മാമോഗ്രാം 40 നു ശേഷമേ ചെയ്യേണ്ടതുള്ളൂ. 40 വയസിന് മുമ്പ് മാമോഗ്രാം എടുക്കാൻ തുടങ്ങണോ എന്ന് തീരുമാനിക്കുമ്പോൾ സ്ക്രീനിംഗ് ടെസ്റ്റുകളുടെ നേട്ടങ്ങളും അപകടസാധ്യതകളും ശ്രദ്ധിക്കേണ്ടതാണ്. മാമോഗ്രാം എങ്ങനെയാണ് ചെയ്യുന്നത്?നിങ്ങൾ ഒരു പ്രത്യേക എക്സ്-റേ മെഷീന്റെ മുന്നിൽ നിൽക്കും. ഒരു ടെക്നീഷൻ നിങ്ങളുടെ സ്തനങ്ങൾ…
Read Moreപ്രായവും സ്തനാർബുദവും തമ്മിൽ ബന്ധമുണ്ടോ?
ഒക്ടോബർ സ്തനാർബുദ ബോധവൽക്കരണ മാസമായി 1987 മുതൽ ആചരിച്ചു വരുന്നു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് സ്തനാർബുദത്തെക്കുറിച്ച് അവബോധം വളർത്താൻ ലോകം ഒന്നിക്കുന്ന സമയമാണിത്. സ്തനാർബുദ ബോധവൽക്കരണത്തിന്റെ പ്രാധാന്യം മനസിലാക്കാൻ, ഈ രോഗത്തെ പറ്റിയുള്ള വ്യക്തമായ സ്ഥിതിവിവരക്കണക്കുകൾ നാം അറിഞ്ഞിരിക്കണം. ഗ്ലോബോകാൻ ഡാറ്റ അനുസരിച്ച്, 2020 ൽ മാത്രം, ലോകത്ത് ഏകദേശം 2.26 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളും 6,85,000 സ്തനാർബുദവുമായി ബന്ധപ്പെട്ട മരണങ്ങളും ഉണ്ടായിട്ടുണ്ട്. 100,000 സ്ത്രീകളിൽ 45.6 ശതമാനം പുതിയ കേസുകളും. മരണനിരക്ക് 1,00,000 സ്ത്രീകളിൽ ഏകദേശം 15.2 ഉം ആണെന്ന് പഠനങ്ങൾ. ഈ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. സ്തനാർബുദം സ്തനാർബുദം സാധാരണയായി സ്ത്രീകളിലാണ് കണ്ടുവരുന്നത്. എന്നാൽ പുരുഷന്മാരിലും സ്തനാർബുദം വരാറുണ്ട്. ഗ്ലോബോകാൻ കണക്കുകൾ അനുസരിച്ചു 2020 ൽ, ഏകദേശം 2.2 ദശലക്ഷം പുതിയ സ്തനാർബുദ കേസുകളാണ് സ്ത്രീകളിൽ കണ്ടെത്തിയത്. അതേസമയം 41,000 പുതിയ കേസുകൾ പുരുഷന്മാരിൽ…
Read Moreഅര്‍ബുദം വരാന്‍ സാധ്യത കൂടുതല്‍ യുവാക്കള്‍ക്ക് ! പഠനത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…
വയോധികരെ അപേക്ഷിച്ച് യുവാക്കള്‍ക്കാണ് അര്‍ബുദ സാധ്യത കൂടുതലെന്ന് പുതിയ പഠനം. 50 വയസില്‍ താഴെയുള്ളവര്‍ക്കാണ് രോഗം വരാന്‍ ഏറ്റവുമധികം സാധ്യത. 1990കള്‍ക്ക് ശേഷം യുവാക്കള്‍ക്ക് അര്‍ബുദം വരാനുള്ള സാധ്യത ഗണ്യമായി വര്‍ധിച്ചതായി ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. നേച്ചര്‍ റിവ്യൂസ് ക്ലിനിക്കല്‍ ഓങ്കോളജി ജേണലിലാണ് ഗവേഷണത്തിലെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചത്. മദ്യപാനം, ഉറക്കക്കുറവ്, പുകവലി, അമിതഭാരം, സംസ്കരിച്ച ഭക്ഷണത്തിന്റെ ഉയര്‍ന്ന തോതിലെ ഉപയോഗം എന്നിവയെല്ലാം വളരെ ചെറുപ്പത്തില്‍ തന്നെ അര്‍ബുദം വരാനുള്ള അപകടസാധ്യത ഉയര്‍ത്തുന്നതായി ഗവേഷകര്‍ പറയുന്നു. ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്ക് ഏതാനും ദശാബ്ദങ്ങള്‍ക്ക് മുന്‍പുള്ള ചെറുപ്പക്കാരെ അപേക്ഷിച്ച് ശരിയായ ഉറക്കം കിട്ടാത്ത അവസ്ഥയുണ്ടെന്നും പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മനുഷ്യരുടെ പോഷണം, ജീവിതശൈലി, ശരീരഭാരം, പാരിസ്ഥിതികമായ ഘടകങ്ങള്‍, ഉള്ളിലും ചുറ്റിലുമുള്ള സൂക്ഷ്മജീവികള്‍ എന്നിവയിലെല്ലാം അടുത്ത ഏതാനും ദശകങ്ങളിലായി വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ഇതെല്ലാം…
Read Moreആ ബന്ധത്തിന്റെ മൂല്യം തിരിച്ചറിഞ്ഞത് അപ്പോഴാണ് ! അമ്മയെക്കുറിച്ച് വാചാലയായി മംമ്ത മോഹന്‍ദാസ്…
മയൂഖം എന്ന ചിത്രത്തിലൂടെ അരങ്ങേറി മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് മംമ്ത മോഹന്‍ദാസ്. നടി എന്നതിനൊപ്പം തന്നെ മികച്ച ഒരു ഗായിക കൂടിയാണ് താരം. ഇതു കൂടാതെ അതിജീവനത്തിന്റെ ഒരു മാതൃകയായും മംമ്ത മലയാളികള്‍ക്കു മുമ്പില്‍ നിലകൊള്ളുന്നു. കാന്‍സറിനെ അതിജീവിക്കാന്‍ മമ്ത പിന്നിട്ട വഴികള്‍ ഏവര്‍ക്കും പ്രചോദനമാണ്. കാന്‍സറിനെതിരായ പോരാട്ടത്തില്‍ തനിക്ക് കരുത്തായത് അമ്മയാണെന്ന് തുറന്നു പറയുകയാണ് താരമിപ്പോള്‍. കഴിഞ്ഞ ദിവസം സരിഗമപ ലിറ്റില്‍ ചാമ്പ്സില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു മംമ്ത മനസ് തുറന്നത്. പരിപാടിയിലെ മത്സരാര്‍ത്ഥിയായ അവനിയും മംമ്തയെ പോലെ കാന്‍സറിനെതിരെ പോരാടിയ കുട്ടിയാണ്. അവനിയുടെ പാട്ട് കേട്ടതിന് പിന്നാലെ സംസാരിക്കുകയായിരുന്നു മംമ്ത. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…എന്റെ എല്ലാ പോരാട്ടത്തിലും മോശം സമയത്തും പ്രതിസന്ധികളിലും ഒക്കെ കൂടെ നിന്നത് എന്റെ അമ്മയാണ്. അതേസമയം തന്നെ അസുഖത്തിന് മുന്‍പ് തങ്ങളുടെ ബന്ധത്തിന് താന്‍ അത്രമേല്‍ മൂല്യം കൊടുത്തിരുന്നില്ല…
Read Moreകൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല ! കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്; കാന്‍സറിനോടു പൊരുതി നടി ശിവാനി…
കാന്‍സറിനോട് പൊരുതി ജീവിതം തിരികെപ്പിടിക്കാന്‍ പരിശ്രമിക്കുന്ന നടി ശിവാനി ഭായിയുടെ പുതിയ വീഡിയോ ശ്രദ്ധേയമാകുന്നു. ‘കൊടുങ്കാറ്റുകളെ ഞാന്‍ ഭയപ്പെടുന്നില്ല, കാരണം എന്റെ കപ്പല്‍ എങ്ങനെ പായിക്കണമെന്ന് ഞാന്‍ പഠിക്കുകയാണ്.’വിഡിയോ പങ്കുവച്ച് നടി കുറിച്ചു. കീമോ കഴിഞ്ഞിരിക്കുന്ന ശിവാനിയുടെ വീഡിയോയെ അഭിനന്ദിച്ച് ആരാധകരും സഹപ്രവര്‍ത്തകരും രംഗത്തെത്തി.മോഹന്‍ലാല്‍ ചിത്രം ഗുരുവില്‍ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് ശിവാനി ഭായ്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണന് തമ്പി, ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗണ്‍ തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. അറിയപ്പെടുന്ന മോഡലും യുഎസ്എ ഗ്ലോബല്‍ സ്പോര്‍ട്സ് അക്കാദമിയുടെ ബിസിനസ് ഹെഡുമാണ് താരം. ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരനാണ് ശിവാനിയുടെ ഭര്‍ത്താവ്. അമ്മയോടും ഭര്‍ത്താവിനോടും മകനോടുമൊപ്പം ചെന്നൈയിലാണ് താരം താമസിക്കുന്നത്.
Read Moreനീളന്‍ പഴുതാര കണക്കെ…. ഒരേക്കര്‍ നീളത്തില്‍ പിന് അടിച്ചു വച്ചിട്ടുണ്ട്….ആ മുറിവെന്നെ വേദനിപ്പിച്ചതേയില്ല; നൊമ്പരപ്പെടുത്തുന്ന കുറിപ്പ്…
മഹാമാരികളില്‍ ഒന്നാം സ്ഥാനമാണ് കാന്‍സറിനുള്ളത്. കാന്‍സറിന്റെ ദുരിതങ്ങള്‍ അനുഭവിച്ചവര്‍ പങ്കുവെയ്ക്കുന്ന അനുഭവങ്ങള്‍ കേള്‍ക്കുന്ന ഏതൊരാള്‍ക്കു പോലും ആ വേദന അനുഭവവേദ്യമാകും. അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് ജിന്‍സി ബിനു. കാന്‍സറിന്റെ പേരില്‍ കയറിയിറങ്ങിയ സര്‍ജറികള്‍ തളര്‍ത്തിയ ശരീരത്തിന് ഇന്നും ആ വേദനയുടെ മരവിപ്പുണ്ടെന്ന് ജിന്‍സി പറയുന്നു. ആ വേദന അനുഭവിച്ചവര്‍ക്കു മാത്രമേ അതിന്റെ ഭീകരത അറിയുവാന്‍ കഴിയൂ എന്നും അത് ഇന്നും മനസ്സിലുണ്ടെന്നും ജിന്‍സി ഫേസ്ബുക്കില്‍ കുറിക്കുന്നു… ജിന്‍സിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… ക്യാന്‍സര്‍ എനിക്ക് തന്ന കുറേ നല്ല സൗഹൃദങ്ങളില്‍…..ഒന്നില്‍ നിന്നുള്ള കടമെടുക്കല്‍….ആ അനുഭവം വായിച്ചപ്പോള്‍ ഇത് എഴുതാതിരിക്കാന്‍ കഴിഞ്ഞില്ല…. കാരണം കീറി മുറിച്ച ശരീരവുമായി ജീവിക്കേണ്ടി വരുന്നവര്‍ക്ക് മാത്രമേ അതിന്റെ നോവറിയൂ….ആ നിമിഷം വരെ നമ്മുടെ സ്വന്തമെന്ന് കരുതിയത് ഒറ്റ കത്തിവയ്പ്പില്‍ ചീന്തിയെറിയപ്പെടുന്ന ചെറിയ പരിപാടി…. ബോധം തെളിയുമ്പോ…..ദേ…. പോയി….പകുതി. ആര്‍സിസിയില്‍ ഓപ്പറേഷന് തീയതി തീരുമാനിച്ചപ്പോള്‍ മുതല്‍……
Read Moreപുകവലിയും കാൻസറും
പുകവലിയും കാൻസറുംകാൻസറുകളിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്ന ജീനുകളുടെ നാശത്തിനു പുകവലി കാരണമാകുന്നു. * അതിജീവന സാധ്യത ഏറ്റവും കുറവുള്ള കാൻസറുകളിലൊന്നാണ് ശ്വാസകോശ അർബുദം. കാൻസർ മരണങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്നും. * സ്വനപേടകം, ഈസോഫേഗസ്, വായ, തൊണ്ട. ശ്വാസകോശങ്ങൾ, മൂത്രാശയം, പാൻക്രിയാസ്, വൃക്കകൾ, കരൾ, ആമാശയം, കുടൽ, സെർവിക്സ്, അണ്ഡാശയം, മൂക്ക്, സൈനസ് എന്നീ അവയവങ്ങളെ ബാധിക്കുന്ന കാൻസറുകൾ * ചിലതരം രക്താർബുദങ്ങൾ കാൻസർ സൂചനകൾപുകവലിക്കാർക്ക് നിരവധി അപകട മുന്നറിയിപ്പുകൾ കിട്ടാറുണ്ട്. അപ്പോഴെങ്കിലും പുകവലി നിർത്തുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്താൽ അതിജീവനസാധ്യതയേറും. ഈസോഫാഗസ്, ആമാശയം* വിശപ്പില്ലായ്മ * ഭക്ഷണം ഇറക്കുന്നതിനു വിഷമം ഹെഡ് ആൻഡ് നെക്ക് കാൻസർ* കഴുത്തിൽ തടിപ്പുകൾ, മുഴകൾ ശ്വാസകോശ അർബുദം* വിട്ടുമാറാത്ത ചുമ, * നെഞ്ചുവേദന, * ശ്വാസംമുട്ടൽ,*ചുമയ്ക്കുന്പോൾ രക്തംവരിക, * ശബ്ദവ്യത്യാസം ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാവും. രോഗം…
Read Moreഈ നശിച്ചജീവിതം എന്തിനെന്ന് നമ്മള് നമ്മളോടുത്തന്നെ ചോദിക്കാറുമുണ്ട് ! ഭവ്യ അനുഭവിച്ച വേദനകള്‍ തുറന്നു പറഞ്ഞ് സച്ചിന്…
കാന്‍സര്‍ എന്ന മഹാമാരിയോടു പൊരുതി ജയിക്കുന്നവരെ സല്യൂട്ട് ചെയ്യണം. കാരണം അവര്‍ സമൂഹത്തിനു തന്നെ മാതൃകകളാണ്. മരണത്തെ മുഖാമുഖം കണ്ടശേഷം തിരിച്ചുവരുന്നവരാണ് പല കാന്‍സര്‍ രോഗികളും. അവരുടെ വാക്കുകള്‍ സമൂഹത്തിനൊന്നാകെ പ്രചോദനമാകുന്നു. അങ്ങനെയുള്ളവരാണ് ദമ്പതികളായ സച്ചിനും ഭവ്യയും. പ്രിയപ്പെട്ടവളെ കാന്‍സര്‍ വരിഞ്ഞു മുറുക്കുന്ന ഘട്ടമെത്തിയപ്പോള്‍ അവളെ ചേര്‍ത്തു പിടിച്ച് ജീവിതം തിരികെപ്പിടിച്ചു. തന്റെ പ്രിയപ്പെട്ടവള്‍ കടന്നുപോയ മുള്വഴികളെക്കുറിച്ച് വികാരനിര്‍ഭരമായി ഇപ്പോള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുകയാണ് സച്ചിന്. സച്ചിന്റെ കുറിപ്പ് ഇങ്ങനെ… ജീവിതം ഇത്ര മനോഹരമാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്… സങ്കടങ്ങള്‍ നമ്മളെ തേടിവരുബോള്‍, ഒറ്റനിമിഷംകൊണ്ടു എല്ലാം നഷ്ട്ടമാകും എന്ന് തോന്നി പോകുമ്പോള്‍ ചിലപ്പോള്‍ നമ്മളുടെയൊക്കെ മനസ് കൈവിട്ടുപോകുന്ന സമയമുണ്ട്, ഈ നശിച്ചജീവിതം എന്തിനെന്ന് നമ്മള് നമ്മളോടുത്തന്നെ ചോദിക്കാറുമുണ്ട്… എന്നാല്‍ ആ നശിച്ച കാലം കഴിഞ്ഞാല്‍ സന്തോഷം നമ്മളെത്തേടിവരും, ഇരുട്ടുനിറഞ്ഞ നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം വരും, തീര്‍ച്ച കഴിഞ്ഞ കാലങ്ങളില്‍ അവള്…
Read Moreവെറും മൂന്നു വയസുള്ളപ്പോള്‍ വിവാഹിതയായി ! കാന്‍സര്‍ നല്കിയ തിരിച്ചടിയെ മനോധൈര്യത്താല്‍ അതിജീവിച്ചു; പോലീസ് ദീദിയുടെ ഐതിഹാസിക ജീവിതം ഇങ്ങനെ…
സിനിമയെ കവച്ചു വെക്കുന്ന സംഭവങ്ങളാവും പലപ്പോഴും പലരുടെയും ജീവിതത്തില്‍ സംഭവിക്കുക. അത്തരത്തിലുള്ള അസാധാരണ അനുഭവങ്ങളിലൂടെ കടന്നു പോവുന്ന പലരുടെയും ജീവിതം സിനിമയാവാറുമുണ്ട്. അത്തരത്തില്‍ സിനിമയാക്കാവുന്ന ഒരു ജീവിതമാണ് രാജസ്ഥാന്‍കാരുടെ പോലീസ് വാലി ദീദിയുടേത്. മൂന്നാം വയസില്‍ വിവാഹിതയായ പെണ്‍കുട്ടി 19-ാം വയസില്‍ ഒരു പോലീസുകാരിയായി. പിന്നീട് അവരെ കാത്തിരുന്നത് കാന്‍സര്‍ എന്ന മഹാമാരിയുടെ ദുരിതങ്ങളായിരുന്നു. എന്നാല്‍ മനക്കരുത്തുകൊണ്ടും അതിജീവനശേഷികൊണ്ടും അവര്‍ പ്രതിസന്ധികളെ മറികടന്ന് മുമ്പോട്ടു കുതിച്ചു. അനേകര്‍ക്ക് പ്രത്യാശയുടെ കിരണമായി. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ അസാധാരണ കഥ പങ്കുവയ്ക്കപ്പെട്ടത്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…’സമീപ ഗ്രാമത്തിലെ ഒരു ആണ്‍കുട്ടിയുമായി എന്റെ വിവാഹം കഴിയുമ്പോള്‍ അന്നെനിക്ക് മൂന്നേ മൂന്ന് വയസ്. ഞങ്ങളുടെ ഗ്രാമത്തില്‍ ബാല വിവാഹങ്ങള്‍ സര്‍വ സാധാരണമാണ്. ഞങ്ങളുടെ മതവിഭാഗത്തിലും അങ്ങനെ അനുശാസിക്കുന്നുണ്ട്. 18 വയസ്സ് തികഞ്ഞതിന് ശേഷം എന്നെ ഭര്‍തൃഗൃഹത്തിലേക്ക് അയക്കും.…
Read More